കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ചെന്നൈയിൻ എഫ്‌സിയെ നേരിടും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് മത്സരം. ഹാട്രിക് തോല്‍വികളിലൂടെ പോയിന്‍റ് നിലയില്‍ പിന്നിലേക്ക് പോയ ബ്ലാസ്റ്റേഴ്സ് വിജയവഴിയില്‍ തിരിച്ചെത്തുക ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്.
ഇത്തവണത്തെ സീസണ്‍ മഞ്ഞപ്പടയ്‌ക്ക് ഇതുവരേ സുഖകരമല്ല. എട്ടു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എട്ടുപോയിന്‍റുമായി പത്താമതാണ് ബ്ലാസ്റ്റേഴ്‌സ്. നാളെത്തെ പോരാട്ടത്തില്‍ മാറ്റങ്ങളുമായിട്ടാകും ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നതെന്നാണ് സൂചന.
Busy end to November for the Blasters at home 🏗️
— Kerala Blasters FC (@KeralaBlasters) November 22, 2024
Book your tickets for our games against Chennai and Goa on PayTM Insider 🎟️
Click here: https://t.co/eXDoTEivDJ#KeralaBlasters #KBFC #YennumYellow #ISL #KBFCCFC #KBFCFCG pic.twitter.com/56HTwUTaL0
ചെന്നൈയിൻ ടീം സീസണിലെ കരുത്തുറ്റ ടീമുകളിൽ ഒന്നാണ്. എട്ടു മത്സരങ്ങളിൽ നിന്ന് 12 പോയിന്‍റുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ്. കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞിട്ട് ഒരു ലക്ഷ്യമില്ലാത്ത അവസ്ഥയിലാണ് മിക്കായേൽ സ്റ്റാറെയും സംഘവും. അവസാന കളിയില്‍ ഹൈദരാബാദിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടത് ടീമിന്‍റെ ദയനീയത വെളിപ്പെടുത്തി.
Busy end to November for the Blasters at home 🏗️
— Kerala Blasters FC (@KeralaBlasters) November 22, 2024
Book your tickets for our games against Chennai and Goa on PayTM Insider 🎟️
Click here: https://t.co/eXDoTEivDJ#KeralaBlasters #KBFC #YennumYellow #ISL #KBFCCFC #KBFCFCG pic.twitter.com/56HTwUTaL0
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചെന്നൈയിൻ എഫ്.സിക്ക് എതിരേ നോഹ സദൗയി, പ്രീതം കോട്ടാൽ എന്നിവർ സ്റ്റാർട്ടിങ് ഇലവനിൽ തിരിച്ചെത്തിയേക്കും. ഗോൾ കീപ്പർ സ്ഥാനത്ത് സച്ചിൻ സുരേഷ് എത്താനുള്ള സാധ്യതയുമുണ്ട്, പരിക്കേറ്റ് വിശ്രമത്തിലായിരുന്ന സച്ചിൻ കഴിഞ്ഞ ദിവസം പരിശീലനത്തിലേര്‍പ്പെട്ടിരുന്നു. എന്നാലും സോം കുമാർ തന്നെയാകും ഗോൾ വല കാക്കുക എന്നാണ് കണക്കുകൂട്ടൽ.
പ്രതിരോധത്തിൽ മിലോസ് ഡ്രിൻസിച്ച് സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകില്ല. പകരം പ്രീതം കോട്ടാൽ എത്തും. നോഹ സദൗയി എത്തുന്നതോടെയാണ് മിലോസ് ഡ്രിൻസിച്ച് പുറത്ത് ഇരിക്കേണ്ടി വരുന്നത്. ബ്ലാസ്റ്റേഴ്‌സിന്‍റെ ഏറ്റവും മികച്ച സഖ്യം എന്നു വിശേഷിപ്പിക്കുന്ന നോഹ സദൗയി - ജെസ്യൂസ് ജിമെനെസ് - ലൂണ എന്നിവർ ഒന്നിച്ച് കളത്തിൽ എത്തും. പെപ്ര പകരക്കാരനായേക്കും.
A bond that withstands the test of time 💛#KeralaBlasters #KBFC #YennumYellow pic.twitter.com/fmTVbFw38U
— Kerala Blasters FC (@KeralaBlasters) November 21, 2024
മഞ്ഞപ്പടയുടെ സാധ്യതാ സ്റ്റാർട്ടിങ് ലൈനപ്പ്: സോം കുമാർ / സച്ചിൻ സുരേഷ്, റൂയിവ ഹോർമിപാം, പ്രീതം കോട്ടാൽ, സന്ദീപ് സിങ്, നോച്ച സിങ്, വിബിൻ മോഹനൻ, മുഹമ്മദ് അസർ, മുഹമ്മദ് ഐമൻ, അഡ്രിയാൻ ലൂണ, നോഹ സദൗയി, ജെസ്യൂസ് ജിമെനെസ്.
Also Read: ഓസീസിന്‍റെ കിളി പറത്തി ജയ്‌സ്വാൾ-രാഹുല്‍ ബാറ്റിങ്; രണ്ടാം ദിനം ഇന്ത്യ 172, ലീഡ് 218