ETV Bharat / health

പ്രമേഹം എങ്ങനെയാണ് അര്‍ബുദത്തെ വഷളാക്കുന്നത്? ശാസ്‌ത്ര ലോകത്ത് വൻ വഴിത്തിരിവ്, നിര്‍ണായക കണ്ടെത്തല്‍ - AGEING AND DIABETES WORSEN CANCER

പ്രമേഹമുള്ള പ്രായമായവരില്‍ ഇതിന് കാരണമാകുന്ന മീതൈല്‍ ഗ്ലൈഓക്‌സല്‍ അര്‍ബുദ വ്യാപനത്തിന് ആക്കം കൂട്ടുന്നുവെന്നാണ് ഐഐഎസ്‌സിയിലെ പ്രൊഫ. രാം റേ ഭട്ടിന്‍റെ കണ്ടെത്തല്‍.

BREAKTHROUGH IISC RESEARCH  IISc banglore  organ on chip  Prof Ramray Bhat
“Depiction of the microfluidic organ on chip for the demonstration of cancer cell entry into blood” (IISc)
author img

By ETV Bharat Kerala Team

Published : Jan 10, 2025, 10:47 PM IST

ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളിലെ വൈകല്യങ്ങളാണ് പ്രമേഹത്തിന് കാരണമാകുന്നത്. പ്രമേഹവും വാര്‍ദ്ധക്യവും ശരീരത്തില്‍ അര്‍ബുദ കോശങ്ങളുടെ വ്യാപനത്തിന് വേഗം കൂട്ടുന്നു. പ്രായമായ പ്രമേഹരോഗികളില്‍ അര്‍ബുദം കൂടിയുണ്ടായാല്‍ അനന്തരഫലങ്ങള്‍ ഏറെ മോശമായിരിക്കും. അര്‍ബുദ കോശ ജീവശാസ്‌ത്രത്തിലും ലഘുകണങ്ങളിലുമുള്ള തങ്ങളുടെ വൈദഗ്ദ്ധ്യം ഉപയോഗിച്ച് ബെംഗളുരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകര്‍ ഒരു പുത്തന്‍ ചിപ്പ് വികസിപ്പിച്ചിരിക്കുകയാണ്. ഇതുപയോഗിച്ച് രക്തക്കുഴലിനടുത്ത് സ്ഥിതി ചെയ്യുന്ന അര്‍ബുദ കോശങ്ങളുടെ ഘടന പുനര്‍ നിര്‍മ്മിക്കാനാകും. ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഒരു മൈക്രോസ്‌കോപിലൂടെ നിരീക്ഷിക്കാനും സാധിക്കും.

ഇവര്‍ നടത്തിയ പഠനത്തിന്‍റെ പൂര്‍ണ രൂപം സ്‌മോള്‍ എന്ന മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡെവലപ്പ്മെന്‍റല്‍ ബയോളജി ആന്‍ഡ് ജെനിറ്റ്‌ക്‌സ് വകുപ്പിലെ പ്രൊഫ. രാം റേ ഭട്ട്, സെന്‍റര്‍ ഫോര്‍ നാനോ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങിലെ പ്രൊഫ. പ്രൊസെന്‍ജിത് സെന്‍, വിദ്യാര്‍ഥി നിലേഷ് കുമാര്‍ എന്നിവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

അര്‍ബുദ കോശങ്ങള്‍ രക്തക്കുഴലുകളിലേക്ക് കടക്കുന്നതിന് മീതൈല്‍ഗ്ലൈഓക്‌സല്‍ ആക്കം കൂട്ടുന്നുവെന്ന് ഈ ചിപ്പ് ഉപയോഗിച്ച് ശാസ്‌ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ഇത്തരം നൂതനവും രണ്ട് വ്യത്യസ്‌ത വിഷയങ്ങളിലുള്ളവര്‍ ചേര്‍ന്ന് നടത്തിയ ഗവേഷണവും അര്‍ബുദ ചികിത്സയിലും ഗവേഷണ രംഗത്തും പുത്തന്‍ വാതിലുകളാണ് തുറന്ന് നല്‍കുന്നത്.

