ETV Bharat / sports

ഐപിഎൽ ലേലത്തിൽ ഈ അഞ്ച് വിദേശ ഓൾറൗണ്ടർമാര്‍ക്കായി കോടികള്‍ ഇറക്കും ഫ്രാഞ്ചൈസികള്‍ - IPL AUCTION 2025

2025 ഐപിഎല്‍ മെഗാ ലേലം നവംബര്‍ 24, 25 തീയതികളിൽ ജിദ്ദയില്‍ നടക്കും

2025 ഐപിഎൽ ലേലം  LIAM LIVINGSTONE IN AUCTION  GLENN PHILLIPS IN AUCTION  MARCUS STOINIS IN AUCTION
IPL 2025 (IANS Photo)
author img

By ETV Bharat Sports Team

Published : Nov 23, 2024, 7:32 PM IST

ന്യൂഡൽഹി: നവംബര്‍ 24, 25 തീയതികളിൽ സൗദിയിലെ ജിദ്ദയിലാണ് 2025 സീസൺ ഐപിഎല്ലിന് മുന്നോടിയായുള്ള മെഗാ താരലേലം നടക്കുന്നത്. 574 പേരാണ് അന്തിമ പട്ടികയിൽ ഇടം പിടിച്ചത്. സൂപ്പർ താരങ്ങൾക്കായി പണം വാരിയെറിയാൻ ഫ്രാഞ്ചൈസികൾ മത്സരിക്കും. മെഗാ ലേലത്തിൽ കോടികള്‍ ലഭിക്കാൻ സാധ്യതയുള്ള അഞ്ച് വിദേശ ഓൾറൗണ്ടർമാരെ നോക്കാം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

  1. ലിയാം ലിവിംഗ്സ്റ്റൺ- ഇംഗ്ലണ്ടിന്‍റെ ലെഗ് സ്പിന്നർ ഓൾറൗണ്ടർ ലിയാം ലിവിംഗ്സ്റ്റണിൽ എല്ലാ ഫ്രാഞ്ചൈസികളും കണ്ണുവയ്ക്കാൻ സാധ്യതയുള്ള താരമാണ്. ഇത്തവണ പഞ്ചാബ് കിംഗ്‌സ് താരത്തെ വിട്ടയച്ചിരുന്നു. 39 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 6 അർധസെഞ്ചുറികളുടെ സഹായത്തോടെ 939 റൺസ് നേടിയിട്ടുണ്ട്. ഇതോടൊപ്പം 11 വിക്കറ്റുകളും താരത്തിന്‍റെ പേരിലുണ്ട്.
  2. മാർക്കസ് സ്റ്റോയിനിസ് - ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസിനെ ഇത്തവണ ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് റിലീസ് ചെയ്‌തു. 98 ഐപിഎൽ മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയും 9 അർധസെഞ്ചുറിയും ഉൾപ്പെടെ 1866 റൺസാണ് സ്റ്റോയിനിസ് നേടിയത്. 43 വിക്കറ്റുകളും അദ്ദേഹത്തിന്‍റെ പേരിലുണ്ട്.
  3. ഗ്ലെൻ ഫിലിപ്‌സ് - ന്യൂസിലൻഡ് സ്പിൻ ഓൾറൗണ്ടർ ഗ്ലെൻ ഫിലിപ്സിനെ സൺറൈസേഴ്‌സ് ഹൈദരാബാദ് നിലനിർത്തിയില്ല. ഇത്തവണ പല വമ്പൻ ഫ്രാഞ്ചൈസികളും അദ്ദേഹത്തിനെ വിളിക്കാന്‍ തയ്യാറാണ്. മികച്ച വിദേശ ബാറ്റര്‍മാരുടെ ഒരു പട ഹൈദരാബാദിന് ഉണ്ടായിരുന്നതിനാൽ അധികം കളിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചില്ല. 8 മത്സരങ്ങളിൽ നിന്ന് 65 റൺസ് നേടിയ ഫിലിപ്പ് 2 വിക്കറ്റും വീഴ്ത്തി.
  4. കാമറൂൺ ഗ്രീൻ - ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ മുംബൈ ഇന്ത്യൻസിനും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും വേണ്ടി കളിച്ചിട്ടുണ്ട്. ഇത്തവണ ആർസിബി അദ്ദേഹത്തെ വിട്ടയച്ചിരുന്നു. 29 ഐപിഎൽ മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയും 2 അർധസെഞ്ചുറിയും ഉൾപ്പെടെ 707 റൺസാണ് ഗ്രീൻ നേടിയത്. കൂടാതെ 16 വിക്കറ്റുകളും നേടിയിട്ടുണ്ട്.
  5. റോവ്മാൻ പവൽ - വെസ്റ്റ് ഇൻഡീസ് ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടർ റോവ്മാൻ പവലിനെ ഇത്തവണ രാജസ്ഥാൻ റോയൽസ് വിട്ടയച്ചു. 27 ഐപിഎൽ മത്സരങ്ങളിൽ നിന്ന് ഒരു അർധസെഞ്ചുറി സഹിതം 360 റൺസ് നേടിയിട്ടുണ്ട്. ഒരു വിക്കറ്റ് മാത്രമാണ് അദ്ദേഹത്തിന്‍റെ പേരിൽ ഉള്ളത്.

Also Read: മഞ്ഞപ്പടയ്‌ക്ക് നാളെ അഗ്നി പരീക്ഷ; കൊച്ചിയില്‍ ചെന്നൈയിൻ എഫ്‌സിയെ നേരിടും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.