കണ്ണൂര്‍: മരിച്ചെന്ന് വിധിയെഴുതിയ കണ്ണൂരിലെ പവിത്രൻ ഒടുവിൽ മരണത്തിനു കീഴടങ്ങി. 67 വയസുള്ള കണ്ണൂർ പാച്ചപ്പൊയിക സ്വദേശി പവിത്രനാണ് മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ ജനുവരി 14 നാണ് മംഗളൂരു ഹെഗ്ഡെ ആശുപത്രിയിൽ ശ്വാസ തടസവും ഹൃദയ-വൃക്ക സംബന്ധമായ അസുഖത്തിനു അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്ന പവിത്രന് മൂന്നോ നാലോ ദിവസത്തെ ആയുസ് മാത്രം ഡോക്ടർ പറഞ്ഞത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പ്രതീക്ഷ നഷ്‌ടപ്പെട്ട കുടുംബം വെന്‍റിലേറ്ററിൽ നിന്ന് മാറ്റാൻ തീരുമാനിക്കുകയും ആംബുലൻസിൽ കണ്ണൂരിലേക്ക് കൊണ്ടുവരുകയും ചെയ്‌തു. ഇതിനിടെ ബന്ധുക്കൾ പത്രത്തിൽ മരണ വാർത്തയും നൽകി. വീട്ടിലേക്ക് കൊണ്ടുപോകാതെ മോർച്ചറിയിൽ സൂക്ഷിക്കാനായിരുന്നു തീരുമാനം. തുടർന്ന് കണ്ണൂർ എ കെ ജി ആശുപത്രിയിൽ മോർച്ചറിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സിനിമയെ വെല്ലും രംഗം ഉണ്ടായത്.
മോർച്ചറി തുറക്കാൻ ടെക്‌നീഷ്യനെ കാത്തുനിന്ന എകെജി ആശുപത്രിയിലെ അറ്റൻഡർ ജയൻ ഒരു നിമിഷം സ്‌തംഭിച്ചു പോയി മോർച്ചറിയിലേക്ക് കയറ്റാൻ തയാറാക്കിയ ശരീരത്തിലെ കൈ പതിയെ അനക്കുന്നു. പിന്നാലെ ഡോക്‌ടറെ എത്തിച്ചു പൾസ് പരിശോധിക്കുമ്പോഴേക്കും ജീവന്‍റെ തുടിപ്പ് കണ്ടെത്തുകയും നേരെ ഐസിയുവിലേക്ക് മാറ്റുകയും ആയിരുന്നു
ഡോ പൂർണിമ റാവുവിന്‍റെ നേതൃത്വത്തിൽ ഉള്ള മെഡിക്കൽ സംഘം ആണ് പിന്നീട് പവിത്രനെ ചികിൽസിച്ചത്.ആരെയും അത്ഭുതപ്പെടുത്തുന്നതും അമ്പരപ്പിക്കുന്നതുമായ കേട്ടുകേൾവിയില്ലാത്ത സംഭവം അരങ്ങേറി ദിവസം ഒന്നു പിന്നിടുമ്പോഴും പവിത്രൻ സുഖമായിരിക്കുന്നു എന്നത് മറ്റൊരു കൗതുകവും സന്തോഷവും നൽകുന്ന കാര്യമെന്ന് ഡോക്ടർമാർ ഉൾപ്പടെ വിലയിരുത്തിയിരുന്നു.
Also Read: മോർച്ചറിയിൽ നിന്ന് പുതുജീവിതത്തിലേക്ക്...!; മരിച്ചെന്ന് കരുതിയ പവിത്രൻ ആശുപത്രി വിട്ടു