ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ തിക്കിലും തിരക്കിലും 18ഓലൾ പേര്‍ മരിച്ചതിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാൻ സുതാര്യതയും ഉത്തരവാദിത്തവും കേന്ദ്രം ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കൃത്യമായ എണ്ണം ഉടൻ വെളിപ്പെടുത്തണമെന്നും കാണാതായ വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ കേന്ദ്രം പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. "മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം എത്രയും വേഗം പ്രഖ്യാപിക്കണം. കാണാതായവരെ കുറിച്ചുള്ള വിവരങ്ങള്‍ ഞങ്ങൾ ആവശ്യപ്പെടുന്നു," ഖാർഗെ എക്‌സില്‍ പോസ്റ്റ് ചെയ്തു.
नई दिल्ली रेलवे स्टेशन पर भगदड़ से कई लोगों की मृत्यु हो जाने का समाचार अत्यंत पीड़ादायक है। स्टेशन से आ रहे वीडियो बेहद हृदयविदारक है।
— Mallikarjun Kharge (@kharge) February 15, 2025
नई दिल्ली रेलवे स्टेशन पर हुई मौतों के मामले में नरेंद्र मोदी सरकार द्वारा सच्चाई छिपाने की कोशिश बेहद शर्मनाक व निंदनीय है।
हमारी मांग है…
പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകുന്നതിനും ഇരകളുടെ കുടുംബങ്ങൾക്ക് ധനസഹായം ഉള്‍പ്പെടെ പിന്തുണ നൽകുന്നതിനുമാണ് മുൻഗണന നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. "ഇരകളുടെ കുടുംബങ്ങൾക്ക് ഞങ്ങളുടെ അഗാധമായ അനുശോചനം. പരിക്കേറ്റവർക്ക് അടിയന്തര വൈദ്യചികിത്സ നൽകണം," കോൺഗ്രസ് മേധാവി വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചത് എന്ന കാര്യം കേന്ദ്രം മറച്ചുവച്ചു. അപകടത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം, ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ തടയാൻ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
"ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ച വാർത്ത അങ്ങേയറ്റം ദുഃഖകരമാണ്. സ്റ്റേഷനിൽ നിന്ന് വരുന്ന ദൃശ്യങ്ങള്‍ അങ്ങേയറ്റം ഹൃദയഭേദകമാണ്. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ മരിച്ച സംഭവത്തിൽ സത്യം മറച്ചുവയ്ക്കാൻ നരേന്ദ്ര മോദി സർക്കാർ നടത്തിയ ശ്രമം അങ്ങേയറ്റം ലജ്ജാകരവും അപലപനീയവുമാണ്," ഖാർഗെ എക്‌സിൽ എഴുതി.
വലിയ ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിന് മെച്ചപ്പെട്ട ക്രമീകരണങ്ങൾ വേണമെന്നും, അങ്ങനെയെങ്കിൽ ദൗർഭാഗ്യകരമായ സംഭവം തടയാമായിരുന്നുവെന്നും കോൺഗ്രസ് വക്താവ് പവൻ ഖേരയും വ്യക്തമാക്കി.
"ന്യൂഡൽഹി സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ട സംഭവം ദുഃഖകരമാണ്. കുംഭമേള കണക്കിലെടുത്ത് ന്യൂഡൽഹി റെയില്‍വേ സ്റ്റേഷനിൽ മെച്ചപ്പെട്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതായിരുന്നു. നിരവധിപേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. എല്ലാവരും സുരക്ഷിതരാകുമെന്ന് പ്രതീക്ഷിക്കുന്നു," അദ്ദേഹം എക്‌സിൽ എഴുതി.
കഴിഞ്ഞ ദിവസം രാത്രിയോടെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ തിക്കിലും തിരക്കിലും 18 ഓളം പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. പ്രയാഗ്‌രാജ് എക്‌സ്പ്രസ് നിർത്തിയിരുന്ന 14-ാം നമ്പർ പ്ലാറ്റ്‌ഫോമിൽ ധാരാളം യാത്രക്കാർ തടിച്ചുകൂടിയപ്പോഴാണ് സംഭവം നടന്നതെന്ന് റെയിൽവേ ഡെപ്യൂട്ടി പൊലിസ് കമ്മിഷണർ (ഡിസിപി) കെപിഎസ് മൽഹോത്ര പറഞ്ഞു. സ്വതന്ത്ര സേനാനി എക്‌സ്പ്രസും ഭുവനേശ്വർ രാജധാനിയും പുറപ്പെടുന്നതിലെ കാലതാമസം 12, 13, 14 പ്ലാറ്റ്‌ഫോമുകളിൽ കൂടുതൽ തിരക്കിന് കാരണമായി.