കോട്ടയം/കാസർകോട് : തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ രാമപുരം പഞ്ചായത്ത് ഏഴാച്ചേരി ജിവി വാർഡ് യുഡിഎഫ് നിലനിർത്തി. യുഡിഎഫിൻ്റെ ടിആർ രജിത 235 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 581 വോട്ടുകളാണ് ആകെ നേടിയത്.

എൻഡിഎ സ്ഥാനാർഥി അശ്വതി കെആർ 346 വോട്ടുകള്‍ നേടി. എൽഡിഎഫിലെ മോളി ജോഷിക്ക് 335 വോട്ടും ലഭിച്ചു. എൽഡിഎഫ് പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന ഷൈനി സന്തോഷ് കൂറുമാറിയതിനെ തുടർന്ന് ഇലക്ഷൻ കമ്മിഷൻ അയോഗ്യയാക്കിയിരുന്നു. ഇതേ തുടർന്നാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം കാസർകോട് തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ മൂന്നിടത്തും എൽഡിഎഫിന് വിജയം. കോടോം ബേളൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാർഥി സൂര്യാഗോപാലൻ വിജയിച്ചു. 100 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയം. പോൾ ചെയ്‌ത 924 വോട്ടിൽ 512 വോട്ട് സൂര്യ ഗോപാലന് ലഭിച്ചപ്പോൾ യുഡിഎഫ് സ്ഥാനാര്‍ഥി സുനു രാജേഷിന് ലഭിച്ചത് 412 വോട്ടാണ്.
മടിക്കൈ പഞ്ചായത്തിലെ എട്ടാം വാർഡ് കോളിക്കുന്നിൽ സിപിഎം സ്ഥാനാർഥി ഒ ഉഷയും കയ്യൂർ ചീമേനി പഞ്ചായത്തിലെ ഏഴാം വാർഡ് പള്ളിപ്പാറയിൽ സിപിഎമ്മിലെ കെ സുകുമാരനും എതിരില്ലാതെ വിജയിച്ചു.