ലോസാനെ (സ്വിറ്റ്‌സർലൻഡ്): ഇന്ത്യയുടെ സുവര്‍ണ ജാവലിൻ ത്രോ താരവും പാരീസ് ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാവുമായ നീരജ് ചോപ്ര ലോസാൻ ഡയമണ്ട് ലീഗില്‍ മിന്നിത്തിളങ്ങി. അരക്കെട്ടിന് പരിക്കേറ്റിട്ടും താരം മത്സരത്തിൽ തന്‍റെ കഴിവിന്‍റെ പരമാവധി പുറത്തെടുത്തു. സീസണിലെ ബെസ്റ്റ് 89.49 മീറ്റർ എറിഞ്ഞ ചോപ്ര ഡയമണ്ട് ലീഗ് മീറ്റിങ് സീരീസ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി ഫൈനലിൽ പ്രവേശിച്ചു.
News Flash: Neeraj Chopra finishes 2nd in Lausanne Diamond League with best attempt of 89.49m (SB). #LausanneDL pic.twitter.com/6p4vIiYboS
— India_AllSports (@India_AllSports) August 22, 2024
82.10 മീറ്റർ എറിഞ്ഞ നീരജ് മോശം തുടക്കമായിരുന്നു നടത്തിയത്. ആദ്യ ത്രോയ്ക്ക് ശേഷം നീരജ് നാലാമനായി. രണ്ടാം ത്രോ 83.21 മീറ്റർ എറിഞ്ഞ് മൂന്നാമനായി. മൂന്നാം റൗണ്ടിൽ 83.13 മീറ്റർ എറിഞ്ഞ നീരജ് ചോപ്ര നാലാം സ്ഥാനത്തെത്തിയതോടെ ടോപ് മൂന്നിൽ ഇടം നേടാനായില്ല. നാലാം റൗണ്ടിലും 82.34 മീറ്റർ എറിഞ്ഞ താരം നിരാശപ്പെടുത്തി.
അഞ്ചാം റൗണ്ടിൽ 85.58 മീറ്റർ എറിഞ്ഞ നീരജ് ചോപ്ര വീണ്ടും ആദ്യ മൂന്നിൽ എത്തി. ഇതില്‍ തന്‍റെ ഏറ്റവും മികച്ച ത്രോ രേഖപ്പെടുത്തുകയും 83.38 മീറ്റർ എറിഞ്ഞ ഉക്രെയ്നിന്‍റെ ഫെൽഫ്‌നറെ പിന്നിലാക്കി നീരജ്. ആറാം റൗണ്ടിൽ താരം സീസണിലെ മികച്ച ത്രോ നടത്തി. 90 മീറ്ററിൽ താഴെയാണ് എറിഞ്ഞു വീഴ്‌ത്തിയത്. സീസണിലെ ഏറ്റവും മികച്ച 89.49 മീറ്റർ എറിഞ്ഞ നീരജ് ഡയമണ്ട് ലീഗ് മീറ്റിങ് സീരീസ് സ്റ്റാൻഡിങ്ങിൽ രണ്ടാം സ്ഥാനത്തെത്തി ഫൈനലിലേക്ക് യോഗ്യത നേടി.
Feeling so bad for Neeraj Chopra 💔
— Ram kapoor🇮🇳 (@Ram1947_) August 22, 2024
90m will come for sure .
Neeraj was nowhere close to his best in 1st 5 throws gave his all in at 6th throw with SB of 89.49m !!
Common Neeraj 90m will come for sure !!#NeerajChopra #DiamondLeague #Javelin pic.twitter.com/Omuoapm3gK
അവസാന നില:
- ആൻഡേഴ്ൺ പീറ്റേഴ്‌സ് (ഗ്രെനഡ) - 90.61 മീ
- നീരജ് ചോപ്ര (ഇന്ത്യ) - 89.49 മീ
- ജൂലിയൻ വെബർ (ജർമ്മനി) - 87.08 മീ
അവസാന ശ്രമത്തിൽ 90.61 മീറ്റർ എറിഞ്ഞ ഗ്രനേഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സ് മീറ്റ് റെക്കോർഡ് തകർത്തു. ഉജ്ജ്വല ത്രോയിലൂടെ 2015ൽ കെഷോർൺ വാൽക്കോട്ട് സ്ഥാപിച്ച 90.16 മീറ്റർ മീറ്റ് റെക്കോഡാണ് ആൻഡേഴ്‌സൺ തകർത്തത്.
89.49M BY NEERAJ CHOPRA IN THE DIAMOND LEAGUE...!!! 🇮🇳 pic.twitter.com/1yb3dfcmuj
— Mufaddal Vohra (@mufaddal_vohra) August 22, 2024
അടുത്ത മീറ്റ് സെപ്റ്റംബർ 5 ന്
നീരജ് ചോപ്ര ഇനി സെപ്റ്റംബർ 5 ന് സൂറിച്ച് ഡയമണ്ട് ലീഗിൽ പങ്കെടുക്കും. മെയ് 10 ന് നടന്ന ദോഹ ഡയമണ്ട് ലീഗിൽ വാഡ്‌ലെഡ്ജിന് പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയ ചോപ്ര, ലൊസാനെ ഡയമണ്ട് ലീഗിലും രണ്ടാം സ്ഥാനത്തെത്തി.
Here is an insane record:
— India_AllSports (@India_AllSports) August 22, 2024
In ALL the 20 tournaments Neeraj Chopra has participated in since his Gold medal winning performance at Tokyo Olympics, he has finished in Top 2!
Consistency is his middle name! https://t.co/Uk2gjfxJak pic.twitter.com/ofuakrdtks
ഫൈനൽ ബ്രസൽസില്‍
2022ലെ ഡയമണ്ട് ലീഗ് ചാമ്പ്യനായിരുന്ന നീരജ് കഴിഞ്ഞ വർഷം രണ്ടാമതെത്തി. നിലവിലെ സീസണിലെ ഡയമണ്ട് ലീഗ് ഫൈനൽ സെപ്റ്റംബർ 14ന് ബ്രസൽസിൽ നടക്കും. ലോസാൻ ഡയമണ്ട് ലീഗിന് ശേഷം രണ്ടാം സ്ഥാനത്താണ് നീരജ്. ഡയമണ്ട് ലീഗ് മീറ്റിങ് സീരീസ് ടേബിളിൽ ടോപ്പ്-6ൽ ഉള്ള അത്ലറ്റുകൾ ഫൈനലിൽ പങ്കെടുക്കും.
പാരീസ് ഒളിമ്പിക്‌സിൽ 92.97 മീറ്റർ എറിഞ്ഞ് ഒളിമ്പിക്‌സ് റെക്കോർഡോടെ സ്വർണം നേടിയ പാക്കിസ്ഥാന്‍റെ അർഷാദ് നദീം മത്സരത്തിൽ പങ്കെടുത്തില്ല. കൂടാതെ, പാരീസില്‍ ജാവലിൻ ത്രോ ഫൈനലിലെ ആദ്യ ആറ് സ്ഥാനങ്ങളിൽ ഇടം നേടിയ അഞ്ച് കളിക്കാരെയും ലോസാൻ ഡയമണ്ട് ലീഗിലുണ്ട്.