കൊല്ലം : കടയ്‌ക്കലിൽ കുപ്രസിദ്ധ മോഷ്‌ടാവ് ഫാന്‍റം പൈലി എന്നറിയപ്പെടുന്ന ഷാജിയും കൂട്ടാളി സെയ്‌ദാലിയും പിടിയിൽ. കൊച്ചാറ്റുപുറത്ത് കൃഷ്‌ണാസിൽ മോഷണം നടത്തി മടങ്ങുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. വീടിന്‍റെ ഡോർ പൊളിച്ച് മോഷണം നടത്തുന്നതിനിടെ ശബ്‌ദം കേട്ട് അയൽവാസി നോക്കുമ്പോഴാണ് മോഷ്‌ടാക്കളെ കാണുന്നത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്. മതിൽ ചാടുന്നതിനിടയിൽ താഴെ വീണ് ഫാന്‍റം പൈലിയുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. ബൈക്കിലെത്തിയ സംഘം വീടിന്‍റെ മുൻ വശത്തെ വാതിൽ പൊളിച്ചാണ് വീടിനകത്ത് കയറിയത്. 23,000 രൂപയും ആഭരണങ്ങളും വീട്ടുസാധനങ്ങളും ഉൾപ്പെടെയാണ് സംഘം കവർന്നത്.
നിലവിൽ ഷാജി 40ലധികം മോഷണ കേസിലെ പ്രതിയാണ്. സെയ്‌ദാലിക്ക് രണ്ട് കേസുകളാണ് നിലവിലുളളത്. മൂന്ന് ദിവസം മുമ്പാണ് നാല് വർഷത്തെ ശിക്ഷ കഴിഞ്ഞ് ഫാന്‍റം പൈലി എന്ന ഷാജി ശിക്ഷ കഴിഞ്ഞ് തിരുവനന്തപുരം സെട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്. തുടർന്നാണ് സുഹൃത്തായ സെയ്‌ദാലിയേയും കൂട്ടി ബൈക്കിൽ കടയ്ക്കലെത്തി മോഷണം നടത്തുന്നത്. മോഷണം നടക്കുന്ന സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പട്ടാപകൽ ഉൾപ്പെടെ വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി.
Also Read: വീട്ടമ്മയെ ആക്രമിച്ച് മാല മോഷണം; പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച് നാട്ടുകാർ