റാഞ്ചി: ജാർഖണ്ഡില്‍ നിയമസഭ തെരഞ്ഞെടുപ്പിലെ കരുത്തുറ്റ വിജയത്തിന് പിന്നാലെ സർക്കാർ രൂപീകരണ ചർച്ചകള്‍ ആരംഭിച്ച് ഇന്ത്യ സഖ്യം. ജെഎംഎം നേതാവ് ഹേമന്ത് സോറൻ തന്നെ വീണ്ടും മുഖ്യമന്ത്രി ആകുമെന്നാണ് സൂചന. ഇത് സംബന്ധിച്ചുള്ള നിര്‍ണായക ചര്‍ച്ചകള്‍ ഇന്ന് റാഞ്ചിയില്‍ നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
81 നിയമസഭ സീറ്റുകളില്‍ 56 സീറ്റുകള്‍ നേടിയാണ് ഇന്ത്യ സഖ്യത്തിന്‍റെ വിജയം. കോൺഗ്രസ് 16 സീറ്റുകളും നേടി. എൻഡിഎയ്ക്ക് 24 സീറ്റുകളാണ് നേടാനായത്. ബർഹെയ്‌ത് സീറ്റിൽ തുടര്‍ച്ചയായ മൂന്നാം തവണയും ഹേമന്ത് സോറന്‍ തിളങ്ങി. 39,791 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഇത്തവണത്തെ വിജയം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം, ഹേമന്ത് സോറൻ സർക്കാരിലെ നാല് പ്രധാന മന്ത്രിമാർക്ക് തെരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ജലവിഭവ മന്ത്രി മിഥിലേഷ് താക്കൂര്‍ ആരോഗ്യമന്ത്രി ബന്ന ഗുപ്‌ത എന്നിവര്‍ പരാജയപ്പെട്ടവരില്‍ പ്രധാനികളാണ്. വിദ്യാഭ്യാസ മന്ത്രി ബൈദ്യനാഥ് റാം, സാമൂഹ്യക്ഷേമ മന്ത്രി ബേബി ദേവി എന്നിവരാണ് പരാജയപ്പെട്ട മറ്റ് രണ്ട് മന്ത്രിമാര്‍.
Also Read: 'മഹാരാഷ്‌ട്രയിലെ ജനവിധി വിചിത്രം'; തിരിച്ചടി പരിശോധിക്കാൻ കോണ്‍ഗ്രസ്