ഹൈദരാബാദ്: പതിനൊന്നാമത് ഡയമണ്ട് ലീഗ് നാളെ (ഓഗസ്റ്റ് 22) സ്വിറ്റ്‌സർലൻഡിലെ ലൊസാനിലുള്ള സ്റ്റേഡ് ഒളിംപിക് ഡി ലാ പോണ്ടെയ്‌സിൽ നടക്കും. ഇന്ത്യയുടെ സുവര്‍ണതാരം ജാവലിന്‍ സ്റ്റാര്‍ നീരജ് ചോപ്ര സ്വര്‍ണം ലക്ഷ്യമിട്ട് ഇറങ്ങും. പ്രീമിയർ ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളില്‍ പാരീസിൽ നിന്നുള്ള സ്വർണ്ണ മെഡൽ താരങ്ങളടക്കം പങ്കെടുക്കും.
പാരീസ് വെങ്കല ജേതാവ് ആൻഡേഴ്‌സൺ പീറ്റേഴ്‌സ് (ഗ്രെനഡ), ജാക്കൂബ് വാഡ്‌ലെച്ച് (ചെക്ക് റിപ്പബ്ലിക്), ജൂലിയസ് യെഗോ (കെനിയ) എന്നിവരുമായി നീരജ് ചോപ്ര മത്സരിക്കും. 2024 മെയ് മാസത്തിൽ ദോഹ ഡയമണ്ട് ലീഗിൽ രണ്ടാം സ്ഥാനത്തെത്തിയ ചോപ്രയുടെ ഈ സീസണിലെ രണ്ടാമത്തെ ഡയമണ്ട് ലീഗ് പ്രകടനമാണ് ലൊസാനിയില്‍ നടക്കുക.
അന്താരാഷ്‌ട്ര മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറുന്ന അർമാൻഡ് ഡുപ്ലാന്‍റിസ് (സ്വീഡൻ) ഉൾപ്പെടെ നിരവധി ഒളിമ്പിക് ചാമ്പ്യന്മാർ ലോസാനിൽ മത്സരിക്കും. പാരീസില്‍ പോൾവോൾട്ടിൽ വെള്ളി, വെങ്കല മെഡൽ ജേതാക്കളായ സാം കെൻഡ്രിക്‌സ് (യുഎസ്എ), ഇമ്മനൂയിൽ കരാലിസ് (ഗ്രീസ്) എന്നിവരും ഡയമണ്ട് ലീഗില്‍ പങ്കെടുക്കും. മത്സരം ജിയോ സിനിമ ആപ്പിലും സ്‌പോര്‍ട്‌സ് 18ലുംകാണാം.