തിരുവനന്തപുരം: പണിമുടക്കില്‍ പങ്കെടുത്ത തൊഴിലാളികള്‍ക്കെതിരെ പ്രതികാര നടപടിയുമായി കെ.എസ്.ആര്‍.ടി.സി. പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരുടെ ശമ്പള ബില്‍ വൈകി എഴുതിയാല്‍ മതിയെന്നും റെഗുലര്‍ ശമ്പള ബില്ലിന്‍റെ കൂടെ എഴുതരുതെന്നും കെഎസ്ആര്‍ടിസി മാനേജ്‌മെന്‍റ് ഉത്തരവിറക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പണിമുടക്കിയവരോടുള്ള പ്രതികാര നടപടിയായി ശമ്പളം വൈകിപ്പിക്കാന്‍ ആണ് നീക്കമെന്ന് കെഎസ്ആര്‍ടിസി ജീവനക്കാരുടെ സംഘടനയായ ടി.ഡി.എഫ് പ്രതിനിധികള്‍ ആരോപിച്ചു. ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരമെന്നും ടി.ഡി.എഫ് പ്രതിനിധികള്‍ അറിയിച്ചു. ശമ്പളം കൃത്യ സമയത്ത് നല്‍കണം എന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഫെബ്രുവരി നാലിന് ടിഡിഎഫ് പണിമുടക്കിയത്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡയസ്‌നോണിന് പുറമേയാണ് ഇപ്പോള്‍ ഒരു മാസത്തെ ശമ്പളം തന്നെ വൈകിപ്പിക്കാനുള്ള നീക്കമെന്നാണ് ആരോപണം. പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരുടെ ശമ്പള ബില്ലുകള്‍ പ്രത്യേകമായി സ്‌പാര്‍ക്ക് സോഫ്റ്റ്‌വെയറില്‍ അപ്‌ലോഡ് ചെയ്യണമെന്നാണ് ഉത്തരവിലെ നിര്‍ദ്ദേശം. കെഎസ്ആര്‍ടിസി ചീഫ് അക്കൗണ്ട്‌സ് ഓഫീസറാണ് ഉത്തരവിറക്കിയത്.
Also Read: കെഎസ്ആർടിസിയിലെ പരസ്യം വീണ്ടും സ്വകാര്യ ഏജൻസികളിലേക്ക്