ETV Bharat / bharat

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്: ഇന്ത്യാ സഖ്യത്തിലെ ഒരു കക്ഷിയും എഎപിക്ക് ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് - NO INDIA BLOC PARTY SUPPORT AAP

കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമല്ലെന്നൊരു ധാരണ പരത്താന്‍ കെജ്‌രിവാള്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ്.

Devendar yadav  congress  Aravind kejriwal  sandeep dixit
Delhi Congress President devendar yadav (ANI)
author img

By ETV Bharat Kerala Team

Published : Jan 10, 2025, 9:40 PM IST

ന്യൂഡല്‍ഹി: വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാര്‍ട്ടിയെ ഇന്ത്യാ സഖ്യം പിന്തുണയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവേന്ദര്‍ യാദവ്. ഇതുവരെ ഇന്ത്യാ സഖ്യത്തിലെ ഒരു കക്ഷിയും ഔദ്യോഗികമായി എഎപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എഎപി ഭരണകൂടത്തോട് വര്‍ധിച്ച് വരുന്ന ജനവിരുദ്ധത കോണ്‍ഗ്രസിന് മേല്‍ കെട്ടിവയ്ക്കാനുള്ള എഎപി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിന്‍റെ ശ്രമങ്ങളെയും അദ്ദേഹം അപലപിച്ചു. എഎപിയില്‍ നിന്നൊരു മാറ്റം ഡല്‍ഹി ജനത ആഗ്രഹിക്കുന്നുവെന്ന കാര്യം കെജ്‌രിവാള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിന് വേണ്ടതെല്ലാം അദ്ദേഹം ചെയ്‌തിട്ടുണ്ട്. കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമല്ലെന്നൊരു ധാരണ പരത്താന്‍ കെജ്‌രിവാള്‍ ശ്രമിക്കുന്നു. അതിലൂടെ നേട്ടമുണ്ടാക്കാനാണ് അദ്ദേഹത്തിന്‍റെ ശ്രമമെന്നും യാദവ് ആരോപിച്ചു.

നേരത്തെ, ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് എഎപിയും ബിജെപിയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലാണെന്നും ഇന്ത്യാ സഖ്യത്തിന്‍റെ തെരഞ്ഞെടുപ്പല്ലെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു. തങ്ങളെ പിന്തുണയ്ക്കുന്ന എല്ലാ കക്ഷികള്‍ക്കും നന്ദി അറിയിക്കുന്നുവെന്നും കെജ്‌രിവാള്‍ വ്യക്തമാക്കിയിരുന്നു. മമത ബാനര്‍ജി തങ്ങളെ പിന്തുണയ്ക്കുന്നു, അഖിലേഷ് യാദവും പിന്തുണയ്ക്കുന്നു, ഉദ്ധവ് താക്കറെയുടെ പാര്‍ട്ടിയും തങ്ങളെ പിന്തുണയ്ക്കുന്നുവെന്നാണ് മാധ്യമങ്ങളിലൂടെ താന്‍ മനസിലാക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എഎപിയും ബിജെപിയും കോണ്‍ഗ്രസും ഡല്‍ഹിയില്‍ നേരിട്ട് ഏറ്റുമുട്ടുകയാണ്. എഎപി എപ്പോഴും കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് കെജ്‌രിവാള്‍ പറഞ്ഞിട്ടുണ്ടെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.

2012-13 കാലത്ത് ബിജെപിക്കെതിരെ കെജ്‌രിവാള്‍ എന്തെങ്കിലും പറഞ്ഞതായി താന്‍ ഓര്‍ക്കുന്നില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ അപ്രസക്തമാക്കിയത് എഎപിയാണ്. എല്ലാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുക എന്നതാണ് എഎപിയുടെ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിക്ക് പുറത്ത് ഏതെങ്കിലും സാധാരണക്കാരോട് നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ എഎപി മത്സരിക്കുന്നത് കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനാണെന്ന് അവര്‍ പറയും.

നിങ്ങള്‍ക്ക് ബിജെപിയും ആര്‍എസ്‌എസും അത്രമാത്രം വര്‍ജ്യമാണെങ്കില്‍ എന്തിനാണ് ആര്‍എസ്എസിന് കത്തെഴുതിയതെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് ചോദിച്ചു. കോണ്‍ഗ്രസ് ഒരിക്കലും ഇത്തരം കത്തുകള്‍ എഴുതിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത മാസം അഞ്ചിന് ഒറ്റഘട്ടമായാണ് ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്. ഫെബ്രുവരി എട്ടിന് വോട്ടെണ്ണും. ഈ മാസം പതിനേഴിനാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ജനുവരി പതിനെട്ടിന് പത്രികകളുടെ സൂക്ഷ്‌മ പരിശോധന നടക്കും. ഈ മാസം 20വരെ നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാം.

പതിനഞ്ച് വര്‍ഷം തുടര്‍ച്ചയായി ഡല്‍ഹിയില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസിന് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലാണ് എഎപിയില്‍ നിന്ന് ശക്തമായ തിരിച്ചടി നേരിട്ടത്. ഒരൊറ്റ സീറ്റുപോലും ജയിക്കാന്‍ കോണ്‍ഗ്രസിനായിട്ടില്ല. 2020 നിയമസഭ തെരഞ്ഞെടുപ്പില്‍ 70ല്‍ 62 സീറ്റുകളിലും എഎപി സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ചപ്പോള്‍ എട്ട് സീറ്റുകള്‍ ബിജെപി സ്വന്തമാക്കി.

Also Read: 'വലിയ വോട്ട് അട്ടിമറിക്ക് കളമൊരുങ്ങുന്നു'; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ബിജെപിക്ക് കീഴടങ്ങിയെന്ന് അരവിന്ദ് കെജ്‌രിവാള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.