തെനാലി (ആന്ധ്രാപ്രദേശ്): മഹാ ശിവരാത്രിയോടനുബന്ധിച്ച് ലഡു ബൂന്തി ഉപയോഗിച്ച് കൂറ്റൻ ശിവലിംഗം നിർമിച്ച് ഗുണ്ടൂർ ജില്ലയിലെ കൈലാസഗിരി ക്ഷേത്രം. 1008 കിലോഗ്രാം ഭാരമുള്ള ശിവലിംഗമാണ് ക്ഷേത്രത്തിലെ ഉത്സവ് കമ്മിറ്റി നിർമിച്ചത്.
ആറടി ഉയരത്തിലും അഞ്ചടി വീതിയിലുമാണ് ശിവലിംഗം നിർമിച്ചിട്ടുള്ളത്. വ്യത്യസ്‌തമായ രീതിയിൽ നിർമിച്ചിരിക്കുന്ന ശിവലിംഗം നിരവധി സന്ദർശകരെ ആകർഷിക്കുന്നുണ്ട്. തെനാലി മിർച്ചി സ്‌നാക്‌സ് സംഘം സൃഷ്‌ടിച്ച ബൂന്തി ശിവലിംഗം ഇപ്പോൾ പട്ടണത്തിലെ ചെഞ്ചുപേട്ടിലെ തിരക്കേറിയ ബിസിനസ് സെന്‍ററിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഭക്ഷ്യയോഗ്യമായ ശിവലിംഗം കാണുന്നതിനായി നിരവധിയാളുകളാണ് പട്ടണത്തിലെത്തുന്നത്. ഭക്തരെയും കാഴ്‌ചക്കാരെയും ഒരുപോലെ അത്‌ഭുതപ്പെടുത്തുന്ന ഒന്നാണ് ഈ ശിവലിംഗം. ഈ വർഷത്തെ ശിവരാത്രിയിലെ ഒരു പ്രധാന ആകർഷണമായി മാറിയിരിക്കുകയാണ് ഇത്.
Also Read: മഹാശിവരാത്രി ദിനത്തിൽ ഇക്കാര്യങ്ങള്‍ പിന്തുടരൂ... ഉപവാസത്തിന്‍റെ ആരോഗ്യ ഗുണങ്ങളറിയാം