വീട്ടില്‍ കൊതുക് ശല്യംകൊണ്ട് വലഞ്ഞോ?. നമ്മുടെ കാലാവസ്ഥയില്‍ ഈ കൊതുകുകള്‍ സാധാരണമാണ്. ഇതിനെ അകറ്റുന്നതിനായി വിപണിയില്‍ നിന്നും കൊതുക് തിരിയടക്കമുള്ള മാര്‍ഗങ്ങളെയാവും പലരും ആശ്രയിക്കുന്നത്.
എന്നാല്‍ കൊതുകിനെ തുരത്താന്‍ സഹായിക്കുന്ന നിരവധി സസ്യങ്ങളുണ്ട്. നമ്മുടെ ഉദ്യാനത്തിലും വീട്ടിനുള്ളിലും അലങ്കാരച്ചെടികളായി വളര്‍ത്താന്‍ കഴിയുന്നവയാണ് ഇവയില്‍ മിക്കവയും. കൊതുകുകളെ അകറ്റുന്നതിന് പേരുകേട്ടതും കേരളത്തിലെ കാലാവസ്ഥയിൽ വളരാൻ കഴിയുന്നതുമായ ചില സസ്യങ്ങൾ ഇതാ:
- തുളസി
കേരളത്തിലെ വീടുകളിൽ പണ്ടൊക്കെ സാധാരണയായി വളർത്തിയിരുന്ന ചെടിയാണിത്. നിരവധി ഔഷധ ഗുണങ്ങളുള്ള തുളസി കൊതുകുകളെ അകറ്റുന്നതിന് ഫലപ്രദമാണ്. കൊതുകുകൾക്ക് അരോചകമായി തോന്നുന്ന തുളസിയുടെ ഗന്ധമാണ് അവയെ അകറ്റി നിര്‍ത്തുന്നത്. കൊതുകുകളെ അകറ്റി നിർത്താൻ ജനാലകൾക്കോ വാതിലുകൾക്കോ സമീപം തുളസി നടുക.
- സിട്രോനെല്ല ഗ്രാസ്
കൊതുകിനെ അകറ്റാന്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് സിട്രോനെല്ല ഗ്രാസ്. ഇതിന്‍റെ ശക്തമായ സിട്രസ് ഗന്ധം കൊതുകുകളെ ആകർഷിക്കുന്ന മറ്റ് ഘടകങ്ങളെ മറയ്ക്കുന്നു. ഇത് നിങ്ങളുടെ പൂന്തോട്ടത്തിൽ ഒരു പുല്ല് ചെടിയായോ ചട്ടിയിൽ വച്ചോ വളര്‍ത്താം. കുടുതല്‍ ഗന്ധം പുറത്തുവരാന്‍ ഇലകൾ ചതയ്ക്കുകയും ആവാം.
- ലെമണ്‍ഗ്രാസ്
ഏറെ ഔഷധ ഗുണങ്ങളുള്ള ചെടിയാണിത്. ഇതില്‍ അടങ്ങിയിരിക്കുന്ന സിട്രോനെല്ല ഓയിലാണ് കൊതുകുകളെ അകറ്റി നിര്‍ത്തുന്നത്. നിങ്ങളുടെ പൂന്തോട്ടത്തിൽ ഇവ നട്ടുവയ്‌ക്കാം. അല്ലെങ്കിൽ ഇലകൾ ഉപയോഗിച്ച് പ്രകൃതിദത്തമായ ഒരു സ്പ്രേ ഉണ്ടാക്കുക.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
- വേപ്പ്
വേപ്പിന് സ്വാഭാവിക കീടനാശിനി ഗുണങ്ങളുണ്ട്, ആയുർവേദത്തിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു. കൊതുകുകളെ അകറ്റാൻ ഉണങ്ങിയ വേപ്പില കത്തിക്കുകയോ നിങ്ങളുടെ വീടിനു ചുറ്റും വേപ്പ് മരങ്ങൾ നടുകയോ ചെയ്യുക.
- ചെണ്ടുമല്ലി
ചെണ്ടുമല്ലിയില്‍ അടങ്ങിയിരിക്കുന്ന പൈറെത്രമാണ് കൊതുകുകള്‍ക്ക് വില്ലനാവുന്നത്. പല കീടനാശിനികളിലും ഉപയോഗിക്കുന്ന ഒരു സംയുക്തമാണ് പൈറെത്രം. കൊതുകുകളെ അകറ്റാൻ ചട്ടിയിലോ പൂന്തോട്ടങ്ങളിലോ ചെണ്ടുമല്ലി നടാം.
- പുതിന
കറികളിലും മറ്റും നമ്മള്‍ പുതിന ഉപയോഗിക്കാറുണ്ട്. കൊതുകിനെ തുരത്താനും ഇവ ഉപയോഗിക്കാം. ഇതിന്‍റെ ശക്തമായ മണം കൊതുകുകൾക്ക് അരോചകമാണ്. ചട്ടിയിൽ വീടിനുള്ളിലും ഇവ വളര്‍ത്താം.
- ലാവെൻഡർ
മികച്ച പരിചരണമുണ്ടെങ്കില്‍ കേരളത്തിലെ കാലാവസ്ഥയിലും ലാവെൻഡർ ചെടി വളര്‍ത്തിയെടുക്കാം. ഇതിന്‍റെ സുഗന്ധം നമുക്ക് ഏറെ ആസ്വദിക്കാം. എന്നാല്‍ കൊതുകിന് ഇതു അരോചകമാണ്. നിങ്ങളുടെ പൂന്തോട്ടത്തിൽ ലാവെൻഡർ നടുക അല്ലെങ്കിൽ വീടിനുള്ളിൽ ഉണങ്ങിയ ലാവെൻഡർ സാച്ചെറ്റുകൾ ഉപയോഗിക്കുക.
- ജെറേനിയം
കാണാന്‍ ഭംഗിയുള്ള പൂക്കളുള്ള ചെടിയാണ് ജെറേനിയം. നാരങ്ങയുടെ ഗന്ധമുള്ള ഇനം ജെറേനിയം, കൊതുകുകളെ അകറ്റുന്നതിൽ ഫലപ്രദമാണ്. ചട്ടിയിലോ അല്ലെങ്കില്‍ ജനാലകൾക്ക് സമീപം തൂക്കിയിട്ട കുട്ടകളിലോ ഇതു വളര്‍ത്താം.
- കൃഷ്‌ണ തുളസി
ഏറെ പേരുകേട്ട ഔഷധ സസ്യങ്ങളിലൊന്നാണ് കൃഷ്‌ണ തുളസി. ഇതിന്‍റെ രൂക്ഷഗന്ധമാണ് കൊതുകുകളെ അകറ്റി നിര്‍ത്തുന്നത്.