ഹൈദരാബാദ്: വിവോയുടെ സബ്-ബ്രാൻഡായ iQOO തങ്ങളുടെ നിയോ 10 സീരീസിൽ പുതിയ ഫോൺ പുറത്തിറക്കാനിരിക്കുകയാണ്. iQOO നിയോ 10ആർ എന്ന പേരിലാണ് മ്പനിയുടെ മിഡ്‌റേഞ്ച് ഫോണായ iQOO നിയോ 10 ആർ പുറത്തിറക്കാനിരിക്കുന്നത്. പുതിയ ഫോണിന്‍റെ ലോഞ്ച് തീയതി കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മാർച്ച് 11 അവതരിപ്പിക്കുമെന്നാണ് കമ്പനി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. മികച്ച ഗെയിമിങ് എക്‌സ്‌പീരിയൻസ് നൽകുന്ന ഫോണാണ് വരാനിരിക്കുന്നതെന്നും ടീസറിൽ പറയുന്നു. ക്വാൽകോമിന്‍റെ സ്‌നാപ്‌ഡ്രാഗൺ 8s Gen 3 ചിപ്‌സെറ്റിലായിരിക്കും ഫോണെത്തുകയെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
പരമാവധി 144 ഹെട്‌സ് ഉള്ള 1.5k OLED ഡിസ്‌പ്ലേയായിരിക്കും ഫോണിൽ ഉണ്ടായിരിക്കുകയെന്നാണ് സൂചന. 80 വാട്ട് വയേർഡ് ചാർജിങ് പിന്തുണയ്‌ക്കുന്ന 6,400 എംഎച്ചിന്‍റെ ബാറ്ററി നൽകാനും സാധ്യതയുണ്ട്. iQOO ഇന്ത്യ സിഇഒ നിപുൺ മാര്യയാണ് പുതിയ നിയോ സീരീസ് ഫോണിന്‍റെ ലോഞ്ചിനെക്കുറിച്ച് എക്‌സിലൂടെ അറിയിച്ചത്. നീലയും വെള്ളയും ചേർന്ന ഡ്യുവൽ ടോൺ കളറിലാണ് ഫോൺ പുറത്തിറക്കുകയെന്നാണ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ആമസോൺ വഴിയും iQOO ഇ-സ്റ്റോർ വഴിയും ഫോൺ വിൽപ്പനയ്‌ക്കെത്തും.
ക്വാൽകോമിന്‍റെ സ്‌നാപ്ഡ്രാഗൺ 8s Gen 3 SoC, LPDDR5x RAM, UFS 4.0 ഓൺബോർഡ് സ്റ്റോറേജ് എന്നിവയുമായി ജോടിയാക്കിയതായിരിക്കും പ്രോസസർ എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഫോണിന്‍റെ ക്യാമറ ഫീച്ചറുകളിലേക്ക് പോകുമ്പോൾ, 50 എംപി സോണി എൽവൈടി-600 പ്രൈമറി സെൻസറും 8 എംപി അൾട്രാവൈഡ് ഷൂട്ടറും ഉള്ള ഡ്യുവൽ റിയർ ക്യാമറ ചെയ്യുമെന്നാണ് സൂചന. 8 എംപിയുടെ ഫ്രണ്ട് ക്യാമറയും പ്രതീക്ഷിക്കാം. 8 ജിബി+256 ജിബി, 12 ജിബി+256 ജിബി എന്നീ സ്റ്റോറേജ് ഓപ്‌ഷനുകളിൽ ഫോൺ പുറത്തിറക്കാനാണ് സാധ്യത. ഫോണിന് ഇന്ത്യയിൽ 30,000 രൂപയിൽ താഴെയായിരിക്കും വില വരുകയെന്നും സൂചനയുണ്ട്.
Get ready for the ultimate revolution in performance and design with the #iQOONeo10R! ⚡
— iQOO India (@IqooInd) February 4, 2025
Launching on 11th March—mark your calendars! 🗓️
Available exclusively on on @amazonIN and https://t.co/bXttwlZo3N#AmazonSpecials #PowerToPlay #iQOONeo10R pic.twitter.com/7B0T2MVkUx
Also Read:
- സ്‌മൂത്തായ പെർഫോമൻസ്, ഗെയിമിങിനായി കണ്ണുംപൂട്ടി വാങ്ങാം: റിയൽമിയുടെ പുതിയ സ്‌മാർട്ട്‌ഫോൺ വരുന്നു
- പുതിയ ഫോൺ വാങ്ങല്ലേ.. സ്‌മാർട്ട്‌ഫോണുകളുടെ നിര തന്നെ വരാനിരിക്കുന്നു; ഫെബ്രുവരിയിൽ ലോഞ്ച് ചെയ്യുന്ന ഫോണുകൾ
- വിവോയുടെ വി 50 സീരീസ് ലോഞ്ചിനൊരുങ്ങുന്നു; പ്രതീക്ഷിക്കാവുന്ന വിലയും ഫീച്ചറുകളും
- സാംസങ് ഗാലക്‌സി എസ് 25 സീരീസ് കുറഞ്ഞ വിലയിൽ എവിടെ ലഭിക്കും? വിവിധ രാജ്യങ്ങളിലെ വിലയറിയാം...
- സാംസങ് ഗാലക്‌സി എസ് 25 അൾട്രയിൽ വിലയ്‌ക്കനുസരിച്ചുള്ള അപ്‌ഗ്രേഡുകളുണ്ടോ? എസ് 24 അൾട്രയുമായി താരതമ്യം ചെയ്യാം...