ഇത്തരത്തില്‍ സമാനമായ ശ്വാസകോശത്തില്‍ സ്ഥാപിക്കുന്ന ചിപ്പു മാതൃക പാശ്ചാത്യ ലോകത്ത് വികസിപ്പിച്ചിട്ടുണ്ട്. പുകവലി മനുഷ്യ ശ്വാസകോശത്തിലുണ്ടാക്കുന്ന ആഘാതം പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് വികസിപ്പിച്ചത്. വിവിധ വിഷയങ്ങള്‍ ചേര്‍ന്നുള്ള പഠനങ്ങളിലൂടെ ആരോഗ്യ രംഗത്തെ കൂടുതല്‍ മെച്ചപ്പെടുത്തുക എന്നതും ഇവര്‍ ലക്ഷ്യമിടുന്നു. ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് 2020ല്‍ നമ്മുടെ ഗവേഷകരും ഇതിനുള്ള ഗവേഷണത്തില്‍ ഏര്‍പ്പെട്ടത്. ഇവരുടെ ദൗത്യം പൂര്‍ത്തിയാക്കാന്‍ അഞ്ച് വര്‍ഷം വേണ്ടി വന്നു. ഇത്തരം സാങ്കേതികതകള്‍ നമ്മുടെ നാട്ടില്‍ സാധാരണയായി ഇല്ലാത്തതാണ് പഠനം ഇത്രയും വൈകാന്‍ ഇടയാക്കിയത്.

BREAKTHROUGH IISC RESEARCH  IISC BANGLORE  ORGAN ON CHIP  PROF RAMRAY BHAT
4 of the 6 team members of the study in the Microfluidic Devices & Heterogeneous Systems Laboratory, IISc. In extreme right Prof. Ramray Bhat (IISC)

രോഗികളുടെ അവയവങ്ങളില്‍ സ്ഥാപിക്കുന്ന ഇത്തരം ചിപ്പുകളിലൂടെ രോഗങ്ങളുടെ വിവരങ്ങളും ഇവ എങ്ങനെ ഓരോരുത്തരിലും വ്യത്യസ്‌തമായിരിക്കുന്നുവെന്നും മനസിലാക്കാന്‍ സാധിക്കും. ഇതിനെ സൂക്ഷ്‌മ ചികിത്സ അഥവാ പ്രസിഷന്‍ തെറാപ്പി(Precision therapy) എന്നാണ് പറയുന്നത്. പ്രമേഹ സാഹചര്യങ്ങളിലും ഇതില്ലാത്ത സാഹചര്യത്തിലും അല്ലെങ്കില്‍ പ്രായമായ കോശങ്ങളിലും യുവ കോശങ്ങളിലും ഇവയുടെ അര്‍ബുദ വ്യാപനം എങ്ങനെയെന്ന് ഈ ചിപ്പുകളിലൂടെ മനസിലാക്കാനാകുന്നു.

അവയവങ്ങളില്‍ ഘടിപ്പിക്കുന്ന ചിപ്പുകള്‍ അഥവ ഒഒസി ജീവശാസ്‌ത്ര ഗവേഷണ രംഗത്ത് ഒരു മികച്ച ബദലാണെന്ന് നിലേഷ് കുമാര്‍ പറയുന്നു. കാരണം മൃഗങ്ങളെ ബലികൊടുക്കാതെയും ധാര്‍മ്മിക ആശങ്കകളില്ലാതെയും നമുക്ക് എന്ത് ഗവേഷണവും നടത്താന്‍ ഇതിലൂടെ സാധിക്കും. ഇതിന് പുറമെ ഒഒസി സാങ്കേതികതകള്‍ മനുഷ്യ ശരീരത്തിലെ ജീവശാസ്‌ത്ര സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. മനുഷ്യ കോശങ്ങളിലെ സൂക്ഷ്‌മ ദ്രവങ്ങളെ സംയോജിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്. പരമ്പരാഗത രീതികളെക്കാള്‍ മികച്ച ഫലമാണ് ഇത് നല്‍കുന്നത്. ശരീരത്തിന്‍റെ തത്സമയ വിവരങ്ങള്‍ ഇതിലൂടെ നമുക്ക് അറിയാന്‍ സാധിക്കുന്നു.

ഇടിവി ഭാരതിന്‍റെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഡോ.അനുഭ ജെയിന് നല്‍കിയ അഭിമുഖത്തില്‍ പ്രൊഫ. രാം റെ ഭട്ട് തന്‍റെ ഗവേഷണത്തെക്കുറിച്ച് വിശദമായി സംസാരിച്ചു.

