ETV Bharat / Olympics 2024

Olympics 2024

കായിക പ്രേമികള്‍ കാത്തിരുന്ന ലോക കായിക മാമാങ്കത്തിന് പാരിസില്‍ അരങ്ങുണരുകയാണ്. 35 വേദികള്‍. 32 കായിക ഇനങ്ങളിലായി 329 മത്സരങ്ങളില്‍ ചാമ്പ്യന്‍മാരെ കണ്ടെത്താന്‍ കളത്തിലിറങ്ങുന്നത് ലോകത്തെ ഏറ്റവും മികച്ച കായികതാരങ്ങള്‍. ഒളിമ്പിക് വേദിയില്‍ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ അവര്‍ മത്സരിക്കുമ്പോള്‍ ലോകം കണ്ണിമ ചിമ്മാതെ കാത്തിരിക്കും. അവരുടെ മിന്നും പ്രകടനങ്ങള്‍ക്കായി. ഇവിടെ ലോക കായിക വേദിയിലെ പുത്തന്‍ തുടിപ്പുകളെ നമ്മളറിയും. 140 കോടി ഭാരതീയരുടെ പ്രതീക്ഷകളുമായി പാരിസില്‍ മാറ്റുരയ്ക്കുന്ന 117 ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം പതിനൊന്നായിരം കിലോമീറ്റര്‍ ഇപ്പുറമിരുന്ന് നമ്മള്‍ ആദ്യം അറിയും. കൂടുതല്‍ വേഗവും കൂടുതല്‍ ഉയരവും കൂടുതല്‍ ദൂരവും തേടി ലോക യുവത പാരിസില്‍ ഒത്തുകൂടുമ്പോള്‍ അതേ ആവേശം വായനക്കാരിലേക്കും കാണികളിലേക്കുമെത്തിക്കാന്‍ ഇടിവി ഭാരതും ഒരുങ്ങി. പാരിസിലെ ഒളിമ്പിക്‌സ് വേദികളില്‍ നിന്ന് നിങ്ങളറിയേണ്ട ഓരോ വാര്‍ത്തകളും ഏറ്റവും ആദ്യം.

ലേറ്റസ്റ്റ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.