എറണാകുളം: പാതിവില തട്ടിപ്പ് കേസിൽ റിട്ട. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് പൊലീസ് ഹൈക്കോടതിയിൽ. അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാഹചര്യമൊരുക്കണമെന്നും പൊലീസ് കോടതിയെ അറിയിച്ചു. റിട്ട. ജഡ്‌ജിമാർക്കെതിരെയടക്കം കേസെടുക്കുന്നതിൽ മാനദണ്ഡങ്ങൾ പരിഷ്‌കരിക്കാൻ ആഭ്യന്തര വകുപ്പിന് ഹൈക്കോടതി നിർദേശം നൽകി.
പാതിവില തട്ടിപ്പിൽ പെരിന്തൽമണ്ണ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ നിന്നും റിട്ട. ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായരെ ഒഴിവാക്കുമെന്ന് പൊലീസ് റിപ്പോർട്ടിലൂടെയാണ് അറിയിച്ചത്. തുടർന്ന് ജസ്റ്റിസ് രാമചന്ദ്രൻ നായർക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം അഭിഭാഷകർ നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. റിട്ട ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരെ നിലവില്‍ തെളിവുകളില്ല, അന്വേഷണം പൂർത്തിയാക്കാൻ സാഹചര്യമൊരുക്കണമെന്നും ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം, റിട്ട. ജഡ്‌ജിമാർക്കെതിരെ അടക്കം കേസെടുക്കുന്നതിൽ മാനദണ്ഡങ്ങൾ പരിഷ്‌കരിക്കാൻ ആഭ്യന്തര വകുപ്പിന് ഹൈക്കോടതി നിർദേശം നൽകി. ജഡ്‌ജിമാര്‍ നിയമത്തിന് മുകളിലല്ലെന്ന് പൊതുസമൂഹം വിമര്‍ശിക്കുമെന്നും ആ വിമര്‍ശനം പരിഗണിക്കപ്പെടേണ്ടതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പക്ഷേ ഒരു ജഡ്‌ജിക്കെതിരെ കേസെടുക്കാന്‍ തീരുമാനിക്കുമ്പോള്‍ അതിൻ്റെ പ്രത്യാഘാതങ്ങള്‍ നീതിന്യായ വ്യവസ്ഥയിലുണ്ടാകും. മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നതിനെ കുറ്റപ്പെടുത്താനാവില്ല. റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അവകാശമുണ്ട്. വിരമിച്ച ജഡ്‌ജിമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുക്കുമ്പോള്‍ പൊലീസ് വസ്‌തുതകൾ പരിശോധിച്ച് മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Also Read: തദ്ദേശ സ്ഥാപന വാര്‍ഡ് പുനര്‍വിഭജനം നിയമപരം; ഹൈക്കോടതി