ഹൈദരാബാദ്; നൈസാം ഭരണകൂടത്തിന്‍റെ തിരുശേഷിപ്പുകളും നഗരത്തിന്‍റെ സുപ്രധാന മുഖമുദ്രകളുമായ ഗോല്‍കൊണ്ട കോട്ടയും ചാര്‍മിനാറും ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തിയ ചരിത്ര സ്‌മാരകങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടംപിടിച്ചു. ഇന്ത്യന്‍ പുരാവസ്‌തു സര്‍വേ പുറത്ത് വിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്‌ഐ)യുടെ 2023-24 കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ പട്ടികയില്‍ ആറാമതായാണ് ഗോല്‍കൊണ്ട ഇടംപിടിച്ചിരിക്കുന്നത്. ചാര്‍മിനാറിന് ഒന്‍പതാം സ്ഥാനമാണുള്ളത്. കാലാതിവര്‍ത്തിയായി നില കൊള്ളുന്ന താജ്‌മഹലാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 61 ലക്ഷം പേരാണ് താജ2മഹല്‍ സന്ദര്‍ശിച്ചത്.
കോവിഡാനന്തരം ഹൈദരാബാദില്‍ വിനോദസഞ്ചാരമേഖല ഉണര്‍ന്നു
തെലങ്കാനയുടെ വിനോദസഞ്ചാര ചരിത്രത്തിലെ നാഴിക കല്ലായി മാറിയിരിക്കുകയാണ് ഈ സന്ദര്‍ശകരുടെ എണ്ണം. കോവിഡാനന്തര കാലത്ത് വിനോദസഞ്ചാര മേഖലയില്‍ മുപ്പത് ശതമാനത്തോളം വളര്‍ച്ച ഉണ്ടായിരിക്കുന്നു. ഹൈദരാബാദിന്‍റെ സമ്പന്ന ചരിത്രവും നാവില്‍ വെള്ളമൂറുന്ന ഭക്ഷണവും ആധുനിക അടിസ്ഥാന സൗക്യങ്ങളുമെല്ലാം സഞ്ചാരികളെ ഇവിടുത്തെ സാംസ്‌കാരിക കേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഗോല്‍ കൊണ്ട കോട്ടയില്‍ 16.08 ലക്ഷം സന്ദര്‍ശകരെത്തി. . 2022-23ല്‍ ഇത് 15.27 ലക്ഷമായിരുന്നു. അതായത് സഞ്ചാരികളുടെ എണ്ണത്തില്‍ 80,000 പേരുടെ വര്‍ദ്ധന. ചാര്‍മിനാറിലെത്തിയ സഞ്ചാരികളുടെ എണ്ണം 12.9 ലക്ഷമായിരുന്നു. തൊട്ടുമുമ്പത്തെ കൊല്ലം ഇവിടെയെത്തിയ 9.29 ലക്ഷത്തില്‍ നിന്ന് 3.6 ലക്ഷത്തിന്‍റെ കുതിച്ചു ചാട്ടമാണ് ഉണ്ടായത്.
ഈ രണ്ട് ചരിത്ര കേന്ദ്രങ്ങളും ആകര്‍ഷിച്ചത് 28ലക്ഷം ആഭ്യന്തര സഞ്ചാരികളെയാണ്. ഹൈദരാബാദ് സുപ്രധാന സാംസ്‌കാരിക ചരിത്ര കേന്ദ്രമായി ഹൈദരാബാദ് മാറുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
കാലാതിവര്‍ത്തിയായ ചരിത്ര സ്‌മാരകം
ഹൈദരാബാദ് നഗരം വീണ്ടും വിനോദസഞ്ചാര കേന്ദ്രമായുള്ള ഉണര്‍വിന്‍റെ പാതയിലാണ്. ഗോല്‍കൊണ്ട കോട്ട നഗരത്തിന്‍റെ രാജ്യകീയ പ്രൗഢിയും സൈനിക നിര്‍മ്മിതിയുടെ സവിശേഷതയും വിളിച്ചോതുന്ന കേന്ദ്രമായി കാലാതിവര്‍ത്തിയായി നിലകൊള്ളുന്നു. ചാര്‍മിനാര്‍ നഗരത്തിന്‍റെ ഹൃദയത്തുടിപ്പായി നിലകൊള്ളുന്നു. ഇതിന് ചുറ്റുമുള്ള വിപണിയും തെരുവ് ഭക്ഷണ ശാലകളും ഇതിന്‍റെ ഖ്യാതിക്ക് മാറ്റുകൂട്ടുന്നു.
വര്‍ദ്ധിച്ച് വരുന്ന സഞ്ചാരികളുടെ എണ്ണവും ചരിത്ര സമ്പത്തിനോടുള്ള താത്പര്യവും ഹൈദരാബാദിനെ ഇന്ത്യയുടെ സാംസ്‌കാരിക ഭൂപടത്തില്‍ പ്രത്യേകം അടയാളപ്പെടുത്തുന്നു. പുരാതനവും ആധുനികവുമായ പാരമ്പര്യത്തിന്‍റെ യഥാര്‍ത്ഥ സമ്മേളനമാണ് നമുക്ക് ഈ നഗരത്തില്‍ കാണാനാകുക.