അര്‍ബുദമെന്നാല്‍ ഒരു രോഗമാണ് ഇത് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് വേഗത്തില്‍ പടരുന്നു. ഇത് മറ്റ് അവയവങ്ങളിലേക്കും പടരുന്നു. സ്‌താനാര്‍ബുദമുള്ളൊരു സ്‌ത്രീ സ്‌തനങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നത് കൊണ്ട് മാത്രമല്ല മരണത്തിന് കീഴടങ്ങുന്നത്, മറിച്ച് അര്‍ബുദ കോശങ്ങള്‍ രക്തത്തിലൂടെ സഞ്ചരിച്ച് ശരീരത്തിന്‍റെ വിവിധ അവയവങ്ങളിലേക്ക് എത്തിച്ചേരുന്നത് കൊണ്ട് കൂടിയാണെന്ന് ഇദ്ദേഹം വിശദീകരിക്കുന്നു.

പ്രമേഹവും വാര്‍ദ്ധക്യവും അര്‍ബുദ കോശങ്ങള്‍ ഉത്ഭവ സ്ഥാനത്ത് നിന്ന് രക്തത്തിലേക്ക് കടക്കുന്നത് വേഗത്തിലാക്കുന്നുണ്ടോയെന്ന ചോദ്യവും ഇവിടെയാണ് ഉയരുന്നത്. ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ മുമ്പും ഡോക്‌ടര്‍മാര്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ പൂര്‍ണമായും പരീക്ഷണങ്ങളിലൂടെ അത് തെളിയിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. അര്‍ബുദത്തിന്‍റെ മുഴുവന്‍ പ്രക്രിയയും നമുക്ക് ഒരു മൃഗത്തില്‍ നീരിക്ഷിച്ച് കണ്ടെത്താനാകില്ല. ഇവ ഒരു എലിയിലൂടെ നമുക്ക് പരീക്ഷിച്ച് തെളിയിക്കാന്‍ കഴിയില്ലെന്നും പ്രൊഫ. ഭട്ട് പറയുന്നു.

ഇതാണ് ഇവയെല്ലാം നിരീക്ഷിക്കാനായി രോഗത്തിന്‍റെ ഫലമായി കോശങ്ങളിലുണ്ടാകുന്ന സംയുക്ത മാറ്റം സൃഷ്‌ടിക്കുകയും ഇവ നിരീക്ഷിക്കുകയും ചെയ്‌തത്. ഈ മാതൃകയിലൂടെ ഇവര്‍ ഒരു അവയവം സൃഷ്‌ടിക്കുകയും മൈക്രസ്‌കോപ് വഴി നിരീക്ഷിക്കുകയും ചെയ്‌തു. ഇത്തരത്തില്‍ നിരവധി ചിപ്പുകള്‍ രാജ്യത്ത് നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ അവയവത്തില്‍ സ്ഥാപിക്കുന്ന ഇരട്ട ചിപ്പ് ഇതാദ്യമാണ്. രക്തക്കുഴലുകള്‍ അടക്കമുള്ളവയാണ് സൃഷ്‌ടിച്ചത്. പിന്നീട് സ്‌താനാര്‍ബുദ വിഭാഗത്തില്‍ വരുന്ന ഒരു അര്‍ബുദം ഉണ്ടാകാനുള്ള സാഹചര്യമൊരുക്കിയെന്നും പ്രൊഫ. ഭട്ട് പറയുന്നു.

മനുഷ്യ ശരീരത്തില്‍ രക്തപ്രവാഹം നടക്കുന്നത് പോലെ ദ്രാവകങ്ങള്‍ക്ക് ചലിക്കാന്‍ കഴിയും വിധം പമ്പുകളും മറ്റും സാങ്കേതികത ഉപയോഗിച്ച് തയാറാക്കിയിരുന്നു. ശാസ്‌ത്രജ്ഞര്‍ക്ക് മൈക്രോസ്‌കോപ് വഴി അര്‍ബുദ കോശങ്ങള്‍ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് രക്തക്കുഴല്‍ വഴി നീങ്ങുന്നത് എങ്ങനെയെന്ന് നിരീക്ഷിക്കാനായി.

