സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു. റെക്കോര്‍ഡ് വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നും ഇന്നലെയുമായി 240 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 64,600 രൂപയായി. ഇന്നത്തെ വിലയില്‍ പണികൂലി ഏറ്റവും കുറഞ്ഞ ആഭരണം വാങ്ങണമെങ്കില്‍ പവന് 70,000 രൂപയ്‌ക്ക് മുകളില്‍ വില നല്‍കണം. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില 8055 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വില 6625 രൂപയാണ്.
ഈ മാസം ആദ്യം ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 61960 രൂപയായിരുന്നു. ഫെബ്രുവരി 2ന് മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഫെബ്രുവരി 3ന് 320 രൂപയായി കുറഞ്ഞ് 61,640 രൂപയിലെത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ദിനം പ്രതി വില വര്‍ധിക്കുകയായിരുന്നു. ഇതിനിടെ മൂന്ന് ദിവസങ്ങളില്‍ മാത്രമാണ് വിലയില്‍ കുറവുണ്ടായിട്ടുള്ളത്.
ഫെബ്രുവരിയിലെ സ്വര്‍ണ വില വിവരം:
തീയതി | കുറഞ്ഞത്/കൂടിയത് | വില |
ഫെബ്രുവരി 1 | 120 വര്‍ധിച്ചു | 61,960 |
ഫെബ്രുവരി 2 | മാറ്റമില്ല | 61,960 |
ഫെബ്രുവരി 3 | 320 കുറഞ്ഞു | 61,640 |
ഫെബ്രുവരി 4 | 840 വര്‍ധിച്ചു | 62,480 |
ഫെബ്രുവരി 5 | 760 വര്‍ധിച്ചു | 63,240 |
ഫെബ്രുവരി 6 | 200 വര്‍ധിച്ചു | 63,440 |
ഫെബ്രുവരി 7 | മാറ്റമില്ല | 63,440 |
ഫെബ്രുവരി 8 | 120 വര്‍ധിച്ചു | 63,560 |
ഫെബ്രുവരി 9 | മാറ്റമില്ല | 63,560 |
ഫെബ്രുവരി 10 | 280 വര്‍ധിച്ചു | 63,840 |
ഫെബ്രുവരി 11 | 640 വര്‍ധിച്ചു | 64,480 |
ഫെബ്രുവരി 12 | 400 കുറഞ്ഞു | 64,080 |
ഫെബ്രുവരി 13 | 320 വര്‍ധിച്ചു | 63,840 |
ഫെബ്രുവരി 14 | 80 വര്‍ധിച്ചു | 63,920 |
ഫെബ്രുവരി 15 | 800 കുറഞ്ഞു | 63,120 |
ഫെബ്രുവരി 16 | മാറ്റമില്ല | 63,120 |
ഫെബ്രുവരി 17 | 400 ഉയര്‍ന്നു | 63,520 |
ഫെബ്രുവരി 18 | 240 ഉയര്‍ന്നു | 63,760 |
ഫെബ്രുവരി 19 | 520 ഉയര്‍ന്നു | 64280 |
ഫെബ്രുവരി 20 | 280 ഉയര്‍ന്നു | 64560 |
ഫെബ്രുവരി 21 | 360 ഉയര്‍ന്നു | 64200 |
ഫെബ്രുവരി 22 | 150 ഉയര്‍ന്നു | 64360 |
ഫെബ്രുവരി 23 | മാറ്റമില്ല | 64360 |
ഫെബ്രുവരി 24 | 80 രൂപ ഉയര്‍ന്നു | 64400 |
ഫെബ്രുവരി 25 | 160 ഉയര്‍ന്നു | 64600 |