ഛത്തീസ്‌ഗഡ്: ബ്ലോഗറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ശ്രുതിക (25) യുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. ഹരിയാന സോണിപത്തിലെ ഖുബ്രു ഝാലിൽ കനാലിൽ മുങ്ങി മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. ശ്രുതിക തൻ്റെ ആൺസുഹൃത്തായ സഞ്ജിത്തിനെ കാണാൻ പാനിപ്പത്തിൽ പോയിരുന്നുവെന്നും ഫെബ്രുവരി അഞ്ചിന് രാത്രി ജാട്ട് റോഡിലെ ഒരു ഹോട്ടലിൽ താമസിച്ചുവെന്നും റിപ്പോർട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ശ്രുതികയും സഞ്ജിത്തും തമ്മിൽ നിരന്തരം വഴക്കിട്ടിരുന്നുവെന്നും അവസാനം തൻ്റെ സഹോദരിയെ കൊലപ്പെടുത്തിയതാണെന്നും ശ്രുതികയുടെ സഹോദരി ഭൂമിക ആരോപിച്ചു. സഞ്ജിത്ത് ശാരീരികമായി അവളെ ഉപദ്രവിക്കുകയും ചെയ്‌തിരുന്നുവെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ ഭൂമിക പറഞ്ഞു.
ഗുജറാത്തിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ശ്രുതികയുടെ വിരലിലുണ്ടായിരുന്ന മോതിരം വരെ അവൻ പിടിച്ച് വാങ്ങിയിട്ടുണ്ടായിരുന്നു. പിന്നീട് കുറച്ച് ദിവസങ്ങൾക്ക് ശേഷം സഞ്ജിത്ത് ശ്രുതികയെ പാനിപ്പത്തിലേക്ക് വിളിച്ചുവരുത്തി. പിന്നീട് ശ്രുതിക മരിച്ചുവെന്നുള്ള വിവരമാണ് അറിയുന്നത്. കുടുംബം ഇപ്പോഴും വിശ്വസിക്കുന്നത് അവൻ അവളെ കൊലപ്പെടുത്തിയെന്ന് തന്നെയാണെന്ന് ഭൂമിക പറയുന്നു.
എന്നാൽ തങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ ശ്രുതിക കനാലിലേക്ക് ചാടിയായിരുന്നുവെന്നും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും കനാൽ വെള്ളത്തിൽ മുങ്ങിമരിച്ചതെന്നുമാണ് സഞ്ജിത്ത് പൊലീസിന് നൽകിയ മൊഴി. മരണത്തിൽ ദുരൂഹത ആരോപിച്ച് പെൺകുട്ടിയുടെ കുടുംബത്തിൻ്റെ പരാതിയിൽ പൊലീസ് സഞ്ജിത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്‌തു.
Also Read: 'ചാരിത്ര്യ ശുദ്ധിയില്‍ സംശയം': ഗര്‍ഭിണിയായ ഭാര്യയെ യുവാവ് ശ്വാസം മുട്ടിച്ച് കൊന്നു