ETV Bharat / sports

വിനേഷ് ഫോഗട്ടിന് 16 കോടി രൂപ സമ്മാനമോ? എന്താണ് സത്യം? ഭര്‍ത്താവ് രംഗത്ത് - Vinesh Phogat - VINESH PHOGAT

വിനേഷ് ഫോഗാട്ട് ആരിൽ നിന്നും പണമൊന്നും സ്വീകരിച്ചിട്ടില്ല, ഒരു സംഘടനയും തനിക്ക് പണ സഹായമോ സമ്മാനത്തുകയോ നൽകിയിട്ടില്ലായെന്ന് ഭര്‍ത്താവ് സോംവീര സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.

PARIS OLYMPICS 2024  വിനേഷ് ഫോഗട്ട്  ഗുസ്‌തിതാരം വിനേഷ് ഫോഗട്ട്  PARIS OLYMPICS
Vinesh Phogat (IANS)
author img

By ETV Bharat Sports Team

Published : Aug 19, 2024, 7:13 PM IST

ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സ് വനിതാ ഗുസ്‌തിയിൽ വിനേഷ് ഫോഗട്ടിന് മെഡല്‍ നഷ്‌ടമായെങ്കിലും കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയത്തില്‍ കയറാന്‍ താരത്തിന് കഴിഞ്ഞു. 50 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച വിനേഷ് നിശ്ചിത ഭാരത്തേക്കാൾ 100 ഗ്രാം കൂടിയതിന് അയോഗ്യയാക്കപ്പെട്ടു. തനിക്ക് വെള്ളി മെഡൽ നൽകണമെന്ന് ആവശ്യപ്പെട്ട് വിനേഷിന്‍റെ അപ്പീലും കായിക കോടതി തള്ളിയിരുന്നു.

പാരീസില്‍ നിന്നും രാജ്യത്ത് തിരിച്ചെത്തിയ താരത്തിന് വീരോചിത സ്വീകരണമാണ് നല്‍കിയത്. ഡൽഹി വിമാനത്താവളത്തിലെത്തിയ വിനേഷിനെ കുടുംബാംഗങ്ങളും കായികതാരങ്ങളും ആരാധകരും ഊഷ്‌മളമായി സ്വീകരിച്ചു. ഡൽഹി എയർപോർട്ടിൽ നിന്ന് ഹരിയാനയിലെ സർഗി ദാദ്രി ജില്ലയിലെ ബലാലി ഗ്രാമത്തിലെ ജന്മഗ്രാമത്തിലേക്ക് ആയിരക്കണക്കിന് ആരാധകർ തടിച്ചുകൂടി ഉജ്ജ്വല സ്വീകരണം നൽകി.

സ്വന്തം ഗ്രാമത്തിൽ താരത്തെ ആദരിക്കുന്നതിനായി വിവിധ പരിപാടികൾ നടത്തി. സ്വർണമെഡൽ തുടങ്ങി വിവിധ സമ്മാനങ്ങൾ നൽകിയാണ് താരത്തെ വരവേറ്റത്. ഈ സാഹചര്യത്തിൽ വിനേഷ് ഫോഗട്ടിന് സമ്മാനം നൽകിയതുമായി ബന്ധപ്പെട്ട് താരത്തിന്‍റെ ഭര്‍ത്താവിന്‍റെ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

അനുമോദന ചടങ്ങിൽ വിനേഷ് ഫോഗട്ടിന് സ്വർണ്ണ മെഡലും വിവിധ സമ്മാനങ്ങളും നൽകിയതായും 16 കോടി 30 ലക്ഷം രൂപയും 500 കോടി രൂപയും ലഭിച്ചതായും ആ രേഖയിൽ പറയുന്നു.എന്നാല്‍ ഇത്രയും വലിയ തുക ലഭിച്ചുവെന്ന പോസ്റ്റ് വിനേഷിന്‍റെ ഭർത്താവ് സോംവീര രതി നിഷേധിച്ചു. വിനേഷ് ഫോഗാട്ട് ആരിൽ നിന്നും പണമൊന്നും സ്വീകരിച്ചിട്ടില്ല, ഒരു സംഘടനയും തനിക്ക് പണ സഹായമോ സമ്മാനത്തുകയോ നൽകിയിട്ടില്ലായെന്ന് സോംവീര സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.

വ്യവസായികളും കമ്പനികളും ഉൾപ്പെടെ ആരും വിനേഷിന് ഒരു സഹായവും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ആരും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും ഇത് വിലകുറഞ്ഞ ജനപ്രീതി നേടാനുള്ള വഴിയാണെന്നും അദ്ദേഹം കുറിച്ചു.

Also Read: ഓസ്‌ട്രേലിയയിൽ നടക്കുന്ന ബിഗ് ബാഷ് ലീഗ് സീസണിൽ നിന്ന് റാഷിദ് ഖാൻ പിന്മാറി - Rashid Khan

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.