അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്ക് ജയം. 142 റണ്‍സിനാണ് ഇഗ്ലണ്ടിനെ തോൽപിച്ചത്. 356 എന്ന വിജയ ലക്ഷ്യം മറികടക്കാൻ ഇംഗ്ലണ്ടിനായില്ല. 214 റണ്‍സിൽ ഇന്ത്യക്ക് മുന്നിൽ ഇഗ്ലണ്ട് തോൽവി സമ്മതിക്കുകയായിരുന്നു.
അതേസമയം ഏകദിന ക്രിക്കറ്റിൽ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി ശുഭ്‌മാന്‍ ഗിൽ. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 102 പന്തില്‍ 112 റണ്‍സടിച്ചാണ് അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും(ടെസ്റ്റ്, ഏകദിനം, ടി20) സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോര്‍ഡാണ് അഹമ്മദാബാദിലെ സെഞ്ചുറിയോടെ ഗില്‍ സ്വന്തമാക്കിയത്. ലോക ക്രിക്കറ്റില്‍ തന്നെ ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ മാത്രം ബാറ്ററാണ് ഗില്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2023ല്‍ ന്യൂസിലന്‍ഡിനെതിരെ ടി20 മത്സരത്തില്‍ അഹമ്മദാബാദില്‍ ശുഭ്‌മാന്‍ ഗില്‍ സെഞ്ചുറി നേടിയിരുന്നു. അതേവര്‍ഷം ഓസ്ട്രേലിയക്കെതിരെ ടെസ്റ്റിലും ഗില്‍ അഹമ്മദാബാദില്‍ സെഞ്ചുറി നേടി.