നാഗ്‌പൂര്‍: രഞ്ജി ട്രോഫി ഫൈനലിൽ കേരളം നാളെ വിദര്‍ഭയെ നേരിടും. രാവിലെ 9.30 മുതല്‍ നാഗ്‌പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. സീസണിൽ ഇരുടീമുകളും മികച്ച പ്രകടനം കാഴ്‌ച വച്ചതിനാൽ, കിരീടപ്പോരാട്ടം വാശിയേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. മത്സരം ജിയോഹോട്ട്സ്റ്റാർ ആപ്പിലും വെബ്‌സൈറ്റിലും തത്സമയം സംപ്രേഷണം ചെയ്യും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
A special moment for Kerala 👌
— BCCI Domestic (@BCCIdomestic) February 21, 2025
They have qualified for the final for the first time in the #RanjiTrophy 👏
It's Vidarbha vs Kerala in the final showdown 🔥
Scorecard ▶️ https://t.co/kisimA9o9w#RanjiTrophy | @IDFCFIRSTBank | #GUJvKER | #SF1 pic.twitter.com/VCasFTzbB7
രഞ്ജി ട്രോഫിയുടെ ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ പ്രവേശിക്കുന്ന സച്ചിൻ ബേബി നയിക്കുന്ന കേരള ടീം ആദ്യ കിരീടം നേടാനുള്ള ശ്രമത്തിലാണ്. അതേസമയം അക്ഷയ് വാദ്കറുടെ നേതൃത്വത്തിലുള്ള വിദർഭ 2024 ലെ ഫൈനലിലെ വീഴ്‌ചയില്‍ നിന്ന് പടികയറി ഇത്തവണ ജേതാക്കളാകാനുള്ള ലക്ഷ്യത്തിലാണ്.
ആവേശകരമായ സെമിഫൈനല്‍ മത്സരത്തില്‍ ഗുജറാത്തിനെ മറികടന്ന് രണ്ട് റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയാണ് കേരളം രഞ്ജിഫൈനലിൽ പ്രവേശിച്ചത്. അതേസമയം, 2017-18, 2018-19 സീസണുകളിൽ കിരീടം നേടിയതിന് ശേഷം നാലാം തവണയും രഞ്ജി ഫൈനലിൽ പ്രവേശിച്ച വിദർഭ, സെമി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈയെ 80 റൺസിന് തകര്‍ത്താണ് ഫൈനലിലേക്ക് യോഗ്യത നേടിയത്.
രഞ്ജി ട്രോഫി- വിദർഭ, കേരള ടീമുകളുടെ സ്ക്വാഡ്
കേരളം: സച്ചിൻ ബേബി (ക്യാപ്റ്റൻ), രോഹൻ എസ്. കുന്നുമ്മൽ, ബാബ അപരാജിത്, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീൻ, അക്ഷയ് ചന്ദ്രൻ, ഷോൺ റോഡ്ജർ, ജലജ് സക്സേന, സൽമാൻ നിസാർ, ആദിത്യ സർവാതെ, ബേസിൽ തമ്പി, എം.ഡി. നിധീഷ്, എൻ.പി. ബേസിൽ, എൻ.എം. ഷറഫുദ്ദീൻ, ഇ.എം. ശ്രീഹരി.
9⃣ matches
— BCCI Domestic (@BCCIdomestic) February 25, 2025
8⃣ wins
1⃣ draw (With first innings lead)
Vidarbha have been dominant this season, showcasing top-class cricket 💪
Here's how they reached their 4⃣th #RanjiTrophy Final 👌👌#RoadToFinal pic.twitter.com/gthX0eq9KQ
വിദർഭ: അക്ഷയ് വാദ്കർ (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), അഥർവ തയാഡെ, അമൻ മൊഖാഡെ, യാഷ് റാത്തോഡ്, ഹർഷ് ദുബെ, അക്ഷയ് കർണേവാർ, യാഷ് കദം, അക്ഷയ് വഖാരെ, ആദിത്യ താക്കറെ, ശുഭം കാപ്സെ, നാചികേത് ഭൂട്ടെ, സിദ്ധേഷ് വാത്ത് (വിക്കറ്റ് കീപ്പർ), യാഷ് താക്കൂർ, ഡാനിഷ് മാലേവർ, പാർത്ത് രേഖഡെ, കരുൺ നായർ, ധ്രുവ് ഷോറെ.