ETV Bharat / state

ഈ രാശിക്കാർക്ക് ഇന്ന് സന്തോഷം നിറഞ്ഞ ദിനം; അറിയാം ഇന്നത്തെ ജ്യോതിഷ ഫലം - DAILY HOROSCOPE PREDICTIONS

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം വിശദമായി.

ASTROLOGY  HOROSCOPE IN MALAYALAM  ഇന്നത്തെ രാശിഫലം  ഇന്നത്തെ ജ്യോതിഷ ഫലം
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 16, 2025, 7:13 AM IST

തീയതി: 16-02-2025 ഞായര്‍

വര്‍ഷം: ശുഭകൃത് ഉത്തരായനം

മാസം: കുംഭം

തിഥി: കൃഷ്‌ണ ചതുര്‍ഥി

നക്ഷത്രം: അത്തം

അമൃതകാലം: 03:35 PM മുതല്‍ 05:03 PM വരെ

ദുർമുഹൂർത്തം: 05:08 PM മുതല്‍ 05:56 PM വരെ

രാഹുകാലം: 05:03 PM മുതല്‍ 06:32 PM വരെ

സൂര്യോദയം: 06:44 AM

സൂര്യാസ്‌തമയം: 06:32 PM

ചിങ്ങം: നിങ്ങൾ ഇന്ന് സാമ്പത്തിക നേട്ടം ഉണ്ടായിരിക്കും. ചെലവുകൾ ഉയരാൻ സാധ്യത. പ്രിയപ്പെട്ടവരുമായി സൗഹൃദം പുലര്‍ത്തുന്നത് നിങ്ങൾക്ക് പ്രയോജനകരമായിത്തീരുന്നതായിരിക്കും. നിങ്ങളുടെ കുടുംബത്തിൽ നിന്നോ അല്ലെങ്കിൽ സുഹൃത്തുക്കളിൽ നിന്നോ പ്രത്യേകിച്ച് സ്ത്രീ സുഹൃത്തുക്കളിൽ നിന്ന് പിന്തുണയും സഹകരണവും ലഭിക്കാൻ സാധ്യത.

കന്നി: നിങ്ങൾക്ക് ഇന്നൊരു ശാന്തമായ ദിവസമായിരിക്കും. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സന്തോഷകരമായി സമയം ചെലവഴിക്കുന്നതായിരിക്കും. പ്രിയപ്പെട്ടവരുമായി ഹൃദയം തുറന്ന് സംസാരിക്കാനും, സ്വാദിഷ്‌ടമായ ഭക്ഷണം കഴിക്കാനും സാധ്യത. നിങ്ങളുടെ ആരോഗ്യം ഏറ്റവും മെച്ചപ്പെട്ട നിലയിലായിരിക്കും. നിങ്ങളുടെ മനസിന്ന് അസാധാരണമാംവിധം ശാന്തമായിരിക്കും. ലക്ഷ്‌മീദേവിയുടെ അനുഗ്രഹം കൊണ്ട് നിങ്ങൾക്ക് സാമ്പത്തിക നേട്ടം ഉണ്ടാകാൻ സാധ്യത.

തുലാം: നിങ്ങളുടെ മോശം മനോഭാവവും സഭ്യമല്ലാത്ത വാക്കുകളും പല ബന്ധങ്ങളെയും നശിപ്പിച്ചേക്കാം. അതിനാൽ കഴിയുമെങ്കില്‍ ആശയവിനിമയം പരമാവധി ഒഴിവാക്കുക. കച്ചവടം നടത്തുന്ന ആളാണ് നിങ്ങളെങ്കിൽ മോശമായ സാഹചര്യത്തിലൂടെ കടന്നുപോകേണ്ടിവന്നേക്കാം. അതിനാൽ ജോലിസ്ഥലത്തുള്ള ആളുകളുമായി പൊരുത്തക്കേടുകൾ ഒഴിവാക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. കോടതികളുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിൽ ഏർപ്പെടുമ്പോൾ വളരെ ശ്രദ്ധാലുവായിരിക്കുക. അടുത്ത ബന്ധുക്കളുമായുള്ള നിങ്ങളുടെ ബന്ധവും ഒരുപക്ഷേ തകർന്നേക്കാം.

വൃശ്ചികം: നിങ്ങൾക്കിന്ന് നല്ല ദിവസം. നിങ്ങളുടെ ജോലിസ്ഥലത്ത് നിന്ന് പ്രശംസകൾ ഏറ്റ് വാങ്ങുന്നതായിരിക്കും. ജോലിസ്ഥലത്ത് മേലധികാരികളിൽ നിന്ന് നല്ല അഭിപ്രായം ലഭിക്കുന്നതായിരിക്കും. നിങ്ങളുടെ ജീവിതപങ്കാളിയെ ഇന്ന് കണ്ടുമുട്ടുന്നതായിരിക്കും.

ധനു: ആത്മവിശ്വാസവും സൗഹാര്‍ദമനോഭാവവുമുള്ള ധനുരാശിക്കാര്‍ക്ക് സന്തോഷത്തിന്‍റെ ദിവസം. മാതാപിതാക്കളുടെ ഭാഗത്ത് നിന്നും നിങ്ങൾക്ക് നേട്ടങ്ങളുണ്ടകും. ജോലിസ്ഥലത്ത് മേലധികാരികളുടെ നല്ല അഭിപ്രായം നേടും. ഒരു വ്യവസായപ്രമുഖനുമായോ അല്ലെങ്കില്‍ ഒരു നിക്ഷേപകനുമായോ ബിസിനസ് സംബന്ധമായി കൂടിക്കാഴ്‌ച നടത്തുന്നതായിരിക്കും. ഒരു സംരംഭത്തിനാവശ്യമായ ഫണ്ട് സ്വരൂപിക്കാനും കഴിഞ്ഞേക്കാം. മറ്റുള്ളവരോട് നിങ്ങള്‍ അധിക സഹായമനോഭാവം കാണിക്കുമെന്നതിനാല്‍ അവരില്‍നിന്നും നിങ്ങള്‍ പ്രശംസ നേടും. എല്ലാജോലിയും കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിനാല്‍ നിങ്ങള്‍ക്ക് ഉല്ലാസത്തിനും വിനോദത്തിനും ഇഷ്‌ടം പോലെ സമയം ലഭിക്കും.

