ഹൈദരാബാദ്: ഡിജിറ്റൽ ലോകത്തും ഭൗതിക ലോകത്തും ചിത്രങ്ങളും ഭാഷയും മനസിലാക്കാൻ കഴിയുന്ന എഐ മോഡല്‍ അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്. മാഗ്‌മ എന്നാണ് എഐ മോഡലിന് പേരിട്ടിരിക്കുന്നത്. ആപ്പ് ഉപയോഗിക്കാനും റോബോട്ടുകളെ നിയന്ത്രിക്കാനുമെല്ലാം പ്രാപ്‌തമാകുന്ന രീതിയിലാണ് എഐ മോഡലിന്‍റെ രൂപീകരണം.
മൾട്ടിമോഡൽ ഇൻപുട്ടുകളെ വ്യാഖ്യാനിക്കാനും വിശകലനം ചെയ്യാനും കഴിവുള്ള ആദ്യത്തെ അടിസ്ഥാന മോഡലാണ് മാഗ്‌മ. മൈക്രോസോഫ്റ്റ് റിസർച്ച്, മേരിലാൻഡ് സർവകലാശാല, വിസ്കോൺസിൻ-മാഡിസൺ KAIST, വാഷിങ്ടൺ സർവകലാശാല എന്നിവിടങ്ങളിലെ ഗവേഷകർ ചേര്‍ന്നാണ് എഐ മോഡല്‍ വികസിപ്പിച്ചത്.


വെര്‍ബല്‍ ആന്‍ഡ് സ്പേഷ്യൽ ഇന്‍റലിജൻസ് സംയോജിപ്പിക്കുന്നു എന്നത് മാഗ്‌മയുടെ സവിശേഷതയാണ്. കൂടാതെ, നല്‍കിയിരിക്കുന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പദ്ധതികൾ രൂപപ്പെടുത്താനും പ്രവർത്തനങ്ങൾ നടപ്പിലാക്കാനും മാഗ്‌മയ്ക്ക് കഴിയും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മോഡലിന് UI നാവിഗേഷൻ പോലുള്ള ഏജന്‍റ് ജോലികൾ പൂർത്തിയാക്കാനും റോബോട്ടിനെ നിയന്ത്രിക്കാനും കഴിയുമെന്ന് മൈക്രോസോഫ്‌റ്റ് അവകാശപ്പെടുന്നു. ചിത്രങ്ങൾ, വീഡിയോകൾ, റോബോട്ടിക് ഡാറ്റ എന്നിവയുൾപ്പെടെ വലിയ അളവിലുള്ള വൈവിധ്യമാർന്ന വിഷന്‍ ലാംഗ്വേജ് ഡാറ്റാസെറ്റുകളിൽ മാഗ്‌മയ്ക്ക് മുൻകൂട്ടി പരിശീലനം നൽകിയിട്ടുണ്ട്.


വലിയ തോതിലുള്ള പരിശീലന ഡാറ്റയിൽ നിന്ന് സ്പേഷ്യൽ ഇന്‍റലിജൻസ് നേടിയെടുക്കുന്നതാണ് മാഗ്‌മയെ സവിശേഷമാക്കുന്നത്. പൂർണ ടാസ്‌ക് സ്പെക്‌ട്രം നടത്താൻ കഴിയുന്ന ഒരേയൊരു മോഡൽ മാഗ്‌മയാണെന്ന് മൈക്രോസോഫ്‌ട് അവകാശപ്പെടുന്നു. UI നാവിഗേഷനിൽ നഗരത്തിലെ കാലാവസ്ഥാ പരിശോധന, ഫ്ലൈറ്റ് മോഡ് ഓണാക്കൽ, ഫയലുകൾ പങ്കിടൽ, ഒരു പ്രത്യേക വ്യക്തിക്ക് ടെക്‌സ്‌റ്റ് അയയ്‌ക്കൽ തുടങ്ങിയ ജോലികൾ മോഡൽ നന്നായി നിർവഹിക്കുമെന്നും മൈക്രോസോഫ്‌റ്റ് പറയുന്നു.