ഈ മാതൃകയില്‍ മീതൈല്‍ ഗ്ലൈഓക്‌സല്‍ എന്ന രാസവസ്‌തുവും ചേര്‍ത്തു. ഇത് പ്രമേഹരോഗികളിലും വൃദ്ധരിലും ഉയര്‍ന്ന അളവില്‍ കാണപ്പെടുന്ന ഒരു ആസിഡാണ്. ഇത് രക്തത്തില്‍ പ്രവേശിക്കുന്ന അര്‍ബുദ കോശങ്ങള്‍ വര്‍ധിപ്പിക്കുന്ന ഘടകമാണ്.

പ്രമേഹം ശരീരത്തില്‍ രാസവസ്‌തുക്കള്‍ ഉത്‌പാദിപ്പിക്കുന്നു. ഇത് അര്‍ബുദ കോശങ്ങള്‍ ഉത്ഭവ സ്ഥാനത്ത് നിന്ന് രക്തക്കുഴലിലൂടെ മറ്റിടങ്ങളിലേക്ക് എത്തിക്കുന്നു. മീതൈല്‍ ഗ്ലൈഓക്‌സലിന്‍റെ അമിത സാന്നിധ്യം അര്‍ബുദ കോശങ്ങള്‍ ശരീരത്തിന്‍റെ മറ്റിടങ്ങളിലേക്ക് പകരാന്‍ കാരണമാകുന്നു.

അര്‍ബുദ കോശങ്ങളുടെ ഭാഗങ്ങളെയും രക്തക്കുഴലുകള്‍ക്കും ഇടയിലുള്ള ഘടനകളെയെല്ലാം മാറ്റാന്‍ മീതൈല്‍ഗ്ലൈഓക്‌സലിന് സാധിക്കുന്നു. പ്രായമായവരിലും പ്രമേഹ രോഗികളിലും ഈ രാസവസ്‌തു ഉയര്‍ന്ന തോതില്‍ ഉത്പാദിപ്പിക്കപ്പെടുകയും പ്രതിരോധ സംവിധാനങ്ങളെല്ലാം തകര്‍ക്കുകയും ചെയ്യുന്നു. ഇത്തരക്കാര്‍ക്ക് അര്‍ബുദം കൂടി പിടിപെട്ടാല്‍ വ്യാപനത്തിന്‍റെ തോത് വര്‍ദ്ധിക്കുന്നു. അതേസമയം ആരോഗ്യവാനായ ഒരാളില്‍ സ്വഭാവിക പ്രതിരോധ ശേഷിയുള്ളതിനാല്‍ അര്‍ബുദ കോശങ്ങളുടെ വ്യാപനം തടയാനാകുന്നു.

ഒരേ സ്ഥലത്ത് തന്നെ വിവിധ അവയവ സംവിധാനങ്ങളെ അനുകരിക്കാനുള്ള സവിശേഷത ഈ ചിപ്പുകള്‍ക്കുണ്ട്. ഇതിലൂടെ വളരെ സൗകര്യപ്രദവും വിശദവുമായി ഈ പ്രതിഭാസം നമുക്ക് കാണാനാകുന്നു. മറ്റുള്ള ചിപ്പുകള്‍ക്ക് രക്തക്കുഴലുകള്‍ക്ക് മുകളിലായി ലംബമായി അവയവ കോശമുണ്ടാകും. അത് കൊണ്ട് തന്നെ അവയെ നിരീക്ഷിക്കുന്നത് തടസപ്പെടുന്നു.

ഏതായാലും പുതിയ കണ്ടുപിടിത്തം അര്‍ബുദ ചികിത്സ രംഗത്ത് നിര്‍ണായക ചുവട് വയ്‌പാകും. ഇത്തരത്തില്‍ അര്‍ബുദ ചികിത്സ സമീപനങ്ങളില്‍, വിവിധ വിഷയങ്ങളില്‍ നിന്നുള്ളവര്‍ ഒന്നിച്ച് ചേര്‍ന്ന് ആരോഗ്യമേഖലയിലെ ഗവേഷണങ്ങള്‍ വര്‍ധിപ്പിക്കേണ്ടതിന്‍റെ ആവശ്യകത കൂടിയാണ് ഈ പഠനം മുന്നോട്ട് വയ്ക്കുന്നത്.

Also Read: പ്രേമഹം നിയന്ത്രിക്കാം ഈ എളുപ്പവഴികളിലൂടെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.