ETV Bharat / state

കേന്ദ്ര ബജറ്റില്‍ കേരളത്തിന്‍റെ പ്രതീക്ഷകള്‍...; പരിഗണിക്കപ്പെടുമോ ഇത്തവണയെങ്കിലും സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍? - KERALA AND UPCOMING UNION BUDGET

കേന്ദ്ര ബജറ്റില്‍ കേരളത്തിന്‍റെ ആവശ്യങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കാം...

UNION BUDGET 2025 26  KERALA FINANCIAL CRISIS  FM MINISTER NIRMALA SITHARAMAN  കേന്ദ്ര ബജറ്റും കേരളവും
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 26, 2025, 5:21 PM IST

രാനിരിക്കുന്ന കേന്ദ്ര ബജറ്റ് കേരള സംസ്ഥാനത്തെ സംബന്ധിച്ച് നിർണായകമാണ്. കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രത്തിൽ നിന്ന് ഒരു പരിഹാരം അത്യാവിശ്യമാണെന്നിരിക്കേ ഇത്തവണ സംസ്ഥാനത്തിന്‍റെ ആവശ്യങ്ങളെ കേന്ദ്രം തള്ളിയാല്‍ സ്ഥിതി രൂക്ഷമാകും. കാരണം കേരളം പാപ്പരത്തത്തിലാണ്. സംസ്ഥാനം ഏകദേശം 4 ലക്ഷം കോടി രൂപയുടെ പൊതു കടബാധ്യതയിലാണ് നിലവിലുള്ളത്.

സാമ്പത്തിക പ്രതിസന്ധി മൂലം വാർഷിക ബജറ്റിൽ പ്രഖ്യാപിച്ച നിരവധി സംരംഭങ്ങൾ കുറച്ചുകൊണ്ടുവന്നിരിക്കുകയാണ്. ഏകദേശം 10,000 കോടി രൂപയുടെ പദ്ധതികൾ വെട്ടിക്കുറച്ചു. രണ്ട് മാസത്തിനുള്ളിൽ സാമ്പത്തിക വർഷം അവസാനിക്കുകയാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കേന്ദ്ര പദ്ധതികൾക്കുള്ള കേന്ദ്ര വിഹിതത്തിന്‍റെ പകുതി പോലും സംസ്ഥാനം ചെലവഴിച്ചിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ച തുകയുടെ പകുതി പോലും ചെലവഴിച്ചിട്ടില്ല. കഴിഞ്ഞ ബജറ്റിൽ നൽകിയ സാമ്പത്തിക പ്രതിബദ്ധതകൾ നിറവേറ്റുന്നതിനായി ഈ വർഷം കേരളം കേന്ദ്രത്തിൽ നിന്ന് ഒരു പ്രത്യേക പദ്ധതിയാണ് ആവശ്യപ്പെടുന്നത്.

സംസ്ഥാന പദ്ധതിയിലെ മൊത്തത്തിലുള്ള പുരോഗതി - സാമ്പത്തിക വർഷം: 2024-25

പദ്ധതികള്‍അടങ്കൽ തുകപദ്ധതി പുരോഗതി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് (LSGI) ഒഴിവാക്കിയ സംസ്ഥാന പദ്ധതി വിഹിതം21,838.0 Cr40.87%
തദ്ദേശ സ്വയംഭരണ സ്ഥാപന പദ്ധതി വിഹിതം8532.0 Cr45.44%
സിഎസ്എസിന്‍റെ കേന്ദ്ര വിഹിതം8516.91 Cr42.91%
മൊത്തം പദ്ധതി വിഹിതം38,886.91 Cr42.32 %

21,838 കോടി രൂപ അനുവദിച്ച സംസ്ഥാനത്തിന്‍റെ വാർഷിക ബജറ്റിൽ 40.87 ശതമാനം പുരോഗതി മാത്രമേ ഉണ്ടായിട്ടുള്ളൂ. അതായത്, 8,925.19 കോടി രൂപ മാത്രം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ച പദ്ധതികളുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. 8,532 കോടി രൂപയിൽ 45.44 ശതമാനം പുരോഗതി മാത്രമേ ഉണ്ടായിട്ടുള്ളൂ.

