ഒഹായോ: ഒഹായോയുടെ അടുത്ത ഗവർണറായി സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് വിവേക് രാമസ്വാമി. അമേരിക്കയിൽ നടന്ന ഒരു റാലിയിലാണ് വിവേക് തൻ്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് പ്രഖ്യാപനം. ഒഹായോ സംസ്ഥാനത്തിൻ്റെ അടുത്ത ഗവർണറാകാനുള്ള സ്ഥാനാർഥിത്വം പ്രഖ്യാപിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് വിവേക് പറഞ്ഞു. വിവേക് തന്നെയാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.
ഒഹായോയുടെ ഏറ്റവും മികച്ച ദിവസങ്ങൾ ഇനി വരാനിരിക്കുന്നതേയുള്ളൂ. മികച്ച ഒരു നേതാവിനെ നമുക്ക് ഇവിടെ ആവശ്യമുണ്ട്. ഒരു നേതാവ് എന്ന നിലയിൽ എല്ലാ മേഖലകളിലും ഒഹായോയെ ഉയർത്തും. മത്സരാധിഷ്‌ഠിതമായ ഈ ലോകത്ത് പൗരന്മാരുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ബിസിനസ് ആരംഭിക്കുന്നതിനും വിജയിക്കുന്നതിനും പറ്റിയ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായി ഒഹായോയെ ഞാൻ മാറ്റും. വായന, എഴുത്ത്, വിദ്യാഭ്യാസം എന്നിവയിൽ നമ്മുടെ കുട്ടികൾക്ക് ലോകോത്തര വിദ്യാഭ്യാസം ലഭിക്കുന്നതിനായി പ്രവർത്തിക്കും. എയ്‌റോസ്‌പേസ് മുതൽ സെമികണ്ടക്‌ടറുകൾ വരെയുള്ള എല്ലാ മേഖലകളിലും യുഎസിനെ നയിക്കുന്ന ഒരു മികച്ച സംസ്ഥാനമായി ഒഹായോയെ മാറ്റുക എന്നും വിവേക് രാമസ്വാമി പ്രസംഗിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ടെക്‌സസ്, ഫ്ലോറിഡ പോലുള്ള സംസ്ഥാനങ്ങളിലേക്ക് താമസം മാറിയ ആളുകളെ തിരികെ ആകർഷിക്കുന്ന തരത്തിൽ ഒഹായോയെ മാറ്റിയെടുക്കാൻ പ്രതിജ്ഞാബദ്ധമാണ്. ഭാവിയിലേക്ക് നമ്മെ നയിക്കുന്ന എയ്‌റോസ്‌പേസ് കമ്പനിയായ ബട്‌ലർ കൗണ്ടിയുടെ ഹൃദയഭാഗമാണിത്. ഫ്ലോറിഡയ്‌ക്കും ടെക്‌സാസിനും പകരം അമേരിക്കയിലുടനീളമുള്ള ദേശസ്‌നേഹികൾ ഒഴുകിയെത്തുന്ന രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാക്കി ഒഹായോയെ ഞാൻ നയിക്കുമെന്നും വിവേക് പ്രഖ്യാപിച്ചു.
എലോൺ മസ്‌കിനൊപ്പം ഗവൺമെൻ്റ് എഫിഷ്യൻസി വകുപ്പിൻ്റെ (DOGE) സഹ-തലവനായി ചുമതലയേൽക്കേണ്ടിയിരുന്ന രാമസ്വാമി അതിൽ നിന്ന് പിന്മാറിയിരുന്നു. ഇതിന് ശേഷമാണ് ഒഹായോയുടെ അടുത്ത ഗവർണറായി വിവേക് രാമസ്വാമിയെ പ്രഖ്യാപിച്ചത്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ വിശ്വസ്ഥനും ഇന്ത്യൻ വംശജനുമാണ് വിവേക് രാമസ്വാമി.