പത്തനംതിട്ട: റാന്നിയില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന ലോഡിങ് തൊഴിലാളി മരിച്ചു. പെരുനാട് വയറൻമരുതി സ്വദേശി റെജി കുമാറാണ് (58) മരിച്ചത്. ഇന്നലെ (ഫെബ്രുവരി 24) വൈകുന്നേരമാണ് റെജി കുമാറിന് കടന്നല്‍ കുത്തേറ്റത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പെരുനാട്ടിലെ വനമേഖലയോട് ചേർന്ന പ്രദേശത്ത് ലോറിയില്‍ തടി കയറ്റുന്നതിനിടെയാണ് കടന്നല്‍ കൂട്ടം ഇളകി റെജി കുമാറിനെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ റെജി കുമാറിനെ, ഒപ്പമുണ്ടായിരുന്നവർ ഉടൻ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ റെജി കുമാര്‍ മരിക്കുകയായിരുന്നു.
Also Read: വീട്ടിലേക്ക് ഓടിക്കയറി കാട്ടുപന്നി; യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്- സിസിടിവി ദൃശ്യം