കേന്ദ്രം ആരംഭിച്ച പദ്ധതികൾക്ക് ലഭിച്ച കേന്ദ്ര വിഹിതവും ശരിയായി വിനിയോഗിച്ചിട്ടില്ല. കേന്ദ്രം അനുവദിച്ച 8516.91 കോടി രൂപയിൽ 42.91 ശതമാനം മാത്രമേ പദ്ധതികൾക്കായി വിനിയോഗിച്ചിട്ടുള്ളൂ. അതായത്, 3,654.6 കോടി രൂപ.

കേരളത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിയുടെ അവസ്ഥ ഈ കണക്കുകൾ വ്യക്തമാക്കുന്നു. കേരളം ഇത്രയും സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴാൻ മൂന്ന് കാരണങ്ങളുണ്ടെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കേരളത്തിന്‍റെ വായ്‌പാ പരിധിയിലെ കുറവ്, കേരളത്തിനുള്ള നികുതി വിഹിതത്തിലെ കുറവ്, കേന്ദ്രീകൃത പദ്ധതികളിൽ സംസ്ഥാനത്തിന്‍റെ വിഹിതത്തിലെ വർധനവ്.

ഫിനാന്‍സ് കമ്മീഷന്‍ കമ്മീഷന്‍റെ കാലാവധികേരളത്തിന്‍റെ പങ്ക്
101995-20003.88%
112000-20053.06%
122005-20102.67%
132010-20152.34%
142015-20202.50%
15(1)2020-20211.94%
15 (2)2021-20261.92%

ജനസംഖ്യ, പ്രതിശീർഷ വരുമാനം, ജനന നിരക്ക് എന്നിവ അടിസ്ഥാനമാക്കി ധനകാര്യ കമ്മീഷനുകൾ പ്രഖ്യാപിച്ച നികുതി വിഹിതം കേരളത്തിന്‍റെ നികുതി വിഹിതം കുറച്ചതായി സാമ്പത്തിക വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. പത്താം ധനകാര്യ കമ്മീഷനിലെ 3.88 ശതമാനം 15-ാം കമ്മീഷൻ പകുതിയായി കുറച്ചു. മാത്രമല്ല, 14-ാം ധനകാര്യ കമ്മീഷനിലെ 2.50 ശതമാനം 15-ാം കമ്മീഷന്‍ 1.92 ശതമാനമായി കുറച്ചു. ഇത്രയും വലിയ ഇടിവ് കേരളം പ്രതീക്ഷിച്ചിരുന്നില്ല.

പ്രത്യേകിച്ച് കൊറോണയുമായി പൊരുതി വരുന്ന ഒരു സംസ്ഥാനത്തിന്, നികുതി വിഹിതത്തിൽ ഇത്രയും വലിയ കുറവ് നേരിടുന്നത് ആഘാതം ഇരട്ടിയാക്കും. കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ മൂലകാരണവും ഇതാണ്. കേരളത്തില്‍ ജനസംഖ്യാ നിരക്ക് കുറവാണെങ്കിലും ഉയർന്ന ജനസാന്ദ്രതയും വയോജന ക്ഷേമത്തിന് ആവശ്യമായ ഉയർന്ന തുകയും വിഹിതത്തിന്‍റെ അടിസ്ഥാനത്തിൽ പരിഗണിക്കണം.

കേരളത്തിനായുള്ള നികുതി വിതരണം:

2024-25 ലെ ബജറ്റ് രസീത് അനുസരിച്ച്, കേന്ദ്ര സർക്കാരിന്‍റെ ബജറ്റ് എസ്റ്റിമേറ്റുകളിൽ 2024-25 ലെ മൊത്ത നികുതി വരുമാനം 3830796.40 കോടി രൂപയാണ്. 15-ാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്‌തതുപോലെ ഇന്ത്യയിലെ സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം കേന്ദ്ര നികുതിയുടെ 41% ആണ്. 2024-25 ലെ ബജറ്റ് എസ്റ്റിമേറ്റിൽ കേന്ദ്ര നികുതികളിൽ നിന്നുള്ള സംസ്ഥാനങ്ങളുടെ വിഹിതം 1247211.28 കോടി രൂപയും കേരളത്തിന്‍റെ വിഹിതം 24008.82 കോടി രൂപയുമാണ്.

ആക്‌ച്വല്‍ 2022-232023-24 ലെ പുതുക്കിയ എസ്റ്റിമേറ്റ്2024-25 ലെ ബജറ്റ് എസ്റ്റിമേറ്റ്
18714.9421261.5424008.82

2025-26 കേന്ദ്ര ബജറ്റില്‍ കേരളം പ്രതീക്ഷിക്കുന്നത്

നിലവിലെ പണലഭ്യതാ സമ്മർദം മറികടക്കാൻ

₹24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്: നിലവിലെ പണലഭ്യതയുടെ സമ്മർദം മറികടക്കാൻ ₹24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്ന ആവശ്യം കേരളം ആവർത്തിച്ചിട്ടുണ്ട്. കടമെടുക്കൽ പരിധി 3% ൽ നിന്ന് 3.5% ആയി ഉയർത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. ചരക്ക് സേവന നികുതി (ജിഎസ്‌ടി) നഷ്‌ടപരിഹാരം തുടരാനുള്ള അനുമതി

ബജറ്റ് കൂടാതെയുള്ള വായ്‌പകളിലെ ഇളവ്: കേരള ഇൻഫ്രാസ്ട്രക്‌ചർ ഇൻവെസ്റ്റ്‌മെന്‍റ് ഫണ്ട് ബോർഡ് (KIIFB), കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനി ലിമിറ്റഡ് (KSSPL) എന്നിവയുടെ വായ്‌പകളെ സംസ്ഥാനത്തിന്‍റെ കടമെടുക്കൽ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.

കൃഷി വിഭാഗം

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വെല്ലുവിളികളും മനുഷ്യ-വന്യജീവി സംഘർഷങ്ങളും നേരിടുന്നതിനുള്ള മെച്ചപ്പെട്ട സഹായം കേരളത്തിന്‍റെ അവശ്യ പട്ടികയിൽ പ്രധാനമാണ്. കാലാവസ്ഥാ പ്രതിരോധം വർധിപ്പിക്കുന്നതിന് 2025-26 ലെ കേന്ദ്ര ബജറ്റിൽ കേരളം ₹4,500 കോടി ആവശ്യപ്പെടുന്നു.

നെല്ലിനും കൊപ്രയ്ക്കും കുറഞ്ഞ താങ്ങുവില (എംഎസ്‌പി): നെല്ലിനും കൊപ്രയ്ക്കും കുറഞ്ഞ താങ്ങുവില (എംഎസ്‌പി) വർധപ്പിക്കണമെന്ന് കേരളം ആവശ്യപ്പെടുന്നു. നെല്ലിനും കൊപ്രയ്ക്കും കേരളത്തിലെ ഉത്പാദനച്ചെലവിന് ആനുപാതികമായി എംഎസ്‌പി വർധിപ്പിക്കണമെന്ന് സംസ്ഥാന കൃഷി വകുപ്പ് ആവശ്യപ്പെടുന്നു. നെല്ലിന്‍റെ എംഎസ്‌പി കിലോഗ്രാമിന് ₹40 ആയി ഉയർത്തണം. നിലവിൽ, കേന്ദ്രം നൽകുന്ന എംഎസ്‌പി കിലോഗ്രാമിന് ₹23 ആണ്.

