എറണാകുളം: എറണാകുളം ജില്ലയില്‍ എണ്‍പത് ശതമാനത്തിലധികം തദ്ദേശ സ്ഥാപനങ്ങള്‍ കോൺഗ്രസ് പിടിച്ചെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ മുന്നോടിയായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച വാര്‍ഡ് പ്രസിഡൻ്റുമാരുടെ മഹാസംഗമം നവജാഗരണ്‍ ക്യാംപ് ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇടത് ദുര്‍ഭരണത്തിനെതിരെ കോണ്‍ഗ്രസിൻ്റെ സേനാവിന്യാസം ഒരുങ്ങിക്കഴിഞ്ഞു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കലടക്കം സംഘടനാ സംവിധാനങ്ങള്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിച്ചാല്‍ ജില്ലയില്‍ യുഡിഎഫിന് കുതിപ്പുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജനസമൂഹം പിണറായി സര്‍ക്കാരിനെതിരെ ചിന്തിക്കുകയാണ്, സംഘടനാപരമായ കരുത്ത് കൂടിയുണ്ടെങ്കില്‍ അടുത്ത അസംബ്ലി തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പതിനാല് സീറ്റും യുഡിഎഫിന് നേടാനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.