ETV Bharat / health

കന്നുകാലികളിലെ ലംപി സ്‌കിൻ ഡിസീസ്; ലോകത്തിലെ ആദ്യത്തെ വാക്‌സിന് സർക്കാർ അംഗീകാരം - NEW VACCINE FOR LUMPY SKIN DISEASE

കന്നുകാലികളെ ഗുരുതരമായി ബാധിക്കുന്ന ലംപി സ്‌കിൻ ഡിസീസ് തടയുന്നതിനായി ഇന്ത്യയിൽ വികസിപ്പിച്ച പുതിയ വാക്‌സിനായ 'ബയോലംപിവാക്‌സിന്' സിഡിഎസ്‌സിഒ അംഗീകാരം.

LUMPY SKIN DISEASE  BIOLUMPIVAXIN GETS CDSCO LICENSE  BIOVET A BHARAT BIOTECH GROUP COMP  BIOLUMPIVAXIN
lumpy skin disease vaccine (ETV Bharat)
author img

By ETV Bharat Health Team

Published : Feb 10, 2025, 8:01 PM IST

ന്നുകാലികളെ ഗുരുതരമായി ബാധിക്കുന്ന ലംപി സ്‌കിൻ ഡിസീസിനെതിരെ (എൽഎസ്‌ഡി) കണ്ടുപിടിച്ച ബയോലംപിവാക്‌സിന് അംഗീകാരം നൽകി സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ). കർണാടകയിലെ മല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന നൂതന മൃഗാരോഗ്യ വാക്‌സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് ഗ്രൂപ്പ് കമ്പനിയായ ബയോവെറ്റ് തിങ്കളാഴ്‌ചയാണ് ഇക്കാര്യം അറിയിച്ചത്.

എൽഎസ്‌ഡിയ്ക്കെതിരെ ഇന്ത്യയിൽ ആദ്യമായി കണ്ടുപിടിച്ച വാക്‌സിനാണ് ബയോലാംപിവാക്‌സിൻ എന്ന് ബയോവെറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. ലോകത്തിലെ ഏറ്റവും സുരക്ഷിതവും രോഗം ബാധിച്ചവയെ വാക്‌സിൻ നൽകിയ മൃഗങ്ങളിൽ നിന്ന് വേർതിരിച്ചറിയുന്ന ആദ്യത്തേതുമായ (DIVA) വാക്‌സിൻ കൂടിയാണിത്. ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ഈ വാക്‌സിൻ ഉയർന്ന സുരക്ഷയും ഫലപ്രാപ്‌തിയും വാഗ്‌ദാനം ചെയ്യുന്നു.

DIVA ആശയം ഉപയോഗിച്ച് സ്വാഭാവികമായി രോഗബാധിതരായ മൃഗങ്ങൾക്കും വാക്‌സിനേഷൻ നൽകിയ മൃഗങ്ങൾക്കും ഇടയിലുള്ള സീറോളജിക്കൽ വ്യത്യാസവും തിരിച്ചറിയാൻ സാധിക്കും. വാക്‌സിന്‍റെ ഗുണനിലവാരം, സുരക്ഷ, ഫലപ്രാപ്‌തി എന്നിവ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ച്-നാഷണൽ റിസർച്ച് സെന്‍റർ ഓൺ എക്വിൻസ് (ICAR-NRCE) ലും ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും (IVRI) പരീക്ഷിച്ച് ഉയർന്ന ആഗോള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയതിനും ശേഷമാണ് ബയോലംപിവാക്‌സിന് ലൈസൻസ് നൽകിയത്.

ഭാരത് ബയോടെക്കിന്‍റെ ബയോവെറ്റുമായി സഹകരിച്ച് ഹിസാറിലെ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ച്-നാഷണൽ റിസർച്ച് സെന്‍റർ ഓൺ ഈക്വിൻസ് (ICAR-NRCE)-ൽ നിന്നുള്ള എൽഎസ്‌ഡി വൈറസ്/റാഞ്ചി/2019 വാക്‌സിൻ സ്ട്രെയിൻ ഉപയോഗിച്ചാണ് ഈ നൂതന തദ്ദേശീയ ലൈവ്-അറ്റൻവേറ്റഡ് മാർക്കർ വാക്‌സിൻ വികസിപ്പിച്ചെടുത്തത്. ഡോ ബി എൻ ത്രിപാഠിയുടെ നേതൃത്വത്തിൽ ഡോ നവീൻ കുമാറും സംഘവും മൂന്ന് വർഷത്തിനിടെ നടത്തിയ ഗവേഷണത്തിനൊടുവിലാണ് വാക്‌സിൻ വികസിപ്പിച്ചത്.

