ETV Bharat / state

അയിരൂർ കഥകളിമേളയില്‍ മനം കവർന്ന് കീചകവധം: കീചകൻ കൊല്ലപ്പെടേണ്ടവൻ തന്നെയെന്ന് കാഴ്ച്ചക്കാർ - AYIRUR KATHAKALI MELA

പാണ്ഡവരുടെ അജ്ഞാത വാസക്കാലത്ത് വിരാട രാജധാനിയിൽ നടന്ന സംഭവ ബഹുലമായ രംഗങ്ങൾ കോർത്തിണക്കി ഇരയിമ്മൻ തമ്പി രചിച്ചതാണ് കീചക വധം ആട്ടക്കഥ.

KEECHAKA VADHAM KATHAKALI  അയിരൂര്‍ കഥകളി മേള  കീചകവധം കഥകളി  KATHAKALI FESTIVAL ON PAMPA
Keechaka vadham Kathakali (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 10, 2025, 10:46 PM IST

പത്തനംതിട്ട: കഥകളി മേളയുടെ നാലാം ദിവസം രാത്രി അരങ്ങിലെത്തിയ കീചകവധം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. പാണ്ഡവരുടെ അജ്ഞാത വാസക്കാലത്ത് വിരാട രാജധാനിയിൽ നടന്ന സംഭവ ബഹുലമായ രംഗങ്ങൾ കോർത്തിണക്കി ഇരയിമ്മൻ തമ്പി രചിച്ച കീചക വധം പമ്പാ മണൽപ്പുറത്ത് കലാകാരൻമാർ അവിസ്‌മരണീയമാക്കി.

കീചകവധത്തില്‍ നിന്നും (ETV Bharat)

വിരാടരാജ രാജ്ഞിയായ സുദേഷ്‌ണയുടെ അന്തപ്പുരത്തിൽ സൈരന്ധ്രിയായി കഴിഞ്ഞിരുന്ന ദ്രൗപദിയിൽ വിരാട സേനാധിപനായ കീചകന് മോഹമുദിക്കുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. പ്രതിനായകൻമാരുടെ കത്തി വേഷത്തിൽ കഥയിൽ ആദ്യവസാനം നിറഞ്ഞുനിൽക്കുന്ന കീചകനായി കലാമണ്ഡലം സോമൻ നിറഞ്ഞാടിയപ്പോൾ, കീചകൻ കൊല്ലപ്പെടേണ്ടവൻ തന്നെ എന്ന് പ്രേക്ഷകരും നിശ്ചയിച്ചു.

സൈരന്ധ്രിയെ വശത്താക്കാനുള്ള കീചകൻ്റെ എല്ലാ പരിശ്രമങ്ങളും പരാജയപ്പെട്ടതോടെ തൻ്റെ കീചകൻ ഒരു ലജ്ജയുമില്ലാതെ സഹോദരിയായ വിരാട റാണി സുദേഷ്‌ണയെ ആശ്രയിക്കുന്നു. സൈരന്ധ്രിയായി രംഗത്തെത്തിയ ചമ്പക്കര വിജയകുമാർ ദ്രൗപദി കീചകനെ തൻ്റെ ഗന്ധർവ്വൻമാരായ അഞ്ച് ഭർത്താക്കൻമ്മാരെ പറ്റി മുന്നറിയിപ്പ് നൽകിയും അനുനയത്തിലൂടെയും പിൻതിരിപ്പിക്കാൻ ശ്രമിക്കുന്നതും ദ്രൗപദിയുടെ സങ്കടവും അതിലെല്ലാമുപരി ഏത് പ്രതിസന്ധിയിലും തന്നെ രക്ഷിക്കാൻ ഭീമസേനൻ ഉണ്ട് എന്ന ആത്മവിശ്വാസവുമെല്ലാം ഏറെ തൻമയത്വത്തോടെയാണ് ചമ്പക്കര ശ്രീകുമാർ വേദിയിൽ അവതരിപ്പിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സഹോദരൻ്റെ നിർബന്ധത്തിന് വഴങ്ങി സൈരന്ധ്രിയെ കീചകനടുത്തേക്ക് പറഞ്ഞയക്കാൻ ഇരയിമ്മൻ തമ്പിയുടെ മധുരമായ പദങ്ങളുടെ അകമ്പടിയോടെ സുദേഷ്‌ണ നടത്തുന്ന മധുര ഭാഷണങ്ങളും വഴങ്ങാൻ മടിച്ചപ്പോൾ മഹാറാണി എന്ന നിലയിൽ തനിച്ച് സഹോദരനടുത്തേക്ക് ചെല്ലാൻ ആജ്ഞാപിക്കുന്നതുമെല്ലാം കലാമണ്ഡലം വിഷ്‌ണുമോനും ഏറെ തൻമയത്വത്തോടെ വേദിയിലവതരിപ്പിച്ചു.

