ETV Bharat / bharat

പിടി ഉഷ പാരിസില്‍ കളിച്ചത് രാഷ്‌ട്രീയം, പിന്തുണ അഭിനയിച്ചു; തുറന്നടിച്ച് വിനേഷ് ഫോഗട്ട് - Vinesh Phogat against PT Usha - VINESH PHOGAT AGAINST PT USHA

ഒളിമ്പിക്‌സില്‍ നിന്നും അയോഗ്യയാക്കിയ വിധിക്കെതിരെ കായിക തര്‍ക്ക പരിഹാര കോടതിയില്‍ അപ്പീല്‍ നല്‍കിയത് സ്വന്തം നിലയിലെന്ന് വിനേഷ് ഫോഗട്ട്.

PARIS OLYMPICS 2024  VINESH PHOGAT IN CONGRESS  വിനേഷ് ഫോഗട്ട് പിടി ഉഷ  LATEST MALAYALAM NEWS
VINESH PHOGAT AGAINST PT USHA (IANS)
author img

By ETV Bharat Kerala Team

Published : Sep 11, 2024, 12:48 PM IST

മുംബൈ: ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ അധ്യക്ഷ പിടി ഉഷയ്‌ക്ക് എതിരെ തുറന്നടിച്ച് വിനേഷ് ഫോഗട്ട്. പാരിസ് ഒളിമ്പിക്‌സില്‍ അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ ആശുപത്രിയിലായ തന്നോടൊപ്പമുള്ള ചിത്രമെടുത്ത് പിടി ഉഷ കളിച്ചത് രാഷ്‌ട്രീയം മാത്രമെന്നാണ് വിനേഷ് പറഞ്ഞിരിക്കുന്നത്. ഒരു പ്രദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പിടി ഉഷയ്‌ക്ക് എതിരെ ഗുസ്‌തി താരവും കോണ്‍ഗ്രസ് നേതാവുമായ വിനേഷ് കടുത്ത വിമര്‍ശനം നടത്തിയിരിക്കുന്നത്.

ഒളിമ്പിക്‌ വില്ലേജിലെ ആശുപത്രിയില്‍ വിനേഷിനെ സന്ദര്‍ശിക്കുന്ന ചിത്രം ഉഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. താരത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നായിരുന്നു ഇതോടൊപ്പം അവര്‍ കുറിച്ചത്. എന്നാല്‍ തനിക്ക് യാതൊരു തരത്തിലുള്ള പിന്തുണയും ലഭിച്ചില്ലെന്ന് 30-കാരി പറഞ്ഞു.

"എന്ത് പിന്തുണയാണ് നല്‍കിയതെന്ന് എനിക്കറിയില്ല. പിടി ഉഷ മാഡം എന്നെ ആശുപത്രിയിൽ സന്ദർശിച്ചു. ഒരു ഫോട്ടോ ക്ലിക്ക് ചെയ്‌തു. രാഷ്‌ട്രീയത്തിൽ പലതും നടക്കുന്നത് അടഞ്ഞ വാതിലുകൾക്ക് പിന്നിലാണ്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക്

അതുപോലെ അവിടെയും (പാരീസിൽ) നടന്നത് രാഷ്‌ട്രീയമാണ്. അതുകൊണ്ടാണ് എന്‍റെ ഹൃദയം തകർന്നത്. ഗുസ്‌തി ഉപേക്ഷിക്കരുതെന്ന് ഒരുപാട് ആളുകള്‍ പറയുന്നുണ്ട്. ഞാൻ എന്തിനുവേണ്ടി തുടരണം?. എല്ലായിടത്തും രാഷ്‌ട്രീയമുണ്ട്" - വിനേഷ് ഫോഗട്ട് പറഞ്ഞു.

ആശുപത്രിക്കിടക്കിയില്‍ നിന്നുള്ള തന്‍റെ ചിത്രം പിടി ഉഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിലും വിനേഷ് രോഷം പങ്കുവച്ചു. "നിങ്ങൾ ഒരു ആശുപത്രി കിടക്കയിലാണ്, അതിന് പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിയാനാവില്ല.

ജീവിതത്തിലെ ഏറ്റവും മോശം ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന സമയമാണത്. ആ സ്ഥലത്ത്, എന്നോടൊപ്പം നിൽക്കുന്നുവെന്ന് എല്ലാവരേയും കാണിക്കാൻ വേണ്ടി മത്രം, എന്നോട് പറയാതെ ഒരു ഫോട്ടോ ക്ലിക്കുചെയ്‌ത് സോഷ്യൽ മീഡിയയിൽ ഇടുന്നു. അങ്ങനെയല്ല പിന്തുണ അറിയിക്കേണ്ടത്. ഒരു ഫോട്ടോയ്‌ക്ക് പോസ് ചെയ്‌തു എന്നതിനപ്പുറം മറ്റെന്താണത്?"-വിനേഷ് ചോദിച്ചു.

ALSO READ: 'എന്‍റെ രാജ്യം എനിക്കൊപ്പമുണ്ട്'; ബ്രിജ് ഭൂഷണതിരെ തുറന്നടിച്ച് വിനേഷ് ഫോഗട്ട് - Phogat Counters Brij Bhushan

കായിക തര്‍ക്ക പരിഹാര കോടതിയില്‍ താന്‍ മുന്‍കൈയെടുത്താണ് അപ്പീല്‍ നല്‍കിയത്. ഇന്ത്യന്‍ സര്‍ക്കാറായിരുന്നില്ല. പരാതി നല്‍കി ഒരു ദിവസം കഴിഞ്ഞാണ് ഹരീഷ് സാല്‍വെ കേസിന്റെ ഭാഗമായത്. കേസില്‍ സര്‍ക്കാര്‍ മൂന്നാം കക്ഷിയായിരുന്നുവെന്നും വിനേഷ് കൂട്ടിച്ചേര്‍ത്തു. അതേസമയം അടുത്തിടെയാണ് വിനേഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ജുലാന മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയായി വിനേഷ് ഫോഗട്ടിനെ പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.