രോഗ നിരീക്ഷണത്തിനും നിർമ്മാർജ്ജന പരിപാടികൾക്കും വെറ്ററിനറി മെഡിസിനിൽ ഒരു ഗെയിം ചേഞ്ചറാണ് ഈ DIVA മാർക്കർ വാക്‌സിൻ എന്ന് ബയോവെറ്റ് സ്ഥാപകൻ ഡോ കൃഷ്‌ണ എല്ല പറഞ്ഞു. ഒരു കന്നുകാലിയ്ക്ക് ബയോലംപിവാക്‌സിൻ എടുത്തിട്ടുണ്ടോയെന്നും മുമ്പ് എൽഎസ്‌സി ബാധിച്ചിട്ടുണ്ടോയെന്നും എപ്പിഡെമിയോളജിസ്റ്റുകൾക്കും ഫീൽഡ് വർക്കർമാർക്കും വേർതിരിച്ചറിയാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന വാക്‌സിനുകളെ ആശ്രയിക്കുന്നത് ഒഴിവാക്കി വെറ്ററിനറി ഹെൽത്ത് കെയറിൽ ഇന്ത്യയുടെ സ്വയംപര്യാപ്‌തത കൈവരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ വാക്‌സിന് ലഭിച്ച് സിഡിഎസ്‌സിഒ ലൈസൻസെന്നും അദ്ദേഹം പറഞ്ഞു. 2022-ൽ ഇന്ത്യയിൽ എൽഎസ്‌ഡി പൊട്ടിപ്പുറപ്പെട്ടപ്പോൾ ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്, ജമ്മു & കശ്‌മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗാവസ്ഥാ നിരക്ക് 80% വും മരണനിരക്ക് 67% വുമായിരുന്നെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

3 മാസത്തിൽ കൂടുതൽ പ്രായമുള്ള കന്നുകാലികൾക്കും എരുമകൾക്കും വർഷത്തിലൊരിക്കൽ നൽകുന്ന ഒറ്റ വാക്‌സിനേഷനാണ് ബയോംപിവാക്‌സിൻ. ക്ലിനിക്കൽ പരീക്ഷണത്തിന്‍റെ ഭാഗമായി ഐസിഎആർ-എൻആർസിഇ, ഹിസാർ, ബയോവെറ്റ് എന്നിവ ചേർന്ന് ആയിരക്കണക്കിന് കന്നുകാലികൾക്കാണ് വാക്‌സിൻ നൽകിയത്. ഗർഭിണികളായ കന്നുകാലികൾ, മുലയൂട്ടുന്ന കന്നുകാലികൾ, എരുമകൾ എന്നിവയുൾപ്പെടെ എല്ലാത്തരം മൃഗങ്ങളിലും ഈ വാക്‌സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തി.

വാണിജ്യപരമായി ഉടൻ ലഭ്യമാകും

വളരെ പെട്ടന്ന് തന്നെ ബയോലാംപിവാക്‌സിൻ വാണിജ്യപരമായി ലഭ്യമാക്കുമെന്ന് കബനി വ്യക്തമാക്കി. മല്ലൂരിൽ നിന്ന് പ്രതിവർഷം 500 ദശലക്ഷം ഡോസ് ബയോലാംപിവാക്‌സിൻ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

എന്താണ് എൽഎസ്‌ഡി രോഗം

കന്നുകാലികളുടെ ആരോഗ്യത്തെയും ക്ഷീര വ്യവസായത്തെയും സാരമായി ബാധിക്കുന്ന ഒരു ട്രാൻസ്ബൗണ്ടറി ജന്തു രോഗമാണ് ലംപി സ്കിൻ ഡിസീസ്. കന്നുകാലികളുടെ ചർമ്മത്തിലുടനീളം മുഴകൾ, പനി, വീർത്ത ലിംഫ് നോഡുകൾ, പാൽ ഉൽപാദനത്തിൽ ഗണ്യമായ കുറവ്, നടക്കാൻ ബുദ്ധിമുട്ട്, വിശപ്പില്ലായ്‌മ, ഭാരം കുറയുക എന്നിവയാണ് ഈ രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങൾ. രോഗം ബാധിച്ച കന്നുകാലിയിൽ നിന്ന് വൈറസ് വാഹകരായ കൊതുകുകൾ, പ്രാണികൾ എന്നിവയിലൂടെയാണ് വൈറസ് പരക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്തുടനീളം 200,000 ഓളം കന്നുകാലികളാണ് രോഗം ബാധിച്ച് ചത്തത്. ദശലക്ഷക്കണക്കിന് കന്നുകാലികൾക്ക് അവയുടെ പാൽ ഉൽപാദന ശേഷി നഷ്‌ടപ്പെടുകയും ചെയ്‌തു.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് ദയവായി ഒരു ഡോക്‌ടറെ സമീപിക്കുക.

Also Read :

1. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിക്കുന്നത് മലയാളികള്‍... ആയുസ് കൂടി വരുന്നതിന്‍റെ കാരണം അറിയാം!

2. അടുക്കളയില്‍ നിന്ന് വരെ കാൻസറിന് സാധ്യത; പുതിയ പഠനത്തില്‍ കണ്ടെത്തല്‍ ഇങ്ങനെ...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.