ETV Bharat / automobile-and-gadgets

എന്‍റമ്മോ... ഇത്രയും വണ്ണം കുറഞ്ഞ ഫോൾഡബിൾ ഫോണോ !! ഓപ്പോ ഫൈൻഡ് എൻ 5 ലോഞ്ച് ഫെബ്രുവരി 20ന്: വിശദാംശങ്ങൾ - OPPO FIND N5 LAUNCH DATE

ലോകത്തിലെ ഏറ്റവും വണ്ണം കുറഞ്ഞ ഫോൾഡബിൾ ഫോണെന്ന് അവകാശപ്പെടുന്ന ഓപ്പോയുടെ ഫൈൻഡ് എൻ 5 ഫെബ്രുവരി 20ന് പുറത്തിറക്കും. ഫോണിനെക്കുറിച്ച് കമ്പനി പുറത്തുവിട്ട വിവരങ്ങളും പ്രതീക്ഷിക്കാവുന്ന ഫീച്ചറുകളും...

OnePlus open 2  ഓപ്പോ ഫൈൻഡ് എൻ 5  OPPO new foldable phone  ഓപ്പോ
OPPO teaser (left) OPPO Find N3 (right) (OPPO)
author img

By ETV Bharat Tech Team

Published : Feb 10, 2025, 3:47 PM IST

ഹൈദരാബാദ്: ലോകത്തിലെ ഏറ്റവും വണ്ണം കുറഞ്ഞ മടക്കാവുന്ന ഫോൾഡബിൾ ഫോണായ ഓപ്പോ ഫൈൻഡ് എൻ 5 അടുത്ത ആഴ്‌ച ആഗോളവിപണിയിൽ പുറത്തിറക്കും. ഓപ്പോ ഫൈൻഡ് എൻ 5 ഫെബ്രുവരി 20ന് പുറത്തിറക്കുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. സിംഗപ്പൂരിൽ വെച്ച് നടക്കുന്ന ഓപ്പോയുടെ ഗ്ലോബൽ ലോഞ്ച് ഇവന്‍റിലായിരിക്കും ഈ ഫോൾഡബിൾ ഫോൺ ലോഞ്ച് ചെയ്യുക. ഇന്ത്യൻ സമയം വൈകുന്നേരം 4:30ന് ആയിരിക്കും ഇവന്‍റ് ആരംഭിക്കുക.

ഓപ്പോ ഫൈൻഡ് എൻ 5 ഈ വർഷത്തിന്‍റെ പകുതിയാവുമ്പോഴേക്കും ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. 3D പ്രിന്‍റഡ് ടൈറ്റാനിയം അലോയ് ഹിഞ്ചും ട്രിപ്പിൾ ക്യാമറ സജ്ജീകരണവും ഓപ്പോയുടെ പുതിയ ഫോണിൽ പ്രതീക്ഷിക്കാം. ഫോണിന്‍റെ ഡിസൈനും കളർ ഓപ്‌ഷനുകളും കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഓപ്പോ ഫൈൻഡ് എൻ 5 ഫോൾഡബിൾ ഫോണിനെക്കുറിച്ച് വിശദമായറിയാം..

കളർ ഓപ്‌ഷനുകൾ: കോസ്‌മിക് ബ്ലാക്ക്, മിസ്റ്റി വൈറ്റ്, ട്വിലൈറ്റ് പർപ്പിൾ എന്നീ നിറങ്ങളിലായിരിക്കും ഓപ്പോ ഫൈൻഡ് എൻ 5 ലോഞ്ച് ചെയ്യുക. ചൈനയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ പോസ്റ്റ് ചെയ്‌ത ടീസറിലാണ് ഫോണിന്‍റെ കളർ ഓപ്‌ഷനുകൾ വെളിപ്പെടുത്തിയത്. അതേസമയം ഫോണിന്‍റെ ലോഞ്ചുമായി ബന്ധപ്പെട്ട് യൂട്യൂബിൽ പുറത്തിറക്കിയ ടീസർ വീഡിയോയിൽ പർപ്പിൾ കളർ വേരിയന്‍റ് ദൃശ്യമല്ല. പർപ്പിൾ കളർ വേരിയന്‍റ് ചൈനയിൽ മാത്രമേ പുറത്തിറക്കൂ എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ലോകത്തിലെ ഏറ്റവും വണ്ണം കുറഞ്ഞ മടക്കാവുന്ന ഫോണെന്നാണ് വരാനിരിക്കുന്ന ഓപ്പോ ഫൈൻഡ് N5 എന്നാണ് കമ്പനിയുടെ അവകാശവാദം. ഫോണിന്‍റെ വണ്ണം പെൻസിലിനേക്കാൾ കുറവാണെന്ന് കാണിക്കുന്ന ടീസറും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കുന്നതിനായി IP67, IP68, IP69 എന്നീ റേറ്റിങുകൾ ഫോണിന് നൽകിയിട്ടുണ്ട്.

ഫോണിന്റെ കനം പെൻസിലിനേക്കാൾ കനം കുറഞ്ഞതാണെന്ന് കാണിക്കുന്ന ഒരു ടീസറും കമ്പനി പുറത്തിറക്കി. ഇതിനുപുറമെ, ഓപ്പോയുടെയും വൺപ്ലസിന്റെയും സ്ഥാപകർ അവരുടെ ഒരു പോസ്റ്റിലൂടെ അറിയിച്ചിരുന്നത്, ഓപ്പോയുടെ ഈ മടക്കാവുന്ന സ്മാർട്ട്‌ഫോൺ IP67, IP68, IP69 എന്നിവ വെള്ളത്തിനും പൊടിക്കും പ്രതിരോധശേഷിയുള്ളതായിരിക്കുമെന്നാണ്, അതിനാൽ ഫോൺ വെള്ളത്തിൽ നിന്ന് വളരെ സുരക്ഷിതമായിരിക്കും എന്നാണ്.