വേലി കെട്ടൽ, വിള സംരക്ഷണ സാങ്കേതികവിദ്യകൾ എന്നിവയ്ക്കുള്ള മെച്ചപ്പെട്ട ധനസഹായം: കൃഷിയിടങ്ങളിൽ വന്യജീവികൾ കടന്നുകയറ്റം വർധിക്കുന്നത് കേന്ദ്രം അടിയന്തരമായി ശ്രദ്ധിക്കേണ്ട കാര്യമാണെന്ന് കൃഷി വകുപ്പ് പറയുന്നു. വേലി കെട്ടൽ, വിള സംരക്ഷണ സാങ്കേതിക വിദ്യകൾ എന്നിവയ്ക്കുള്ള ധനസഹായം കേരളം തേടിയിട്ടുണ്ട്.

'കൃഷിക്കൂട്ടം' കൂട്ടായ്‌മകൾക്കുള്ള സഹായം: കൃഷിക്കൂട്ടം കൂട്ടായ്‌മകൾക്ക് (കർഷക താത്പ‌ര്യ ഗ്രൂപ്പുകൾ), പ്രത്യേകിച്ച് സ്‌ത്രീ കേന്ദ്രീകൃതമായവയ്ക്ക് പ്രത്യേക സഹായം. സമീപ വർഷങ്ങളിൽ, കൃഷി വകുപ്പിന്‍റെ നേതൃത്വത്തിൽ നടത്തിയ ഒരു കാമ്പെയ്‌നിലൂടെ കേരളത്തിലുടനീളം 25,000-ത്തിലധികം കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചിട്ടുണ്ട്.

കൃഷി സമ്പ്രദായങ്ങൾക്കുള്ള സംസ്ഥാന - നിർദ്ദിഷ്‌ട സഹായം: ജൈവ, പ്രകൃതിദത്ത, സംയോജിത കൃഷി സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന-നിർദ്ദിഷ്‌ട സഹായം കേരളം ആവശ്യപ്പെടുന്നു, കൂടാതെ കാർഷിക യന്ത്രവൽക്കരണത്തിനായുള്ള ഉപ - മിഷന് കീഴിലുള്ള പദ്ധതികൾക്കുള്ള വിഹിതം വർധിപ്പിക്കുകയും ചെയ്യണമെന്ന് കേരളം ആവശ്യപ്പെടുന്നു.

മനുഷ്യ - വന്യമൃഗ സംഘർഷം: മനുഷ്യ - വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ₹1,000 കോടി വിഹിതം.

വയനാട് പുനരധിവാസം: മണ്ണിടിച്ചിൽ ബാധിച്ച വയനാടിന് ₹2,000 കോടി പുനരധിവാസ പാക്കേജ്.

വിഴിഞ്ഞം: 2025-26 ലെ കേന്ദ്ര ബജറ്റിൽ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ₹5,000 കോടിയുടെ പ്രത്യേക സഹായം. വിഴിഞ്ഞം തുറമുഖത്തിന്‍റെ കാര്യത്തിൽ, വയബിലിറ്റി ഗ്യാപ് ഫണ്ട് (VGF) 817.80 കോടി രൂപ പ്രത്യേക ഗ്രാന്‍റായി കണക്കാക്കണമെന്നും തിരിച്ചടയ്‌ക്കേണ്ട ഒരു വിഹിതമായി കണക്കാക്കരുതെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

റെയിൽവേ: സെമി-ഹൈ സ്‌പീഡ് സിൽവർലൈൻ പദ്ധതി ഉൾപ്പെടെയുള്ള ദീർഘകാല ആവശ്യങ്ങൾ.

ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന അങ്കമാലി - ശബരി, നിലമ്പൂർ - നഞ്ചൻകോട്, തലശ്ശേരി - മൈസൂർ റെയിൽ പദ്ധതികൾക്ക് വേഗത്തിലുള്ള അനുമതി.

