പത്തനംതിട്ട : കൊട്ടാരക്കര സദാനന്ദപുരത്ത് ആംബുലന്‍സും പിക്കപ്പും കൂട്ടിയിടിച്ച് രോഗി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന പത്തനംതിട്ട അടൂര്‍ ഏഴംകുളം സ്വദേശികളായ തമ്പി(65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. ഒരാൾ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മറ്റൊരാൾ ആശുപത്രിയിലെത്തിക്കും വഴിയാണ് മരിച്ചത്. ഏഴ് പേര്‍ക്ക് പരിക്കുണ്ട്. തമ്പിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെയാണ് അപകടം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അടൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ആംബുലന്‍സാണ് എതിരെ വന്ന പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ചത്. രണ്ട് വാഹനങ്ങളിലുമായി മൊത്തം ഒമ്പത് പേരാണ് ഉണ്ടായിരുന്നത്. ആംബുലന്‍സിൽ ഡ്രൈവറുൾപ്പെടെ അഞ്ച് പേരും പിക്കപ്പിൽ നാല് പേരുമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. മരിച്ച ദമ്പതികളുടെ മകള്‍ ബിന്ദുവും പരിക്കുകളോടെ ചികിത്സയിലാണ്.
എംസി റോഡില്‍ സദാനന്ദപുരത്തെ വളവിൽ രാത്രി 12 മണിയോടെയായിരുന്നു അപകടം. ലോറിയില്‍ ഡ്രൈവറും ലോഡിറക്കാനുള്ള തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്. മരിച്ച തമ്പിയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ശ്യാമളയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലും സൂക്ഷിച്ചിരിക്കുകയാണ്.
Also Read: കോഴിക്കോട് നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞു; 42 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം