പൊതുസ്ഥലത്തെ ഭക്ഷണശാലയുടെ മുന്നില്‍ നിന്ന് അസഭ്യം പറയുന്ന നടന്‍ വിനായകന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഇപ്പോള്‍ താരത്തിന്‍റെ ഗോവയില്‍ നിന്നുള്ള വിഡിയോ ആണ് വൈറലാവുന്നത്. ചെറിയ ഒരു കടയുടെ മുന്നില്‍ നിന്ന് അസഭ്യം പറയുന്ന വിനായകനെ വീഡിയോയില്‍ കാണാം. ആരോ പകര്‍ത്തിയ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
വെള്ള ടീ ഷര്‍ട്ടും നിക്കറും ധരിച്ചാണ് വിനായകന്‍ നില്‍ക്കുന്നത്. കൈ പിന്നില്‍ കെട്ടി നിന്ന് രൂക്ഷമായി പ്രതികരിക്കുകയാണ് താരം. ഇംഗ്ലീഷിലാണ് താരം അസഭ്യം പറയുന്നത്. ഇത് കേട്ട് ചുറ്റും ആളുകള്‍ നോക്കി നില്‍ക്കുന്നതും കാണാം.
അതേസമയം ഷൂട്ടിംഗ് ആണോ എന്ന് ചോദിച്ച് നിരവധി പേര്‍ കമന്‍റിട്ടിട്ടുണ്ടെങ്കിലും അല്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കടയുടെ മുന്നില്‍ നിന്ന് അസഭ്യം പറയാനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല. ദൃശ്യങ്ങള്‍ വൈറലായതോടെ നിരവധി പേരാണ് വിനായകനെ വിമര്‍ശിച്ച് രംഗത്ത് എത്തിയത്.
'ജയിലര്‍' സിനിമയിലെ വില്ലന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ എന്ന കാപ്ഷനിലാണ് വിഡിയോ പ്രചരിക്കുന്നത്. ഇതിനു മുന്‍പ് ഗോവയിലേക്കുള്ള യാത്രയ്ക്കിടെ വിമാനജീവനക്കാരോട് മോശമായി പെരുമാറിയതിന് വിനായകനെ അറസറ്റ് ചെയ്‌തിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന സിനിമയിലാണ് ഇപ്പോള്‍ വിനായകന്‍ അഭിയനിക്കുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്.
ചിത്രത്തില്‍ മമ്മൂട്ടി പ്രതിനായക വേഷത്തിലാണ് എത്തുന്നതെന്നാണ് സൂചന. ഇതേസമയം മമ്മൂട്ടി-വിനായകന്‍ കോമ്പോ വലിയൊരു പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. ഈ സിനിമ വിതരണത്തിന് എത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍റെ വേഫറര്‍ ഫിലിംസാണ്.
#Jailer villain #Vinayakan in real life.
— Manobala Vijayabalan (@ManobalaV) November 23, 2024
📍Goa pic.twitter.com/gLREAjPxnw
ഫൈസൽ അലി ഛായാഗ്രഹണവും പ്രവീണ്‍ പ്രഭാകര്‍ ചിത്രസംയോജനം നിര്‍വ്വഹിക്കും. ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍: ബോസ്, മേക്കപ്പ്: അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം: അഭിജിത്ത് സി, സ്‌റ്റിൽസ്: നിദാദ്, പബ്ലിസിറ്റി ഡിസൈൻസ്: ആൻ്റണി സ്റ്റീഫൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്‌ണു സുഗതൻ,ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്‌ണര്‍: ട്രൂത് ഗ്ലോബൽ ഫിലിംസ്.
Also Read:ഒരു മണിക്കൂര്‍ തരും, അതിനുള്ളില്‍ പിന്‍വലിക്കണം; മുന്നറിയിപ്പുമായി എ ആര്‍ റഹ്മാന്‍