കേരളത്തിന് എയിംസ്

മറ്റുള്ളവ:

കേന്ദ്രം സ്പോൺസർ ചെയ്‌ത പദ്ധതികളുടെ (CSS) ബ്രാൻഡിങ്‌/നാമകരണം മൂലധന നിക്ഷേപത്തിനുള്ള പ്രത്യേക സഹായ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള വ്യവസ്ഥകളിൽ നിന്ന് ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

വെഹിക്കിൾ സ്ക്രാപ്പിങ് നയത്തിന് അനുസൃതമായി സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള 15 വർഷം പഴക്കമുള്ള വാഹനങ്ങൾ മാറ്റിസ്ഥാപിക്കുന്നതിന് ₹800 കോടി.

പ്രവാസി മലയാളികളെ പിന്തുണയ്ക്കുന്നതിന് ₹300 കോടി വാർഷിക ബജറ്റ് വിഹിതം.

റീജിയണൽ കാൻസർ സെന്‍ററിന്‍റെ രണ്ടാമത്തെ കാമ്പസ് പ്രൊപ്പോസലിനുള്ള സാമ്പത്തിക സഹായം.

പ്രധാന പദ്ധതികളും പുരോഗതിയും

സാമ്പത്തിക വർഷം തിരിച്ചുള്ള PMAYG വീടുകൾ (കേരളത്തില്‍):

2014-1540344
2015-1650637
2016-1771053
2017-1819166
2018-1915640
2019-20843
2020-21880
2021-222501
2022-238852
2023-245136
2024-25188

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഈ സാമ്പത്തിക വർഷം സംസ്ഥാനത്ത് അനുവദിച്ച 28253 വീടുകളിൽ ഇതുവരെ 188 വീടുകൾ മാത്രമേ പൂർത്തിയായിട്ടുള്ളൂ. കഴിഞ്ഞ സാമ്പത്തിക വർഷം 5136 വീടുകൾ പൂർത്തിയായി. ഈ സാമ്പത്തിക വർഷം അവസാനിക്കാൻ 2 മാസം മാത്രമാണ് ബാക്കി.

ആയുഷ്‌മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന:

AB-PMJAY പ്രകാരം കേരള സംസ്ഥാനത്തിന് അനുവദിച്ച ഫണ്ടുകളുടെ കേന്ദ്ര വിഹിതത്തിൻ്റെ വിശദാംശങ്ങൾ

സാമ്പത്തിക വർഷംAB-PMJAY കുടുംബങ്ങൾക്ക് അനുവദിച്ച കേന്ദ്ര വിഹിതം (കോടി രൂപയിൽ)
2018-1925
2019-2097.56
2020-21145.61
2021-22138.90
2022-23151.34
2023-24155.49
2024-25151.34

ഈ സാമ്പത്തിക വർഷത്തിൽ, പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന വഴി 151.34 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

2014 ലെ കേന്ദ്ര ബജറ്റുകളിൽ പാലിക്കാത്ത വാഗ്‌ദാനങ്ങൾ

2015-16 ലെ കേന്ദ്ര ബജറ്റിൽ, നിലവിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പീച്ച് ആൻഡ് ഹിയറിങ്ങനെ ഡിസെബിലിറ്റി സ്റ്റഡീസ് ആൻഡ് റീഹാബിലിറ്റേഷൻ സർവകലാശാലയായി ഉയർത്തുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി വാഗ്‌ദാനം ചെയ്‌തിരുന്നു. 2022 നവംബറിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ഒരു പരിപാടിയിൽ ഇൻസ്റ്റിറ്റ്യൂട്ടിനെ ഒരു സർവകലാശാലയായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചതാണ് പദ്ധതിയെക്കുറിച്ചുള്ള അവസാന വിവരം.

Also Read: പഞ്ചാരക്കൊല്ലിയിലെ കടുവ 'നരഭോജി', അനുയോജ്യമായ സ്ഥലത്ത് വെച്ച് വെടിവെച്ച് കൊല്ലും; വനം മന്ത്രി - TIGER ATTACKED WOMAN IN WAYANAD

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.