മകരം: സമ്മിശ്രമായിട്ടുള്ള ഒരു ദിനം. ദിവസത്തിൻ്റെ പകുതി അനുകൂലമായിരിക്കും. പകുതി അനുകൂലമല്ല. ഏതൊരു ചർച്ചയിലും നിങ്ങൾ മികവ് പുലർത്തും. മറ്റുള്ളവർ നിങ്ങളുടെ ജ്ഞാനം കണ്ട് നിങ്ങളിൽ മതിപ്പ് തോന്നിപ്പിക്കും.

കുംഭം: അധാർമ്മികമായ പദ്ധതികളിൽ നിന്നോ ചിന്തകളിൽ നിന്നോ നിങ്ങള്‍ മാറിനില്‍ക്കുക. സംസാരവും കോപവും നിയന്ത്രിക്കുക. കുടുംബാംഗങ്ങളുമായുള്ള സംഘർഷം കഴിയുന്നിടത്തോളം ഒഴിവാക്കുക. നിങ്ങളിന്ന് അമിതമായി പ്രതികരിക്കുന്നതായി കാണപ്പെടുന്നു.

മീനം: എല്ലാ കലാകാരന്മാര്‍ക്കും നല്ല ദിവസം. ബിസിനസില്‍ പുതിയ പങ്കാളിയുമായി ചേരുന്നതിന് നല്ല സമയം. നിരന്തരമായ അധ്വാനത്തിനുശേഷം സന്തോഷിക്കാൻ ആഗ്രഹിക്കുന്നു. പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കും. കുടുംബ ബന്ധം ശക്തിപ്പെടുത്തുകയും അവരുമായി പുറത്തുപോകാൻ സമയം കണ്ടെത്തുന്നതായിരിക്കും. വിജയത്തോടൊപ്പം അംഗീകാരവും നേടും.

മേടം: നിങ്ങള്‍ക്ക് നല്ല ദിവസം. എല്ലാ സാമ്പത്തിക ഇടപാടില്‍ നിന്നും നിങ്ങള്‍ക്ക് ലാഭമുണ്ടാകും. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട സെമിനാറുകള്‍ നിങ്ങള്‍ സംഘടിപ്പിക്കുന്നതായിരിക്കും. ഒരു ചെറിയ യാത്രയ്ക്ക് സാധ്യത. കഠിനാധ്വാനത്തിന് പറ്റിയ ദിവസമാണെന്ന് കാണപ്പെടുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യനില തൃപ്‌തികരമായിരിക്കും.

ഇടവം: സൗമ്യമായ സംസാരം കൊണ്ടും പെരുമാറ്റംകൊണ്ടും എല്ലാവരിലും മതിപ്പുളവാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഇടപഴകുന്ന എല്ലാവരുമായും സൗഹൃദം സ്ഥാപിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. കൂടിക്കാഴ്‌ചകളിലും ചര്‍ച്ചകളിലും തിളങ്ങാൻ സാധ്യത. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നമുണ്ടാകാൻ സാധ്യതയുണ്ട്. അതിനാല്‍ വീട്ടിലുണ്ടാക്കിയ ഭക്ഷണം മാത്രം കഴിക്കുക. അത് ആരോഗ്യം സൂക്ഷിക്കാനും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും.

മിഥുനം: ഇന്ന് നിങ്ങളുടെ മനസില്‍ ആശയക്കുഴപ്പങ്ങളും അസ്വസ്ഥതയുമായിരിക്കും. അമിതമായ വികാരപ്രകടനം കൂടിയാകുമ്പോള്‍ അത് കൂടുതല്‍ കുഴപ്പത്തിലേക്ക് നയിക്കും. ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോള്‍ ആരോഗ്യകരമായ ആശയവിനിമയത്തിനപ്പുറം തര്‍ക്കങ്ങളിലേക്ക് കടക്കരുത്. കുടുംബകാര്യങ്ങളും സ്ഥാവരസ്വത്തുക്കളും സംബന്ധിച്ച ചര്‍ച്ചകള്‍ ഒഴിവാക്കുക. പ്രിയപ്പെട്ടയാളുമായി ചെറിയ പിണക്കങ്ങളുണ്ടാകാം. യാത്രയ്ക്ക്‌ പറ്റിയ ദിവസമല്ല.

കര്‍ക്കടകം: നിങ്ങൾ ഒരു പുതിയ സംരംഭം ആരംഭിക്കാൻ പദ്ധതിയിടുകയാണെങ്കിൽ നല്ല ദിവസമാണിന്ന്. നിങ്ങൾ ഏറ്റെടുക്കുന്ന ഏതൊരു പദ്ധതിക്കും വിജയം സുനിശ്ചിതം. നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കണ്ടുമുട്ടുകയും അവരോടൊപ്പം ഒരു ചെറിയ വിനോദയാത്ര പോകുകയും ചെയ്യുന്നതായിരിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.