ന്യൂഡൽഹി: ടോക്കിയോ പാരാലിമ്പിക്‌സിൽ രണ്ട് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടി മികച്ച പ്രകടനത്തിന് ശേഷം ഇന്ത്യൻ പാരാ ഷൂട്ടിങ് ടീം പാരീസിൽ നടക്കുന്ന പാരാലിമ്പിക്‌സിലേക്ക് യാത്രയായി. 10 പേരടങ്ങുന്ന സംഘമാണ് പാരീസില്‍ ഷൂട്ടിങ്ങില്‍ രാജ്യത്തെ പ്രതിനിധീകരിക്കുക. എല്ലാ കണ്ണുകളും നിലവിലെ പാരാലിമ്പിക്‌സ് സ്വർണമെഡൽ ജേതാക്കളായ അവനി ലേഖറ, മനീഷ് നർവാള്‍ എന്നിവരിലാണ്.
Exclusive 📸
— SAI Media (@Media_SAI) August 24, 2024
Our 1️⃣0️⃣-athlete strong 🇮🇳#ParaShooting 🔫 team assembled at the IGI Airport, Delhi ✈️ today prior to heading for the 🇫🇷#ParisParalympics2024
Part of the team are Tokyo 2020 gold medalists Avani Lekhara and Manish Narwal!
Extend your best 🙌🏻wishes to our Para… pic.twitter.com/oIRDpfS8GW
മനീഷ് നർവാൾ, അമീർ അഹമ്മദ് ഭട്ട്, രുദ്രാൻഷ് ഖണ്ഡേൽവാൾ, അവ്‌നി ലേഖര, മോന അഗർവാൾ, റുബീന ഫ്രാൻസിസ്, സ്വരൂപ് മഹാവീർ ഉൻഹാൽക്കർ, സിദ്ധാർത്ഥ് ബാബു, ശ്രീഹർഷ് ദേവ്രാഡ്ഡി, നിഹാൽ സിങ് എന്നിവരാണ് ഷൂട്ടിങ് സംഘം. മത്സരങ്ങൾ ഓഗസ്റ്റ് 30 മുതല്‍ ചാറ്റോറൂ ഷൂട്ടിങ് സെന്‍ററില്‍ ആരംഭിക്കും.
'ഞങ്ങളുടെ തയ്യാറെടുപ്പുകൾ ഊർജ്ജസ്വലമായിരുന്നു, പാരീസിൽ മികച്ച പ്രകടനം നടത്തും. മുൻ പ്രകടനത്തെ മറികടന്ന് കൂടുതൽ മെഡലുകൾ കൊണ്ടുവരികയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ടീമിനെ പ്രതിനിധീകരിച്ച് മനീഷ് നർവാൾ സംസാരിച്ചു. പാരീസ് പാരാലിമ്പിക്സിൽ ഷൂട്ടിംഗ് ടീമിന്‍റെ പ്രകടനം മൊത്തത്തിലുള്ള മെഡൽ പട്ടികയിൽ വലിയ സ്വാധീനം ചെലുത്തും. മുഴുവൻ ടീമിനെയും പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യ (പിസിഐ) അഭിനന്ദിച്ചു.