ന്യൂഡല്‍ഹി:കഴിഞ്ഞ ഏറെക്കാലമായി ഇന്ത്യൻ ഷൂട്ടിങ് സംഘത്തിലെ പ്രധാനിയാണ് മനു ഭാക്കര്‍. പാരിസ് ഒളിമ്പിക്‌സിലേക്ക് എത്തുന്നത് വരെ ചുരുക്കം ചിലര്‍ക്ക് മാത്രമായിരുന്നു 22കാരിയായ താരത്തെ കുറിച്ച് അറിവുണ്ടായിരുന്നത്. എന്നാല്‍, പാരിസിലെ പ്രകടനങ്ങള്‍ കൊണ്ട് തന്‍റെ ജനപ്രീതി പതിന്മടങ്ങ് ഉയര്‍ത്താൻ ഈ ഹരിയാനക്കാരിയ്‌ക്ക് സാധിച്ചു.
പാരിസ് ഒളിമ്പിക്‌സില്‍ രണ്ട് മെഡലുകളാണ് മനു ഭാക്കര്‍ ഇന്ത്യയ്‌ക്കായി നേടിയത്. 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത, മിക്‌സഡ് ടീം ഇനങ്ങളിലായാണ് മനു ഭാക്കര്‍ ഇന്ത്യയ്ക്ക് വേണ്ടി വെങ്കലം വെടിവച്ചിട്ടത്. ഒളിമ്പിക്‌സിലെ ചരിത്രനേട്ടത്തിന് പിന്നാലെ താരത്തിന്‍റെ ആരാധകരുടെ എണ്ണത്തിലും വലിയ വര്‍ധനയാണ് ഉണ്ടായത്.