മഹാറാണിയുടെ ആജ്ഞ അനുസരിച്ച് തനിച്ച് കീചകനടുത്തെത്തേണ്ടി വന്ന സൈരന്ധ്രിയെ വഴിപ്പെടുത്താൻ കീചകൻ ചതുരുപായങ്ങളും പ്രയോഗിച്ചപ്പോൾ സദസ് വീർപ്പടക്കിയാണ് കണ്ടിരുന്നത്. അവസാനം ക്ഷമ നശിച്ച കീചകൻ കാമദേവൻ്റെയും കാലൻ്റെയും പ്രേരണക്ക് വശനായി സൈരന്ധ്രിയെ കടന്ന് പിടിക്കുകയും മർദിക്കുകയും ചെയ്യുന്നു.

മർദ്ദനമേറ്റെങ്കിലും മാനഭംഗ ശ്രമത്തിൽ നിന്ന് കഷ്‌ടിച്ച് രക്ഷപ്പെട്ട സൈരന്ധ്രി പാചകപ്പുരയിൽ വലലനായി കഴിയുന്ന ഭീമസേനന് അരികിലേക്ക് കരഞ്ഞുകൊണ്ട് ഓടിയെത്തുന്നു. ദുഃഖാർദ്രയായ ദ്രൗപദിയെ ആശ്വസിപ്പിച്ച വലലൻ ദ്രൗപദിയോട് വിഷമത്തിൻ്റെ കാരണമന്വേഷിക്കുന്നു. കാര്യം മനസ്സിലായ നിമിഷം ഭീമസേനൻ അത്യധികം കോപത്തോടെ കീചകന് വധശിക്ഷ നിശ്ചയിക്കുന്നു.

തങ്ങളുടെ യാഥാർത്ഥ്യം വെളിപ്പെടുത്തരുതെന്ന ധർമ്മപുത്രരുടെ ആജ്ഞ ഓർമ്മിക്കുന്ന ഭീമൻ സൂത്രത്തിൽ കീചകനെ വധിക്കാൻ തീരുമാനിക്കുന്നു. ഇരുവരും ചേർന്ന് നിശ്ചയിച്ച പ്രകാരം അടുത്ത രാവിൽ ദ്രൗപദി കീചകനെ വിരാട രാജധാനിയിലെ നൃത്തശാലയിലേക്ക് രഹസ്യമായി വിളിച്ചുവരുത്തുന്നു.

ഇവിടെ ദ്രൗപദി എന്ന ഭാവത്തിൽ പുതച്ച് മുടി കിടന്ന ഭീമനടുത്തേക്ക് തീനാളത്തിലേക്ക് ചെറു പ്രാണികൾ എത്തുംപോലെ കീചകൻ സമീപിക്കുന്നു. ഏറെ നടകീയമായ രംഗങ്ങൾക്കൊടുവിൽ ഭീമൻ കീചകനെ ഞ്ഞെരിച്ച് കൊലപ്പെടുത്തുന്നു. ഭീമൻ്റ കരങ്ങളിൽ അമർന്ന് കീചകൻ്റെ പഞ്ച പ്രാണനുകളും അകലുന്നത് കലാമണ്ഡലം സോമൻ അവിസ്‌മരണീയമായി അവതരിപ്പിച്ചപ്പോൾ, അവസാന ഭാഗത്ത് കീചകനെ ഞെരിച്ച് കൊന്നിട്ടും കലിതീരാത്തെ മരണ താണ്ഡവമാടിയ ഭീമൻ്റെ രൗദ്രഭാവം പൂണ്ട കലാമണ്ഡലം അഖിലിൻ്റെ മാസ്‌മരിക പ്രകടനത്തോടെയാണ് കഥകളി സമാപിക്കുന്നത്.

അഭിനേതാക്കൾക്കൊപ്പം മറ്റ് കലാകാരൻമാരും മികവാർന്ന പ്രകടനം കാഴ്ച്ചവച്ചപ്പോൾ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകരും കീചകവധം കഥകളിയെ സ്വീകരിച്ചത്.

Also Read: 18ാമത് കഥകളി മേള; പമ്പാ മണല്‍പ്പുറത്തെ വേദിയില്‍ നിറഞ്ഞാടി ലവണാസുരവധം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.