ന്യൂഡൽഹി: മെഡലില്ലാതെ നാട്ടിലേക്ക് മടങ്ങിയ ഇന്ത്യൻ ബാഡ്‌മിന്‍റണ്‍ താരങ്ങൾക്ക് പാരീസ് ഒളിമ്പിക്‌സ് ദുരന്തമായിരുന്നു. ഒളിമ്പിക്‌സില്‍ 118 കായികതാരങ്ങൾ ഉൾപ്പെടുന്ന ഇന്ത്യൻ സംഘത്തിന് 470 കോടി രൂപയാണ് വകയിരുത്തിയത്. ബാഡ്‌മിന്‍റണിന് മാത്രം 72.03 കോടി രൂപയാണ് മാറ്റിവച്ചത്. ഒരു കായിക ഇനത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ ധനസഹായമാണിത്. കൂടാതെ ഗെയിമിന് 13 ദേശീയ ക്യാമ്പുകളും 81 വിദേശ എക്സ്പോഷർ ടൂറുകളും സംഘടിപ്പിക്കുകയുണ്ടായി.
🇮🇳😭 𝗦𝘁𝗶𝗹𝗹 𝗰𝗮𝗻'𝘁 𝗯𝗲𝗹𝗶𝗲𝘃𝗲 𝘁𝗵𝗲𝘆 𝗹𝗼𝘀𝘁! One of India's biggest medal prospects, Satwik & Chirag faced a quarter-final exit at #Paris2024 following a defeat against the duo of Aaron & Wooi Yik Soh.
— India at Paris 2024 Olympics (@sportwalkmedia) August 1, 2024
🥺 Hopefully, the rest of our badminton contingent fares a bit… pic.twitter.com/9gv0c5tcN4
പാരീസില്‍ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്നവര്‍ നിരാശയായിരുന്നു സമ്മാനിച്ചത്. സാത്വികും ചിരാഗും ക്വാർട്ടർ ഫൈനലിൽ നിന്ന് പുറത്തായി. ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് മികച്ച ഫോമിലെത്തിയതിന് ശേഷം ആദ്യ ഒളിമ്പിക് മെഡൽ സ്വപ്‌നം ക്വാർട്ടർ ഫൈനലിൽ തകർന്നു. സാഖ്യം ആദ്യ സെറ്റ് ലീഡ് നഷ്ടപ്പെടുത്തി ക്വാർട്ടർ ഫൈനലിൽ മലേഷ്യൻ ജോഡികളായ സോ വുയി യിക്-ചിയാ ആരോണിനോട് 21-13, 14-21, 16-21 ന് തോറ്റു. മെഡൽ മത്സരാർത്ഥികളായി കണക്കാക്കപ്പെട്ടി സഖ്യം അവസാന ഘട്ടത്തിൽ പുറത്തായത് ഇന്ത്യയെ ഞെട്ടിച്ചു.
PV SINDHU OUT OF ROUND 16...!!!
— Johns. (@CricCrazyJohns) August 1, 2024
- A heartbreaking day for India in Paris Olympics after the medal in shooting. 💔 pic.twitter.com/0jJ2i1H942
കഴിഞ്ഞ രണ്ട് എഡിഷനുകളിലും മെഡൽ നേടിയ പിവി സിന്ധു ഇത്തവണ പതറിയതോടെ മെഡൽ നേടാനായില്ല. പ്രീക്വാർട്ടറിൽ ചൈനയുടെ ഹി ബിംഗ്ജിയാവോയോട് 19-21, 14-21 എന്ന സ്‌കോറിന് തോറ്റ് പുറത്തായി. തുടർച്ചയായ മൂന്നാം ഒളിമ്പിക്‌സ് മെഡൽ നേട്ടം കൈവിട്ടുപോയ സിന്ധുവിന്‍റെ തോൽവി ഇന്ത്യക്ക് കനത്ത തിരിച്ചടിയായി.
Hi everyone!
— Lakshya Sen (@lakshya_sen) August 6, 2024
My journey at the Paris 2024 Olympics has been both an honor and a heartbreak. I gave my all, fought with every ounce of strength, but fell just short of the podium.
I am very grateful to all the supporters for their unwavering support. pic.twitter.com/9Zm8QzhY9Y
ലക്ഷ്യ സെന്‍ സെമിഫൈനൽ വരെ മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. കളിയിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായ ഇന്തോനേഷ്യയുടെ ജൊനാഥൻ ക്രിസ്റ്റിക്കെതിരായ വിജയവും ഇതില്‍ ഉൾപ്പെടും. എന്നാൽ താരം മെഡൽ നേടാനുള്ള രണ്ട് അവസരങ്ങൾ നഷ്‌ടപ്പെടുത്തി. ആദ്യം ഡെൻമാർക്കിന്‍റെ വിക്ടർ അക്‌സെൽസണെതിരായ സെമിയിൽ തോൽക്കുകയും പിന്നീട് ആദ്യ സെറ്റ് നേടിയ ശേഷം മലേഷ്യയുടെ ലീ സി ജിയയോട് പരാജയപ്പെടുകയും ചെയ്‌തു.