തിരുവനന്തപുരം: തദ്ദേശഭരണ വാര്‍ഡുകളിലേക്ക് നടന്ന അവസാന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ നിന്ന് അഞ്ച് സീറ്റുകള്‍ പിടിച്ചെടുത്ത് യുഡിഎഫ് മുന്നേറ്റം. തെരഞ്ഞെടുപ്പിന് മുന്‍പ് ഏഴ് സീറ്റുകള്‍ മാത്രമുണ്ടായിരുന്ന യുഡിഎഫിൻ്റെ അംഗസംഖ്യ ഇതോടെ പന്ത്രണ്ടിലേക്കുയര്‍ന്നു. 21 അംഗങ്ങളുണ്ടായിരുന്ന എല്‍ഡിഎഫ് 17ലേക്ക് താണു. കാസര്‍കോട് ജില്ലയിലെ മടിക്കൈ ഗ്രാമപഞ്ചായത്തിലെ കോലിക്കുന്ന്, കയ്യൂര്‍ - ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ എന്നീ വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതുള്‍പ്പെടെ എല്‍ഡിഎഫിന് ആകെ 17 സീറ്റുകളും യുഡിഎഫിന് 12 സീറ്റുകളും എസ്‌ഡിപിഐക്ക് ഒരു സീറ്റും ലഭിച്ചു.
ബിജെപിക്ക് ഉപതെരഞ്ഞെടുപ്പില്‍ ഒരിടത്തും വിജയിക്കാനായില്ല. ഈ വര്‍ഷം തദ്ദേശഭരണ പൊതു തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കുന്നതിനാല്‍ ഇനി ഉപതെരഞ്ഞെടുപ്പുണ്ടാകാനിടയില്ല. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശ്രീവരാഹം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ വെറും 12 വോട്ടിന് തോല്‍പ്പിച്ചാണ് എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തിയത്. 2020ലെ തെരഞ്ഞെടുപ്പിനെക്കാള്‍ 89 വോട്ടുകള്‍ ബിജെപി അധികം നേടി. ഇവിടെ എല്‍ഡിഎഫിന് 101 വോട്ടുകള്‍ കുറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വെറും 277 വോട്ട് മാത്രമാണ് ലഭിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ 408ല്‍ നിന്നാണ് യുഡിഎഫ് ഇവിടെ നിരാശാജനകമായ ദയനീയ പ്രകടനവുമായി മൂന്നാമതെത്തിയത്. മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ 13-ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ്, എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്തു. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച അംഗം എല്‍ഡിഎഫിലേക്ക് കൂറുമാറിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗത്തെ അയോഗ്യയാക്കിയിരുന്നു. അതിനാലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
വിശദമായ ഫലം
ജില്ല | തദ്ദേശ സ്ഥാപനം | വാര്‍ഡ് | സ്ഥാനാര്‍ഥിയുടെ പേര് | മുന്നണി |
തിരുവനന്തപുരം | കോര്‍പറേഷന്‍ | ശ്രീവരാഹം | വി ഹരികുമാര്‍ | എല്‍ഡിഎഫ് |
തിരുവനന്തപുരം | കരകുളം ഗ്രാമപഞ്ചായത്ത് | കൊച്ചുപള്ളി | സേവ്യര്‍ ജെറോണ്‍ | യുഡിഎഫ് |
തിരുവനന്തപുരം | പൂവച്ചല്‍ ഗ്രാമപഞ്ചായത്ത് | പുളിങ്കോട് | സെയ്‌ദ് സബര്‍മതി | എല്‍ഡിഎഫ് |
തിരുവനന്തപുരം | പാങ്ങോട് ഗ്രാമപഞ്ചായത്ത് | പുലിപ്പാറ | മുജീബ് പുലിപ്പാറ | എസ്ഡിപിഐ |
കൊല്ലം | കൊട്ടാരക്കര മുനിസിപ്പാലിറ്റി | കല്ലുവാതുക്കല്‍ | മഞ്ജു സാം | എല്‍ഡിഎഫ് |
