ആലപ്പുഴ: നാട്ടിലിപ്പോള്‍ ആഞ്ഞിലി ചക്കയാണ് താരം. ആലപ്പുഴയുടെ വഴിയോരങ്ങളിൽ വിപണത്തിനായി ആഞ്ഞിലി ചക്കകൾ ഒരുക്കിവച്ചിരിക്കുന്നത് ഒരു കാഴ്‌ച തന്നെയാണ്. ആർട്ടോകാർപസ് ഹിർസ്യൂട്ടസ് എന്ന ശാസ്ത്രീയ നാമമുള്ള ആഞ്ഞിലി ചക്ക കേരളത്തിലും സമീപ സംസ്ഥാനങ്ങളിലും പല പേരുകളിലാണ് അറിയപ്പെടുന്നത്.
പുതുതലമുറയ്ക്ക് നഷ്ട്ടപ്പെട്ട രുചിയാണ് ഇപ്പോള്‍ വിലകൊടുത്തു വാങ്ങാന്‍ വഴിയരികിൽ ഒരുക്കിയിരിക്കുന്നത്. അതേസമയം പുതുതലമുറ പണം കൊടുത്ത് ആഞ്ഞിലി ചക്ക വാങ്ങുന്നത് പഴയ തലമുറയ്ക്ക് കൗതുക കാഴ്‌ചയാണ്. കിലോഗ്രാമിന് ഇരുന്നൂറ് മുതൽ മുകളിലേയ്ക്കാണ് ആഞ്ഞിലി ചക്കയുടെ വില. ആലപ്പുഴയുടെ സമീപ ജില്ലകളിൽ നിന്നാണ് ആഞ്ഞിലി ചക്കകൾ എത്തുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വിശാലമായ തൊടിയും പറമ്പുകളും കളിസ്ഥലങ്ങളും വികസനത്തിന്‍റെ ഭാഗമായി നഷ്ട്ടമായതോടെയാണ് ഇവിടെയൊക്കെ ധാരാളമായി കണ്ടിരുന്ന ആഞ്ഞിലി പ്ലാവുകള്‍ ഇപ്പോള്‍ കാണാതായത്. പുതുരുചികളുടെ കുത്തൊഴുക്കിൽ നാട്ടിന്‍ പുറങ്ങളിലെ ആരോഗ്യ സമൃദ്ധമായ പല രുചികളും പുതുതമുറയ്‌ക്കൊപ്പം പഴയ തലമുറയ്ക്കും നഷ്‌ടമായി.
ഇറക്കുമതി ചെയ്യപ്പെട്ട പഴങ്ങൾ വിപണി കയ്യടക്കുന്നതിനിടയിലാണ് പണ്ട് നാട്ടിൻ പുറങ്ങളിൽ സുലഭമായി കിട്ടിയിരുന്ന, കുട്ടികള്‍ക്ക് ഇഷ്ട്ടപ്പെട്ട വിഭവമായിരുന്ന ആഞ്ഞിലി ചക്ക വിപണനത്തിയായി എത്തുന്നത്.
Also Read: വേനൽ ചൂടിൽ ഉള്ളം തണുപ്പിക്കാം; എളുപ്പത്തിൽ തയ്യാറാക്കാം കിടിലൻ ഡ്രാഗൺ ഫ്രൂട്ട് ഷേക്ക്