കൊൽക്കത്ത: റിപ്പബ്ലിക് ദിനത്തിൽ രാജ്ഭവനിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. കൊൽക്കത്ത പൊലീസ് ബാൻഡിന് രാജ്ഭവനിൽ പ്രവേശനം നിഷേധിച്ചു. സംഭവത്തില്‍ കടുത്ത രോഷമാണ് മുഖ്യമന്ത്രി മമത ബാനര്‍ജി ഉയര്‍ത്തിയത്.
മമത ബാനർജി വേദിയിൽ എത്തിയപ്പോഴാണ് കൊൽക്കത്ത പൊലീസ് ബാൻഡിന് പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതെ ഗേറ്റിൽ കാത്തുനിൽക്കുകയാണെന്ന വിവരമറിയുന്നത്. തുടർന്ന് ബാൻഡിനെ ഒഴിവാക്കിയതിന്‍റെ കാരണം മമത ബാനർജി ചോദിച്ചു. അവർ പരിപാടി അവതരിപ്പിക്കുന്നത് പതിവാണെന്നും മമത ബാനർജി പറഞ്ഞു.
ബാൻഡിന് പ്രവേശനം അനുവദിക്കണമെന്ന് അവർ നിർബന്ധിച്ചു, കൂടാതെ പരിപാടി അവതരിപ്പിക്കാൻ അനുവദിക്കുന്നില്ലെങ്കിൽ രാജ്ഭവനിൽ പ്രവേശിക്കില്ലെന്ന് മമത അറിയിച്ചു. പിന്നാലെ ബാൻഡ് സംഘത്തിലെ ഉദ്യോഗസ്ഥരോട് രാജ്‌ഭവന് അകത്തേക്ക് കടക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മാത്രമല്ല, എന്തുകൊണ്ടാണ് പൊലീസ് ബാൻഡിനെ അകത്തേക്ക് കടക്കാൻ അനുവദിക്കാത്തതെന്ന് രാജ്‌ഭവനിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനോട് അവർ ചോദിച്ചു. ഇതിന് പിന്നാലെയാണ് പൊലീസ് ബാൻഡിനെ അകത്തേക്ക് കടക്കാൻ അനുവദിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധ സൂചകമായി രാജ്ഭവന് ചീഫ് സെക്രട്ടറി മനോജ് പന്ത് കത്തെഴുതുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം വിവാദത്തിന് പിന്നാലെ, കൊൽക്കത്ത പൊലീസ് ബാൻഡ് സെറ്റിന് "പതിവ് രീതികളിൽ നിന്ന് വ്യത്യസ്‌തമായ ഒരു സ്ഥലം അനുവദിച്ചിരുന്നുവെന്ന് പശ്ചിമ ബംഗാൾ ഗവർണറുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒഎസ്‌ഡി) സന്ദീപ് കുമാർ സിങ് വ്യക്തമാക്കി. കൊൽക്കത്ത പൊലീസ് ബാൻഡിനെ കൂടുതൽ അനുയോജ്യമായ സ്ഥലത്തേക്കാണ് മാറ്റിയത്. ഇത്തരം പരിപാടിയിൽ എന്തെങ്കിലും മാറ്റം വരുത്തുന്നതിന് ചീഫ് ഓഫ് സ്‌റ്റാഫ് അംഗീകാരം നൽകണമെന്ന് ഗവർണർ ഉത്തരവിട്ടതായി അദ്ദേഹം അവകാശപ്പെട്ടു.
'അറ്റ് ഹോം പരിപാടിയില്‍ കൊൽക്കത്ത പൊലീസ് ബാൻഡ് സെറ്റിന് പതിവ് രീതികളിൽ നിന്ന് വ്യത്യസ്‌തമായ ഒരു സ്ഥലം അനുവദിച്ചു. ഞാൻ ഇടപെട്ട് പൊലീസ് ബാൻഡിനെ വിളിച്ച് അവർക്ക് തുടർന്നും പരിപാടി അവതരിപ്പിക്കാൻ അനുയോജ്യമായ ഒരു സ്ഥലം നൽകി. മാത്രമല്ല ഞാൻ ഇക്കാര്യം മുഖ്യമന്ത്രിയോട് വിശദീകരിച്ചു' എന്ന് സന്ദീപ് സിങ് പറഞ്ഞു.
Also Read: 76-ാമത് റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയ്ക്ക് ഗൂഗിളിൻ്റെ ആദരം: ഡൂഡിലിൽ നിറഞ്ഞ് രാജ്യം