കൊൽക്കത്ത: കൊൽക്കത്ത നഗരത്തിന്‍റെ പഴമയ്ക്ക് മാറ്റ് കൂട്ടിയിരുന്ന മഞ്ഞ ടാക്‌സികള്‍ക്ക് അവസാനമാകുന്നു. മലിനീകരണ പ്രശ്‌നം നിലവിലുള്ളതിനാല്‍ ഹിന്ദുസ്ഥാന്‍ അംബാസഡര്‍ കാറുകള്‍ നിരത്തില്‍ നിന്ന് ഒഴിവാക്കുകയാണ് നിലവില്‍. കൊല്‍ക്കത്തയിലെ മലിനീകരണ പ്രശ്‌നം കുറയ്ക്കുന്നതിന്‍റെ ഭാഗമായി മൂന്ന് വർഷത്തിനുള്ളിൽ റോഡുകളിൽ നിന്ന് ഇവ പൂർണ്ണമായും ഒഴിവാക്കണമെന്നാണ് കോടതി ഉത്തരവ്.
കൊൽക്കത്തയ്ക്ക് പുറത്ത് വളരെ അപൂർവമായി മാത്രമേ മഞ്ഞ നിറത്തിലുള്ള ഹിന്ദുസ്ഥാൻ അംബാസഡര്‍ കാറുകള്‍ കാണപ്പെടുന്നുള്ളൂ. 1950കളിൽ അസംബ്ലി ലൈനിൽ നിന്ന് ആദ്യമായി ഇറങ്ങിയ, ഇതുവരെ കുറഞ്ഞ മാറ്റങ്ങള്‍ മാത്രം വരുത്തിയ, മഞ്ഞ നിറത്തിലുള്ള ഹിന്ദുസ്ഥാൻ അംബാസഡർ കാറുകള്‍ ഒരുകാലത്ത് ഇന്ത്യന്‍ തെരുവുകൾ ഭരിച്ചിരുന്നതാണ്. കൊല്‍ക്കത്തയുടെ അടയാളം തന്നെയായിരുന്നു മഞ്ഞ ടാക്‌സികള്‍.
എന്നാൽ ഇവയുടെ എണ്ണം ഇന്ന് നന്നേ കുറഞ്ഞിട്ടുണ്ട്. ബംഗാൾ ടാക്‌സി അസോസിയേഷന്‍റെ കണക്കുകൾ പ്രകാരം, ഈ വർഷം തുടക്കം മുതല്‍ ഏകദേശം 2,500 അംബാസഡർ ടാക്‌സികൾ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ഒരു വർഷം മുമ്പ് ഇത് 7,000 ആയിരുന്നു. ആയിരം അംബാസഡര്‍ കൂടെ ഈ വർഷം വിരമിക്കും. ബാക്കിയുള്ളവ 2027 അവസാനത്തോടെ ഇല്ലാതാകുമെന്ന് പശ്ചിമ ബംഗാൾ സംസ്ഥാന ഗതാഗത മന്ത്രി സ്നേഹാസിസ് ചക്രവർത്തി എഎഫ്‌പിയോട് പറഞ്ഞു.
അതേസമയം കാർ ഇപ്പോഴും കരുത്തുറ്റതാണെന്നും പാർട്‌സുകള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കും കുറഞ്ഞ ചെലവേ ഉള്ളൂ എന്നും ബംഗാൾ ടാക്‌സി അസോസിയേഷൻ വക്താവ് സഞ്ജീബ് റോയ് പറയുന്നു. ഇവ ഇല്ലാതാകുന്നത് ഇന്ത്യയുടെ മാറിക്കൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയിലെ പിശകുകളെയാണ് ചൂണ്ടിക്കാട്ടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
1957-ൽ കൊൽക്കത്തയുടെ വടക്കൻ പ്രാന്തപ്രദേശത്തുള്ള ഒരു ഫാക്‌ടറിയിൽ നിന്ന് അരങ്ങേറ്റം കുറിച്ചതു മുതൽ പതിറ്റാണ്ടുകളായി ഇന്ത്യയുടെ വാഹനനിര്‍മ്മാണ വ്യവസായത്തിന്‍റെ ആണിക്കല്ലായിരുന്നു ഹിന്ദുസ്ഥാൻ അംബാസഡർ. ബ്രിട്ടന്‍റെ മോറിസ് മോട്ടോഴ്‌സിന്‍റെ അക്കാലത്തെ രാജകീയ സെഡാൻ കാറിന് സമാനമായ മാതൃകയിലായിരുന്നു ഈ കാറിന്‍റെയും നിര്‍മാണം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വർഷങ്ങളിൽ വ്യവസായത്തിന്‍റെ വിജയ മുഖമായിരുന്നു ഹിന്ദുസ്ഥാൻ അംബാസഡർ.
എന്നാൽ കാറിന്‍റെ പോരായ്‌മകൾ അക്കാലത്ത് ഇന്ത്യയിൽ നിലനിന്നിരുന്ന അർദ്ധ-സോഷ്യലിസ്റ്റ് സാമ്പത്തിക വ്യവസ്ഥയിലെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലായും പ്രവർത്തിച്ചു. വ്യാപകമായ ചുവപ്പുനാടയില്‍ കുടിങ്ങുന്നതിനാല്‍ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിന് കാര്‍ അധികം ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞില്ല. വിൽപ്പനയിലെ ഏകാധിപത്യം ഗുണനിലവാരം നിലനിർത്താൻ ഒരു പ്രോത്സാഹനവും നൽകിയില്ല. വാങ്ങുന്നവർ വർഷങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയും വന്നു.
1980-കൾ മുതലുള്ള വിപണി പരിഷ്‌കാരങ്ങളുടെ ഫലമായി ഹിന്ദുസ്ഥാന്‍ അംബാസഡർ കാറുകള്‍ ഇന്ത്യൻ റോഡുകളിൽ നിന്ന് പതിയെ പിന്‍വലിഞ്ഞു തുടങ്ങി. കൂടുതൽ ആധുനിക വാഹനങ്ങൾ നിരത്തിലിറങ്ങി. ആവശ്യം കുറഞ്ഞുവന്നതോടെ 2014-ൽ ഉത്പാദനം പൂർണ്ണമായും നിർത്തിവച്ചു. ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിന്‍റെ ആസ്ഥാനമായ കൊൽക്കത്തയിലാണ് ഈ കാറുകൾ വലിയ അളവിൽ കാണപ്പെടുന്നത്.
Also Read: കടൽ മാർഗം വഴി ഓസ്ട്രേലിയയിലേക്ക് മാതളം കയറ്റുമതി ചെയ്‌ത് ഇന്ത്യ - INDIA SENDS POMEGRANATE VIA SEA