വാഷിങ്ടൺ ഡിസി : ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് പരസ്‌പര താരിഫ് ചുമത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഈ രാജ്യങ്ങൾ അമേരിക്കൻ ഉത്‌പന്നങ്ങൾക്ക് ചുമത്തുന്ന അതേ താരിഫ് തിരിച്ചും ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങൾ നീതി പുലർത്താൻ ആഗ്രഹിക്കുന്നു. അതിനാലാണ് പരസ്‌പര താരിഫ് ചുമത്തുന്നതെ'ന്നും ട്രംപ് പറഞ്ഞു.
യുഎസില്‍ നിന്നുള്ള ചില ഇറക്കുമതികള്‍ക്ക് ഇന്ത്യ വളരെ ഉയര്‍ന്ന തീരുവ ചുമത്തുന്നുണ്ട്. പരസ്‌പരമുള്ള താരിഫ് സമ്പ്രദായത്തിന് കീഴില്‍, അമേരിക്കന്‍ ഉത്‌പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന അതേ നിലവാരത്തിലുള്ള താരിഫ് ഇന്ത്യന്‍ ഇറക്കുമതിക്ക് അമേരിക്കയും ചുമത്തും. പത്രസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇന്ത്യയുടെ മുൻകാല വ്യാപാര നയങ്ങൾ എടുത്തുകാണിച്ചാണ് പരസ്‌പര താരിഫുകളിൽ ധാരണയിലെത്തിയത്. ഉയർന്ന താരിഫ് നയങ്ങള്‍ സംരംഭകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും. ഇന്ത്യയിൽ ബിസിനസ് ചെയ്യാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു. ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് പ്രധാനമന്ത്രി മോദിയുമായി നടത്തിയ കൂടിക്കാഴ്‌ചയെക്കുറിച്ചുള്ള ചോദ്യത്തിനാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
അമിതമായ ഇറക്കുമതി തീരുവകൾ മറികടക്കാൻ അമേരിക്കൻ കമ്പനികൾ വിദേശത്ത് നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കാൻ നിർബന്ധിതരായതിൻ്റെ ഉദാഹരണമാണ് ഹാർലി-ഡേവിഡ്‌സൺ എന്നും ട്രംപ് ചൂണ്ടിക്കാണിച്ചു.