കൊല്ലം | അഞ്ചല്‍ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് | അഞ്ചല്‍ | മുഹമ്മദ് ഷെറിന്‍ | യുഡിഎഫ് |
കൊല്ലം | കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് | കൊട്ടറ | വത്സമ്മ എ | എല്‍ഡിഎഫ് |
കൊല്ലം | കുലശേഖരപുരം ഗ്രാമപഞ്ചായത്ത് | കൊച്ചുമാമൂട് | പി സുരജാ ശിശുപാലന് | എല്‍ഡിഎഫ് |
കൊല്ലം | ക്ലാപ്പന | പ്രയാര്‍ തെക്ക് ബി | ജയാദേവി | എല്‍ഡിഎഫ് |
കൊല്ലം | ഇടമുളയ്ക്കൽ | പടിഞ്ഞാറ്റിന്‍കര | ഷീജ ദിലീപ് | യുഡിഎഫ് |
പത്തനംതിട്ട | പത്തനംതിട്ട മുനിസിപ്പാലിറ്റി | കുമ്പഴ നോര്‍ത്ത് | ബിജിമോള്‍ | എല്‍ഡിഎഫ് |
പത്തനംതിട്ട | അയിരൂര്‍ ഗ്രാമപഞ്ചായത്ത് | തടിയൂര്‍ | പ്രീത ബി നായര്‍ | എല്‍ഡിഎഫ് |
പത്തനംതിട്ട | പുറമറ്റം ഗ്രാമപഞ്ചായത്ത് | ഗ്യാലക്സി നഗര്‍ | ശോഭിക ഗോപി | എല്‍ഡിഎഫ് |
ആലപ്പുഴ | കാവാലം ഗ്രാമപഞ്ചായത്ത് | പാലോടം വാര്‍ഡ് | മംഗളാനന്ദന്‍ | എല്‍ഡിഎഫ് |
ആലപ്പുഴ | മുട്ടാര്‍ ഗ്രാമപഞ്ചായത്ത് | മിത്രക്കരി ഈസ്റ്റ് | ബിന്‍സി | യുഡിഎഫ് |
കോട്ടയം | രാമപുരം ഗ്രാമപഞ്ചായത്ത് | ജി വി സ്കൂള്‍ | രജിത ടി ആര് | യുഡിഎഫ് |
ഇടുക്കി | വാത്തിക്കുടി ഗ്രാമപഞ്ചായത്ത് | ദൈവംമേട് | ബിനു | എല്‍ഡിഎഫ് |
എറണാകുളം | മൂവാറ്റുപുഴ മുനിസിപ്പാലിറ്റി | ഈസ്റ്റ് ഹൈസ്‌കൂള്‍ | മേരിക്കുട്ടി ചാക്കോ | യുഡിഎഫ് |
എറണാകുളം | അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് | മേലെ തെക്ക് | എന്‍ എം നൗഷാദ് | യുഡിഎഫ് |
എറണാകുളം | പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് | പനങ്കര | അമല്‍രാജ് | എല്‍ഡിഎഫ് |
എറണാകുളം | പായിപ്ര ഗ്രാമപഞ്ചായത്ത് | നിരപ്പ് | സുജാത ജോണ്‍ | യുഡിഎഫ് |
തൃശൂര്‍ | ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് | മാന്തോപ്പ് | ഷഹര്ബാന് | എല്‍ഡിഎഫ് |
പാലക്കാട് | മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് | കീഴ്‌പാടം | പ്രശോഭ് കെ ബി | എല്‍ഡിഎഫ് |
മലപ്പുറം | കരുളായി ഗ്രാമപഞ്ചായത്ത് | ചക്കിട്ടാമല | വിപിന്‍ കെ | യുഡിഎഫ് |
മലപ്പുറം | തിരുനാവായ ഗ്രാമപഞ്ചായത്ത് | എടക്കുളം ഈസ്റ്റ് | അബ്‌ദുള്‍ ജബ്ബാര്‍ ഉണ്ണിയാലുക്കല്‍ | യുഡിഎഫ് |
കോഴിക്കോട് | പുറമേരി ഗ്രാമപഞ്ചായത്ത് | കുഞ്ഞല്ലൂര്‍ | അജയന് | യുഡിഎഫ് |
കണ്ണൂര്‍ | പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്ത് | താഴെ ചമ്പാട് | ശരണ്യ സുരേന്ദ്രന് | എല്‍ഡിഎഫ് |
കാസര്‍കോട് | കോടോം ബേലൂര്‍ ഗ്രാമപഞ്ചായത്ത് | അയറോട്ട് | സൂര്യ ഗോപാലന് | എല്‍ഡിഎഫ് |
കാസര്‍കോട് | മടിക്കൈ ഗ്രാമപഞ്ചായത്ത് | കോലിക്കുന്ന് | ഒ നിഷ | എല്‍ഡിഎഫ് |
കാസര്‍കോട് | കയ്യൂര്‍-ചീമേനി | പള്ളിപ്പാറ | കെ സുകുമാരന്‍ | എല്‍ഡിഎഫ് |