ന്യൂയോര്‍ക്ക്: ലയണല്‍ മെസിയുടെ ഇന്‍റര്‍ മിയാമിയുടെ പരിശീലകനാകാന്‍ മുന്‍ പ്രതിരോധ താരവും അര്‍ജന്‍റീന അണ്ടര്‍ 20 ടീം പരിശീലകനുമായ ഹാവിയര്‍ മഷറാനോ എത്തുന്നു. വ്യക്തിഗത കാരണങ്ങളാൽ ഒന്നര വർഷത്തിന് ശേഷം ക്ലബ്ബിൽ നിന്ന് പുറത്തുപോകുന്ന അര്‍ജന്‍റീനക്കാരനായ മുന്‍ പരിശീലകന്‍ ജെറാര്‍ഡോ മാര്‍ട്ടിനോയുടെ പകരക്കാരനായാണ് താരം വരുന്നത്. പരിശീലകനും ടീമും തമ്മില്‍ 2028 വരേ കരാര്‍ ഒപ്പിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
അര്‍ജന്‍റീനയിലും ബാഴ്‌സലോണയിലും മെസിയും മഷറാനോയും ഒരുമിച്ച് കളിച്ചിട്ടുണ്ട്. ബാഴ്‌സയില്‍ എട്ട് സീസണുകളിലാണ് ഇരുവരും ഒന്നിച്ചത്. ഇനി ഇന്‍റര്‍മിയാമിയിലെ മെസിയുടെ കളി മഷറാനോ നിര്‍ണയിക്കും. ഒപ്പം മുന്‍ ബാഴ്‌സലോണ താരങ്ങളായ സുവാരസ്, ബുസ്‌കറ്റ്‌സ് എന്നിവരും മഷറാനോക്കൊപ്പം വീണ്ടും ഒന്നിക്കും. താരം 2004, 2008 ഒളിമ്പിക്‌സുകളിൽ സ്വർണം നേടിയ അർജന്‍റീന ടീമിലെ മുന്നണിപ്പോരാളിയായിരുന്നു മഷറാനോ.
Javier Mascherano is set to join Inter Miami as the new head coach, per multiple reports.
— B/R Football (@brfootball) November 22, 2024
Another former teammate reunited with Messi 🧉 pic.twitter.com/3rlUBcxz2c
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ലിവർപൂളിനും വെസ്റ്റ്ഹാമിനും വേണ്ടി കളിച്ചിട്ടുള്ള മഷറാനോ. 2024ല്‍ ഓഗസ്റ്റിൽ നടന്ന പാരീസ് ഒളിമ്പിക്‌സിൽ അർജന്‍റീനയെ U23 ഫുട്ബോൾ മത്സരത്തിന്‍റെ ക്വാർട്ടർ ഫൈനലിലേക്ക് നയിച്ചു.ദേശീയ ടീമിനായും ക്ലബിനായും കളിക്കുന്ന കാലത്ത് തന്‍റെ തലമുറയിലെ മികച്ച പ്രതിരോധ താരമായാണ് മഷറാനോയെ വിലയിരുത്തുന്നത്.
Breaking: Javier Mascherano is set to become the new head coach of Inter Miami in the upcoming days as the two parties finalize contract negotiations, sources have confirmed to ESPN. pic.twitter.com/VilOaK2oo7
— ESPN FC (@ESPNFC) November 22, 2024
നിലവില്‍ ലോകകപ്പ് യോഗ്യത മത്സരങ്ങളിലാണ് മെസി. ഏറെ നാളുകൾ മോശം പ്രകടനമായിരുന്നു അർജന്‍റീന നടത്തിയിരുന്നത്. എന്നാൽ പെറുവിനെതിരെ നടന്ന അവസാന കളിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ടീം വിജയിച്ചു. മെസിയുടെ അസിസ്റ്റില്‍ യുവ താരം ലൗട്ടാരോ മാര്‍ട്ടിനസാണ് അര്‍ജന്‍റീനയുടെ വിജയഗോള്‍ സ്വന്തമാക്കിയത്.
🚨 Javier Mascherano will be the new coach of Inter Miami 🇦🇷🦩
— LiveScore (@livescore) November 22, 2024
(@CLMerlo) pic.twitter.com/ABAsPR0j38
Also Read: മുഷ്‌താഖ് അലി ട്രോഫിയിൽ തകർത്തടിച്ച് തിലക് വർമ, ടി20യിൽ മൂന്നാം സെഞ്ചുറി, ലോക റെക്കോഡ്