ചോർന്ന സ്‌പെസിഫിക്കേഷനുകൾ: ഫോണിനെക്കുറിച്ച് കമ്പനി അധിക വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ലെങ്കിലും ചില ഫീച്ചറുകൾ ചോർന്നിരുന്നു. ചോർന്ന വിവരങ്ങളനുസരിച്ച് ഫോണിന്‍റെ ഇന്‍റേണൽ ഡിസ്പ്ലേ 8.12 ഇഞ്ച് ആകാൻ സാധ്യതയുണ്ട്. അതേസമയം ബാഹ്യ ഡിസ്‌പ്ലേയെക്കുറിച്ച് വിവരങ്ങളൊന്നും തന്നെ ലഭ്യമല്ല.

ക്വാൽകോമിന്‍റെ 7-കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റുമായി ഫോണെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ശരിയാണെങ്കിൽ ഈ ചിപ്‌സെറ്റിനൊപ്പം വരുന്ന ലോകത്തിലെ ആദ്യത്തെ ഫോൾഡബിൾ സ്‌മാർട്ട്‌ഫോണായിരിക്കും ഓപ്പോ ഫൈൻഡ് എൻ 5. 16 ജിബി റാമിനൊപ്പം 12 ജിബി വെർച്വൽ റാം പിന്തുണയും, 512 ജിബി ഇന്‍റേണൽ സ്റ്റോറേജുമായി ഫോൺ വരാം. 80 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയ്‌ക്കുന്ന 5600 എംഎഎച്ചിന്‍റെ ബാറ്ററിയും ഫോണിൽ പ്രതീക്ഷിക്കാം. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഓപ്പോ ഫൈൻഡ് എൻ 5 പ്രവർത്തിക്കുക.

ഫോണിന്‍റെ ക്യാമറ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ, ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് നൽകിയിരിക്കുന്നതെന്ന് കാണാം. ഫോണിന്‍റെ 50 എംപി മെയിൻ ക്യാമറ, 8 എംപി ക്യാമറ, 50 എംപി പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ്, 8 എംപിയുടെ രണ്ട് ഫ്രണ്ട് ക്യാമറ എന്നിവ ഉൾക്കൊള്ളുന്നതാണ് ക്യാമറ സജ്ജീകരണം. രണ്ട് ഫ്രണ്ട് ക്യാമറയിൽ ഒന്ന് ഫോണിന് പുറത്തെ മടക്കാവുന്ന സ്‌ക്രീനിലും മറ്റൊന്ന് അകത്തും ആയിരിക്കും.

OnePlus open 2  ഓപ്പോ ഫൈൻഡ് എൻ 5  OPPO new foldable phone  ഓപ്പോ
OPPO Find N5 Launch Date Confirmed on Feb 20th (Photo - X/Oppo)

ഇന്ത്യയിൽ എപ്പോൾ ലോഞ്ച് ചെയ്യും?
ചൈനയിലും മറ്റ് ആഗോളവിപണിയിലും ലോഞ്ച് ചെയ്യാനൊരുങ്ങുന്ന ഫോൺ നിലവിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യില്ല. അതേസമയം റീബ്രാൻഡ് ചെയ്‌ത് വൺപ്ലസ് ഓപ്പൺ ആർ എന്ന പേരിലായിരിക്കും പുറത്തിറക്കുകയെന്നും സൂചനയുണ്ട്. 2025ന്‍റെ പകുതിക്ക് ശേഷമായിരിക്കും ഈ ഫോൺ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുകയെന്നും സൂചനയുണ്ട്. എന്നാൽ ഇതുസംബന്ധിച്ച വിവരങ്ങളൊന്നും തന്നെ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

Also Read:

  1. ബജറ്റ് ഫ്രണ്ട്‌ലി ഐഫോൺ വരുന്നു: ലോഞ്ച് ഈ ആഴ്‌ച; പ്രതീക്ഷിക്കാവുന്ന വിലയും ഫീച്ചറുകളും
  2. കൂടുതൽ കാലം ഈട് നിൽക്കുന്ന ഫോണാണോ വേണ്ടത്? വിവോ വി 50 വരുന്നു, അഞ്ച് വർഷത്തെ സ്‌മൂത്ത് പെർഫോമൻസ് ഗ്യാരണ്ടി!! ലോഞ്ച് ഫെബ്രുവരി 17ന്
  3. വെറും രണ്ടാഴ്‌ച്ചയ്‌ക്കുള്ളിൽ 4.3 ലക്ഷം പ്രീ-ബുക്കിങുകൾ: സാംസങ് ഗാലക്‌സി എസ്‌ 25 സീരീസിന് ഇന്ത്യയിൽ ലഭിച്ചത് മികച്ച പ്രതികരണം
  4. iQOO നിയോ 10 ആർ vs നത്തിങ് ഫോൺ 3എ: മാർച്ചിൽ രണ്ട് മിഡ് റേഞ്ച് ഫോണുകൾ പുറത്തിറക്കും; മികച്ചതേത്? താരതമ്യം ചെയ്യാം...
  5. ഐഫോൺ 16ന് സമാനമായ ആക്ഷൻ ബട്ടൺ: വേറിട്ട ഡിസൈനിൽ നത്തിങ് ഫോൺ 3 എ സീരീസ്; ലോഞ്ച് മാർച്ച് 4ന്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.