ന്യൂഡല്‍ഹി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഫെബ്രുവരി 18 വരെ നീട്ടി യുപിഎസ്‌സി. ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്), ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്), ഇന്ത്യൻ പൊലീസ് സർവീസ് (ഐപിഎസ്) എന്നി തസ്‌തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികള്‍ക്കായി പ്രിലിമിനറി, മെയിൻസ്, അഭിമുഖം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് യുപിഎസി പരീക്ഷകള്‍ നടത്തുന്നത്.
ഇവയിൽ സിവിൽ സർവീസ് (പ്രിലിമിനറി)-2025, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (പ്രിലിമിനറി)-2025 പരീക്ഷകൾക്കുള്ള രജിസ്ട്രേഷൻ്റെ അവസാന തീയതി 18.02.2025 (വൈകുന്നേരം 6 മണി) വരെ നീട്ടിയതായാണ് കമ്മീഷൻ വെബ്സൈറ്റിലൂടെ അറിയിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നേരത്തെ ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഫെബ്രുവരി 11 വൈകുന്നേരം ആറു മണി വരെയായിരുന്നു. ഉദ്യോഗാർത്ഥികൾ http://upsconline.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ തീയതി നീട്ടുന്നതിന് പിന്നിലെ കാരണങ്ങൾ യുപിഎസ്‌സി വിജ്ഞാപനത്തില്‍ പരാമർശിച്ചിട്ടില്ല. സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മെയ് 25ന് നടക്കും.