പത്തനംതിട്ട: മദ്യലഹരിയിൽ നടുറോഡിൽ കിടന്ന് ഗതാഗത തടസം സൃഷ്‌ടിച്ച് അതിഥി തൊഴിലാളി. അക്രമാസക്തനായ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസെത്തി കസ്‌റ്റഡിയിൽ എടുത്തു. ഇയാൾ റോഡിൽ കിടന്നത് കാരണം പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്‌റ്റാന്‍ഡിന് മുന്നിൽ വലിയ ഗതാഗത കുരുക്കുണ്ടായി.
ഇന്ന് (ജനുവരി 28) ഉച്ചയോടെയാണ് സംഭവം. സംഭവം കണ്ടുനിന്ന നാട്ടുകാരാണ് റോഡിൽ കിടന്നിരുന്ന ഇയാളെ റോഡരികിലേക്ക് എടുത്തു മാറ്റിയത്. തുടർന്ന് അയാൾ നാട്ടുകാരോട് കയർക്കുകയും അവരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്‌തു.
ഏറ്റവും പുതിയ വാർത്തകൾ വാട്‌സാപ്പിൽ ലഭിക്കാന്‍ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ
ഇയാൾ 'കിൽ മീ' എന്ന് നാട്ടുകാരോട് പറയുകയും, അവരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്‌തു. മാത്രമല്ല പിന്നീട് വീണ്ടും റോഡിലേക്ക് ഇറങ്ങുകയും വാഹനങ്ങൾക്ക് മുമ്പിൽ തടസം സൃഷ്‌ടിക്കുകയും ചെയ്‌തു. വിവരമറിഞ്ഞ് പൊലീസ് എത്തിയാണ് ഇയാളെ കസ്‌റ്റഡിയിൽ എടുത്തത്.
Also Read: മദ്യലഹരിയില്‍ യുവാവിൻ്റെ പരാക്രമം; കുടുംബാംഗങ്ങളെ പൂട്ടിയിട്ട് വീട് അടിച്ച് തകര്‍ത്തു ▶വീഡിയോ