ETV Bharat / international

ഇസ്രയേലിൽ ബസുകളിൽ സ്‌ഫോടന പരമ്പര; ഭീകരാക്രമണമെന്ന് സംശയം - ISRAEL EXPLOSIONS ON BUSES

സ്‌ഫോടനത്തെ തുടർന്ന് ജനങ്ങളോട് ജാഗ്രതപാലിക്കാൻ അധികൃതരുടെ നിർദേശം.

EXPLOSIONS ON BUSES  ISRAEL ATTACKS  MILITANT ATTACK ISRAEL  LATEST NEWS ISRAEL
Representative Image (PTI)
author img

By PTI

Published : Feb 21, 2025, 8:36 AM IST

ടെൽ അവീവ് : ഇസ്രയേലിൽ ബസുകളിൽ സ്‌ഫോടന പരമ്പര. നിർത്തിയിട്ടിരുന്ന മൂന്ന് ബസുകളിലാണ് സ്‌ഫോടനം നടന്നത്. ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി ഇസ്രയേൽ പൊലീസ് അറിയിച്ചു. ടെൽ അവീവിന് തെക്ക് ബാറ്റ് യാമിലാണ് സംഭവം. സ്‌ഫോടനത്തിൽ ആളപായമില്ല എന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

സ്‌ഫോടനത്തെ തുടർന്ന് ജനങ്ങളോട് ജാഗ്രതപാലിക്കാൻ അധികൃതർ നിർദേശം നൽകി. നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ എല്ലാ ബസുകളും ട്രെയിനുകളും ലൈറ്റ് റെയിൽ ട്രെയിനുകളും താത്‌കാലികമായി നിർത്തിവച്ചതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

രണ്ടു ബസുകളിൽ നിന്ന് കണ്ടെത്തിയ ബോംബുകൾ സുരക്ഷാ ഉദ്യോഗസ്ഥർ നിർവീര്യമാക്കി. സ്‌ഫോടനം നടന്നതും നിർവീര്യമാക്കിയതുമുൾപ്പെടെ അഞ്ച് ബോംബുകളാണ് നിലവിൽ തിരിച്ചറിഞ്ഞിട്ടുള്ളത്. സ്‌ഫോടനത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.

ഗതാഗത മന്ത്രി മിരി റെഗെവ് മൊറോക്കോയിലേക്കുള്ള യാത്ര റദ്ദാക്കി ഇസ്രയേലിലേക്ക് മടങ്ങുമെന്ന് കാൻ പബ്ലിക് ബ്രോഡ്‌കാസ്റ്റർ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ സ്ഫോടനത്തിൻ്റെ ഉത്തരവാ​ദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

Also Read: 'ഇന്ത്യൻ തെരഞ്ഞെടുപ്പിന് യുഎസ് ഫണ്ട് നൽകിയത് ഭരണമാറ്റത്തിനോ'; വീണ്ടും ചോദ്യങ്ങളുമായി ട്രംപ് - TRUMP ON 21 MILLION INDIA FUND

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.