ചിങ്ങം: ഇന്ന് നിങ്ങൾക്ക് വളരെ ഗംഭീരമായ ദിവസമായിരിക്കും. പഴയ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും കണ്ടുമുട്ടാൻ സാധ്യത. കുടുംബാംഗങ്ങളുമായി യാത്ര പോകാൻ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാകും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.
കന്നി: ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. തൊഴില്‍രംഗത്ത് സഹപ്രവർത്തകരുടെ പിന്തുണ നിങ്ങൾക്ക് ഉണ്ടാകും. വരുമാനത്തില്‍ കവിഞ്ഞ ചെലവുണ്ടാകാം. മതപരവും സാമൂഹ്യവുമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകുന്നത് ചെലവുകള്‍ വർധിപ്പിക്കും. ഒരു ചെറിയ തീർഥയാത്രയ്‌ക്ക് പോകാൻ സാധ്യതയുണ്ട്. ആരോഗ്യപ്രശ്‍നങ്ങള്‍ നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം.
തുലാം: ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കില്ല. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. വിദ്യാർഥികൾക്ക് ഇന്ന് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും.
വൃശ്ചികം: ഇന്ന് നിങ്ങൾ ഒരു ചെറിയ തീർഥയാത്രയ്‌ക്ക് പോകാൻ സാധ്യതയുണ്ട്. ധ്യാനം നിങ്ങള്‍ക്ക് ആശ്വാസവും ശാന്തതയും നല്‍കും. ജോലിയിൽ നിങ്ങൾ മികവ് കാണിക്കും. ജോലി സ്ഥലത്ത് നിങ്ങൾ അഭിനന്ദിക്കപ്പെടും. സഹപ്രവർത്തകരുടെ പിന്തുണ നിങ്ങൾക്ക് ഉണ്ടാകും. പ്രിയപ്പെട്ടവരുമായി കൂടിക്കാഴ്‌ച നടത്താൻ സാധ്യത.
ധനു: ധനിരാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ബിസിനസിൽ നേട്ടമുണ്ടാകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത. സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോകാൻ സാധ്യത. പുതിയ സംരംഭങ്ങൾ തുടങ്ങാന്‍ ഇന്ന് വളരെ നല്ല ദിവസമാണ്.
മകരം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. വിദേശരാജ്യത്തടക്കമുള്ള ബിസിനസ് ബന്ധം വിജയകരമാകാൻ സാധ്യതയുണ്ട്. ജോലിയിൽ മികവ് കാണിക്കും. മേലധികാരികളില്‍ നിന്ന് അഭിനന്ദനങ്ങൾ ലഭിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത.
കുംഭം: സുഖവും സന്തുഷ്‌ടവുമായ ഒരു ദിവസമായിരിക്കും ഇന്ന്. തൊഴിലിൽ സഹപ്രവർത്തകരുടെ പിന്തുണ നിങ്ങളെ ഇന്ന് സന്തുഷ്‌ടനാക്കും. തൊഴിൽ സ്ഥലത്ത് സമാധാനപരമായ അന്തരീക്ഷം ആയിരിക്കും. അതിനാൽ തന്നെ ഏറ്റെടുത്ത ജോലികളെല്ലാം പൂർത്തീകരിക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത.
മീനം: മതപരവും ആത്മീയവുമായ കാര്യങ്ങളിലാണ് ഇന്ന് നിങ്ങള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ആത്മീയ കാര്യങ്ങൾക്കായി ധാരാളം പണം ചെലവഴിക്കാൻ സാധ്യത. നിങ്ങളുടെ കോപം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. കുടുംബത്തോടൊപ്പം കൂടുതൽ സമയം പങ്കിടും.
മേടം: ഇന്ന് ആരോഗ്യപ്രശ്‌നങ്ങൾ നിങ്ങളെ അസ്വസ്ഥനാക്കും. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കില്ല. സുഹൃത്തുമായോ കുടുംബാംഗങ്ങളുമായോ തർക്കം ഉണ്ടാകാൻ സാധ്യത. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാൻ ശ്രമിക്കണം. സാമ്പത്തിക ഇടപാടുകളിൽ നിങ്ങൾ അതീവ ജാഗ്രത പുലർത്തണം.
ഇടവം: ഇന്ന് ഏറെ ക്രിയാത്മകമായ ദിവസമായിരിക്കും. ആത്‌മീയ കാര്യങ്ങൾക്കായി സമയം കണ്ടെത്തും. ഒരു ചെറു തീർഥാടന യാത്രയ്‌ക്കും സാധ്യത. സാമ്പത്തിക നേട്ടമുണ്ടാകാം. വിദേശരാജ്യത്ത് നിന്ന് നല്ല വാര്‍ത്ത വന്നുചേരും. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ പറ്റിയ ദിവസമാണിന്ന്. മാനസികമായും ശാരീരികമായും ശാന്തത കൈവരും. നിക്ഷേപകര്‍ക്കും ഇന്ന് നല്ല ദിവസമാണ്.
മിഥുനം: ഇന്ന് വളരെ ഗംഭീരമായ ഒരു ദിവസമായിരിക്കും. ഏറ്റെടുത്ത ജോലികൾ കൃത്യസമയത്ത് നിർവഹിക്കാൻ സാധിക്കും. കുടുംബസംഗമം പോലുള്ള ചടങ്ങ് നടക്കാൻ സാധ്യതയുണ്ട്. കുടുംബവുമൊത്ത് ഏറെ നേരം ചെലവിടാൻ സാധിക്കും.
കര്‍ക്കടകം: വളരെ ഊർജസ്വലമായ ദിവസമായിരിക്കും ഇന്ന്. സന്തോഷവും ആവേശവും മറ്റുള്ളവരെയും സന്തോഷിപ്പിക്കും. എല്ലാ ജോലികളും പൂർത്തീകരിക്കാൻ കഴിയും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത.