ETV Bharat / state

തൃണമൂലിന് വേരുപിടിപ്പിക്കാന്‍ മഹുവ മൊയ്ത്ര കേരളത്തിലേക്ക്; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി മമതയും എത്തിയേക്കും - MAHUA MOITRA MP TO KERALA

മഹുവ മൊയ്ത്ര കേരളത്തിലേക്ക്  MAHUA MOITRA MP TO KERALA  TRINAMOOL CONGRESS  LATEST NEWS IN MALAYALAM
Mahua Moitra MP (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 19, 2025, 6:02 PM IST

തിരുവനന്തപുരം: തൃണമൂല്‍ കോണ്‍ഗ്രസിന് അടിത്തറയുണ്ടാക്കാന്‍ മഹുവാ മൊയ്ത്ര എംപി കേരളത്തിലേക്ക്. ഫെബ്രുവരി 23ന് മലപ്പുറം, മഞ്ചേരി പിവിആര്‍ പാര്‍ക്കില്‍ നടക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കാനാവും മഹുവ മൊയ്ത്ര കേരളത്തിലെത്തുക. 22ന് കോഴിക്കോട് വിമാനത്താവളം വഴി എത്തുമെന്നാണ് വിവരം.

തൃണമുല്‍ കോണ്‍ഗ്രസിന്‍റെ അടിത്തറ ശക്തിപ്പെടുത്താനുള്ള പ്രതിനിധി സമ്മേളനത്തിന്‍റെ ഭാഗമായാണ് മഹുവ മൊയ്ത്ര എംപി എത്തുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഇടിവി ഭാരതിനോട് പറഞ്ഞു. കോഴിക്കോട് വിശാല പൊതുസമ്മേളനം നടത്തുമെന്നും തദ്ദേശ തെരഞ്ഞെടപ്പിന് മുന്നോടിയായി മമത ബാനര്‍ജിയെ സംസ്ഥാനത്ത് എത്തിക്കാനുള്ള ശ്രമങ്ങള്‍ സജീവമാണെന്നും നേതാക്കള്‍ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കുമോ എന്നതടക്കം മഹുവ മൊയ്ത്രയുടെ വരവിന് ശേഷം പാര്‍ട്ടി ചര്‍ച്ച ചെയ്യും. അതേസമയം ഇനി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും പാര്‍ട്ടി നിര്‍ദ്ദേശിച്ചാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ സംസ്ഥാന കണ്‍വീനര്‍ കൂടിയായ പിവി അന്‍വര്‍ വീണ്ടും നിലമ്പൂര്‍ നിയമസഭാമണ്ഡലത്തില്‍ മത്സരിച്ചേക്കുമെന്നാണ് സൂചന.

തെരഞ്ഞെടുപ്പിന് മുമ്പായി മമതയെ സംസ്ഥാനത്ത് എത്തിച്ചാല്‍ പാര്‍ട്ടിക്ക് ഗുണകരമാകുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്‍റെ വിലയിരുത്തല്‍. വിശാല പൊതുസമ്മേളനത്തിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ സജീവമാകുമെന്നും നേതാക്കള്‍ അറിയിച്ചു.

Also Read: അൻവറിന്‍റെ മാപ്പ് സ്വീകരിക്കുന്നുവെന്ന് വിഡി സതീശൻ; 'ഐസി ബാലകൃഷ്‌ണൻ എവിടെയാണെന്ന് പാർട്ടിക്ക് അറിയില്ല'

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.