കാസർകോട്: ലൈംഗിക പീഡന പരാതിയെ തുടർന്ന് മുൻ ഡിവൈഎഫ്ഐ നേതാവും അധ്യാപകനുമായ സുജിത് കൊടക്കാടന് ജോലിയിൽ വിലക്ക്. നിർബന്ധിത ദീർഘകാല അവധിയിൽ പോകാൻ ഉദിനൂർ സെൻട്രൽ എയുപി സ്‌കൂൾ മാനേജ്മെൻ്റ് നിർദ്ദേശിക്കുകയായിരുന്നു. സുജിത് കൊടക്കാടിനോട് വിശദീകരണം തേടാനും സ്‌കൂൾ മാനേജ്മെന്‍റ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
രക്ഷിതാക്കളുടെ ആശങ്ക കണക്കിലെടുത്താണ് സ്‌കൂൾ മാനേജ്‌മെന്‍റിന്‍റെ നടപടി. ഡിവൈഎഫ്ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഇയാളെ നേരത്തെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. സിപിഎം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന സുജിത്തിനെ പാർട്ടി പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തുകയും ചെയ്‌തിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പാർട്ടി ജില്ലാ സെക്രട്ടറിക്ക് ലഭിച്ച ലൈംഗിക പീഡന പരാതിയിലായിരുന്നു ഈ നടപടി. കഴിഞ്ഞ ദിവസം സുജിത്തിനെതിരെ സമൂഹമാധ്യമത്തിലാണ് യുവതി ആരോപണം ഉന്നയിച്ചത്. എന്നാല്‍ പൊലീസിന് പരാതി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്‍സ്‌റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധേയനാണ് സുജിത്ത്. പ്രത്യേകിച്ചും പുസ്‌തക നിരൂപണങ്ങളുമായി ബന്ധപ്പെട്ടുള്ള വീഡിയോകളാണ് ഇയാള്‍ ചെയ്‌തിരുന്നത്.